
കേരളത്തിലെ തൊഴിലാളിവര്ഗ്ഗ പ്രസ്ഥാനത്തിന്റെ ചരിത്രത്തോടൊപ്പം വളര്ന്ന മുതിര്ന്ന സി.പി.ഐ.എം നേതാവും മുന് മന്ത്രിയുമായിരുന്ന സഖാവ് പി.കെ. ഗുരുദാസന്റെ സമരതീക്ഷ്ണമായ ജീവിതത്തെ ആസ്പദമാക്കി ഒരുങ്ങുന്ന ഡോക്യുമെന്ററിയാണ് 'സമരസഖാവ് പി.കെ. ഗുരുദാസന്'. പ്രമുഖ മാധ്യമപ്രവര്ത്തകനും സംവിധായകനുമായ ബിജു നെട്ടറയാണ് ഈ ഡോക്യുമെന്ററി സംവിധാനം ചെയ്യുന്നത്.
കയര് തൊഴിലാളി പ്രസ്ഥാനത്തിലൂടെ വളര്ന്ന് കേരള രാഷ്ട്രീയത്തിലെ ലളിതജീവിതത്തിന്റെയും പൊരുതുന്ന മനസ്സോടെയുള്ള സംഘാടനത്തിന്റെയും പ്രതീകമായി മാറിയ നേതാവാണ് പി.കെ. ഗുരുദാസന്.
അടിയന്തിരാവസ്ഥക്കാലത്തെ ക്രൂരമായ പീഡനങ്ങള്, ദീര്ഘകാലത്തെ ഒളിവില് പാര്ക്കല്, അവിഭക്ത കമ്മ്യൂണിസ്റ്റ് പാര്ട്ടിയിലെയും തുടര്ന്ന് സി.പി.ഐ.എമ്മിലെയും നിര്ണ്ണായകമായ സംഘടനാ ചുമതലകള്, തൊഴില്-എക്സൈസ് വകുപ്പ് മന്ത്രി എന്ന നിലയിലുള്ള മികച്ച ഭരണമികവ് എന്നിവയെല്ലാം സമഗ്രമായി പ്രതിപാദിക്കുന്നതാണ് ഈ ഡോക്യുമെന്ററി.
?കേരളത്തിന്റെ സാമൂഹിക-രാഷ്ട്രീയ മാറ്റങ്ങളെ അടയാളപ്പെടുത്തുന്ന അപൂര്വ്വ ചിത്രങ്ങളും അന്നത്തെ രാഷ്ട്രീയ സംഭവവികാസങ്ങള്ക്ക് സാക്ഷ്യം വഹിച്ച മുതിര്ന്ന നേതാക്കളുടെയും സഹപ്രവര്ത്തകരുടെയും ഓര്മ്മക്കുറിപ്പുകളും ഡോക്യുമെന്ററിക്ക് കരുത്തേകുന്നു. തലമുറകള്ക്ക് പകര്ന്നുനല്കേണ്ട കമ്മ്യൂണിസ്റ്റ് മൂല്യങ്ങളുടെയും വിട്ടുവീഴ്ചയില്ലാത്ത പോരാട്ടങ്ങളുടെയും നേര്ക്കാഴ്ചയായിരിക്കും ഈ ചിത്രമെന്ന് സംവിധായകന് ബിജു നെട്ടറ വ്യക്തമാക്കി. ?ഡോക്യുമെന്ററിയുടെ നിര്മ്മാണം പൂര്ത്തിയായി വരികയാണെന്നും ഉടന് തന്നെ ജനങ്ങള്ക്ക് മുന്നിലെത്തിക്കുമെന്നും അണിയറപ്രവര്ത്തകര് അറിയിച്ചു.
? ബാനര് -നെട്ടറ മീഡിയ പ്രൊഡക്ഷന്സ്,സ്ക്രിപ്റ്റ്, സംവിധാനം - ബിജു നെട്ടറ, ?നിര്മ്മാണം- പി. എ. സമദ് കരുനാഗപ്പള്ളി, സുധീര് മംഗലത്ത്, വില്സണ് പെരേര, എഡിറ്റിംഗ് - അഭിലാഷ് ബാലചന്ദ്രന്, പ്രോജക്ട് ചീഫ് കോ-ഓര്ഡിനേറ്റര് - കെ സേതുമാധവന്, കോ-പ്രൊഡ്യൂസര്- ടി വി ബാലന്, ?ഛായാഗ്രഹണം- രാരിഷ്, ഗൗരി ബിജു, നരേഷന് - പ്രൊഫ. അലിയാര്, അസ്സോ: ഡയറക്ടര് - പതി കെ നായര്, സൗണ്ട് മിക്സിംഗ് & ഡിസൈന് - ദിനേശ് പവിത്രേശ്വരം, സിങ്ക് സൗണ്ട്- മോഹന്കുമാര് (ചിത്രാഞ്ജലി), കമന്ററി റൈറ്റര്_നന്ദകുമാര് കടപ്പാള്, പ്രൊഡക്ഷന് മാനേജര് - ജയചന്ദ്രന് നെടുങ്ങോലം, ടെക്നിക്കല് സപ്പോര്ട്ട് - അയ്മന് ഡിജിറ്റല് സ്റ്റുഡിയോ, തിരുവനന്തപുരം, ലൊക്കേഷന് മാനേജേഴ്സ് - ജെ വി കുറുപ്പ്, ഗോപന് വി എസ്, ബ്രോഷര് - ശ്രീരഞ്ജ് ഗ്രാഫിക്സ്, സ്കെച്ചസ് - സിഗ്നി ദേവരാജ്, മുരളിദാസന്, സ്റ്റില്സ് - ജിജോ എസ് പരവൂര്, ജോഷ് തംബുരു, സന്തോഷ് തട്ടാമല, പി ആര് ഓ - അജയ് തുണ്ടത്തില്.