
കുട്ടികളോടൊപ്പം
കളിക്കാൻ,
പച്ചപ്പുള്ള കുപ്പായമിട്ട്
വസന്തം വന്നു.
പകൽ,
കൂടുതലുഉള്ളതിനാൽ
ദിനങ്ങളേറെ
കുട്ടികൾ സന്തോഷിച്ചു.
മാവുകൾ പൂത്തു
ചൂടുള്ളകാറ്റിൽ,
മാമ്പുമണം പരന്നു.
പക്ഷികൾ
മരങ്ങളിൽ കൂടുകളുണ്ടാക്കി
മുട്ടയിട്ടു.
ഇലപൊഴിഞ്ഞുണങ്ങിനിന്ന
മരങ്ങളും ചെടികളും
തളിർത്ത് പലനിറത്തിലുള്ള
പൂക്കൾ വിരിയിച്ചു
വസന്തത്തിനും
കുട്ടികൾക്കുമൊപ്പം ചിരിച്ചു.
ദൈവവും മാലാഖമാരും
അകലെ ഏതോ ഒരു നാട്ടിൽ
ചെറിമരങ്ങളിൽ പൂനിറയ്ക്കാൻ
വസന്തത്തെ തിരിച്ചു വിളിച്ചു.
മനമില്ലാ മനസ്സോടെ
കുട്ടികൾ കളി നിർത്തി
മിഴിച്ചു നിന്നു,
വസന്തം വേദനയോടെ
ഒരിളം പുഞ്ചിരി തൂകി
കുഞ്ഞിക്കണ്ണുകളിൽ
ഋതുചുംബനങ്ങൾ നൽകി
യാത്രപറയാതെമടങ്ങി.