Image

ദീപാവലിക്ക് തിയറ്ററുകള്‍ ഇളക്കിമറിക്കാന്‍ സൂര്യയും ജിത്തു മാധവനും; നസ്രിയയും നസ്ലെനും തമിഴിലേക്ക്!

Published on 16 October, 2026
 ദീപാവലിക്ക് തിയറ്ററുകള്‍ ഇളക്കിമറിക്കാന്‍ സൂര്യയും ജിത്തു മാധവനും; നസ്രിയയും നസ്ലെനും തമിഴിലേക്ക്!

 

സൂര്യയും സംവിധായകന്‍ ജിത്തു മാധവനും ആദ്യമായി ഒന്നിക്കുന്ന 'സീന്‍' എന്ന ആക്ഷന്‍ കോമഡി എന്റര്‍ടൈനര്‍ നവംബര്‍ ആറിന് തിയറ്ററുകളില്‍ എത്തും. ചിത്രത്തില്‍ നസ്രിയയാണ് നായികയായി വേഷമിടുന്നത്. നസ്ലെനും സിനിമയില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.

ജ്യോതികയും സൂര്യയും ചേര്‍ന്ന് ഴഗരം സ്റ്റുഡിയോസ്, 2ഡി എന്റര്‍ടൈന്‍മെന്റ് എന്നീ ബാനറുകളിലാണ് ബിഗ് ബജറ്റ് ചിത്രം നിര്‍മ്മിക്കുന്നത്. 'കറുപ്പ്', 'വിശ്വനാഥ് ആന്‍ഡ് സണ്‍സ്' എന്നീ ചിത്രങ്ങളുടെ വിജയത്തിന് ശേഷം സൂര്യ ഹാട്രിക് ഹിറ്റ് ലക്ഷ്യമിട്ടാണ് ഈ സിനിമയുമായി എത്തുന്നത്.

രോമാഞ്ചം, ആവേശം എന്നീ ബ്ലോക്ക്ബസ്റ്റര്‍ മലയാള ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ ജിത്തു മാധവന്‍ ആദ്യമായി ഒരുക്കുന്ന തമിഴ് ചിത്രം കൂടിയാണിത്. മലയാളികളുടെ പ്രിയപ്പെട്ട സംഗീത സംവിധായകന്‍ സുഷിന്‍ ശ്യാം ആദ്യമായി തമിഴില്‍ സംഗീതം ഒരുക്കുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്.

സോണി മ്യൂസിക് സൗത്താണ് പാട്ടുകളുടെ അവകാശം സ്വന്തമാക്കിയിരിക്കുന്നത്. വിനീത് അഗസ്റ്റ്യന്‍ ഛായാഗ്രഹണവും അജ്മല്‍ സാബു എഡിറ്റിംഗും നിര്‍വഹിക്കുന്നു. ഗോകുലം മൂവീസും ഡ്രീം ബിഗ് ഫിലിംസും ചേര്‍ന്ന് കേരളത്തിലും ഫാര്‍സ് ഫിലിംസ് ഗള്‍ഫ് രാജ്യങ്ങളിലും ചിത്രം പ്രദര്‍ശനത്തിനെത്തിക്കും.

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക