Image

'ജയിലര്‍ 2' ക്ലൈമാക്‌സില്‍ മോഹന്‍ലാലിന് പകരം ഡ്യൂപ്പ്?, വൈറലായി മിമിക്രി താരത്തിന്റെ ലൊക്കേഷന്‍ ചിത്രങ്ങള്‍

Published on 16 October, 2026
 'ജയിലര്‍ 2' ക്ലൈമാക്‌സില്‍ മോഹന്‍ലാലിന് പകരം ഡ്യൂപ്പ്?, വൈറലായി മിമിക്രി താരത്തിന്റെ ലൊക്കേഷന്‍ ചിത്രങ്ങള്‍

 

'ജയിലര്‍ 2' റിലീസിനെത്തിയതിന് പിന്നാലെ സിനിമയിലെ മോഹന്‍ലാലിന്റെ കഥാപാത്രത്തെയും ക്ലൈമാക്‌സ് രംഗങ്ങളെയും ചുറ്റിപ്പറ്റി വലിയ ചര്‍ച്ചകളാണ് സോഷ്യല്‍ മീഡിയയില്‍ നടക്കുന്നത്. ചിത്രത്തില്‍ മോഹന്‍ലാലിന്റെ കഥാപാത്രത്തിന് സ്‌ക്രീന്‍ സ്‌പേസ് കുറവാണെന്നും പ്രധാന ഭാഗങ്ങള്‍ വെട്ടിച്ചുരുക്കിയെന്നും കോസ്റ്റ്യൂം ഡിസൈനര്‍ ഉള്‍പ്പെടെ വ്യക്തമാക്കിയിരുന്നു. ഇതിനിടയിലാണ് നിര്‍ണായക വെളിപ്പെടുത്തലുമായി മിമിക്രി കലാകാരനും നടനുമായ ജോബി കൊടകര രംഗത്തെത്തിയത്.

ചിത്രത്തിന്റെ റിലീസ് ദിവസത്തില്‍ ജോബി സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച കുറിപ്പും ചിത്രങ്ങളുമാണ് ഇപ്പോള്‍ സിനിമാേലകത്ത് വലിയ ചര്‍ച്ചയായിരിക്കുന്നത്. 'ജയിലര്‍ 2' എന്ന വലിയ ചിത്രത്തിന്റെ ചെറിയൊരു ഭാഗമാകുവാന്‍ കഴിഞ്ഞതിലും സൂപ്പര്‍സ്റ്റാര്‍ രജനികാന്തിനെ നേരില്‍ കാണാന്‍ സാധിച്ചതിലും സന്തോഷമുണ്ടെന്നാണ് ജോബി കുറിച്ചത്. ഒപ്പം മോഹന്‍ലാലിന്റെ ലുക്കിലുള്ള തന്റെ ലൊക്കേഷന്‍ ചിത്രങ്ങളും അദ്ദേഹം പങ്കുവെച്ചിരുന്നു.

ചിത്രത്തിലെ ക്ലൈമാക്‌സ് രംഗത്ത് കാറിലെത്തുന്ന നിര്‍ണായക ഷോട്ടുകളില്‍ അഭിനയിച്ചത് മോഹന്‍ലാലല്ലെന്നും അദ്ദേഹത്തിന്റെ ഡ്യൂപ്പായി എത്തിയ ജോബി കൊടകരയാണെന്നുമാണ് ഒരു വിഭാഗം ആരാധകര്‍ ഉറപ്പിച്ച് പറയുന്നത്. മോഹന്‍ലാലിന്റെ പല ദൃശ്യങ്ങളും ഒഴിവാക്കിയെന്ന മുന്‍ വെളിപ്പെടുത്തലുകള്‍ക്ക് പിന്നാലെ പുറത്തുവന്ന ഈ വിവരങ്ങള്‍ ആരാധകരെയും നിരാശരാക്കിയിരിക്കുകയാണ്. നടന്റെ ലുക്കില്‍ മിമിക്രി താരം ഡ്യൂപ്പായി എത്തിയെന്ന വാര്‍ത്ത ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചാവിഷയമായി മാറിയിട്ടുണ്ട്. സംഭവം വിവാദമായതോടെ മിമിക്രി താരം ജോബി, തന്റെ പോസ്റ്റ് നീക്കം ചെയ്തു.

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക