
തമിഴ്, തെലുങ്ക്, കന്നഡ, മലയാളം പതിപ്പുകള്ക്ക് ചരിത്രത്തിലെ ഏറ്റവും വലിയ ലോഞ്ച്; ഫ്രാഞ്ചൈസിയുടെ വളരുന്ന ജനപ്രീതിയും
പ്രേക്ഷക പങ്കാളിത്തവും പരസ്യദാതാക്കളുടെ ശക്തമായ വിശ്വാസവും അടിവരയിടുന്നു.
ജിയോസ്റ്റാറിന്റെ ബിഗ് ബോസ് സൗത്ത് പതിപ്പുകള് വെറും അഞ്ച് ആഴ്ചയ്ക്കുള്ളില് 550 മില്യണ് വാച്ച് അവേഴ്സ് പിന്നിട്ടു. തമിഴ്,
തെലുങ്ക്, കന്നഡ, മലയാളം എന്നീ നാല് ഭാഷകളിലായി ഫ്രാഞ്ചൈസിയുടെ ചരിത്രത്തിലെ ഏറ്റവും വലിയ ലോഞ്ച് എന്ന
നേട്ടവും ഇതിലൂടെ സ്വന്തമാക്കി. ആദ്യമായി നാല് ദക്ഷിണേന്ത്യന് പതിപ്പുകളും ഒരേ ദിവസം പ്രീമിയര് ചെയ്തതിലൂടെ, ഓരോ
വിപണിയുടെയും തനതായ സവിശേഷതകള് നിലനിര്ത്തിക്കൊണ്ടുതന്നെ മേഖലയിലാകെ ഒരൊറ്റ വിനോദാനുഭവം
സൃഷ്ടിക്കാന് സാധിച്ചു. ഇതോടെ ഫ്രാഞ്ചൈസിയുടെ ചരിത്രത്തിലെ ഏറ്റവും മികച്ച തുടക്കമാണ് ഈ സീസണ് കുറിച്ചത്. കഴിഞ്ഞ
വര്ഷത്തെ ഇതേ കാലയളവിനെ അപേക്ഷിച്ച് മൊത്തം വാച്ച് ടൈമില് 20 ശതമാനം വളര്ച്ചയും രേഖപ്പെടുത്തി.
ഈ സീസണില് ബിഗ് ബോസ് സൗത്തിന്റെ 24x7 ലൈവ് ഫീഡിനും മികച്ച പ്രേക്ഷക പ്രതികരണമാണ് ലഭിക്കുന്നത്. ദിവസേനയുള്ള
എപ്പിസോഡുകള്ക്ക് പുറമെ, ഓരോ 10 പ്രേക്ഷകരില് ആറുപേരും 24 മണിക്കൂറും ലഭ്യമായ ലൈവ് ഫീഡും കാണുന്നുണ്ട്. ബിഗ് ബോസ് ഒരു സ്ഥിരമായ വിനോദാനുഭവമായി മാറിയതിന്റെ സൂചനയാണിത്. ഹൗസിനുള്ളിലെ സംഭാഷണങ്ങളും ബന്ധങ്ങളും സംഭവവികാസങ്ങളും അറിയാന് പ്രേക്ഷകര് ദിവസം മുഴുവന് പരിപാടിയുമായി ബന്ധപ്പെട്ടുനില്ക്കുന്നു.
ജിയോസ്റ്റാര് സൗത്ത് ക്ലസ്റ്റര് എന്റര്ടെയ്ന്മെന്റ് ബിസിനസ് മേധാവി കൃഷ്ണന് കുട്ടി പറഞ്ഞു:
''ഓരോ സീസണ് കഴിയുന്തോറും ബിഗ് ബോസ് പ്രതിഭാസം കൂടുതല് വലുതായിക്കൊണ്ടിരിക്കുകയാണ്. വെറും അഞ്ച് ആഴ്ചയ്ക്കുള്ളില് അര ബില്യണ് വാച്ച് അവേഴ്സ് പിന്നിട്ടത് സുപ്രധാനമായ ഒരു നാഴികക്കല്ലാണ്. എന്നാല്, ഈ നേട്ടത്തിന് പിന്നിലെ കാര്യങ്ങളാണ് കൂടുതല് പ്രോത്സാഹനം നല്കുന്നത്. ഓരോ സീസണിലും പ്രേക്ഷകര് ഫ്രാഞ്ചൈസിക്കൊപ്പം കൂടുതല് സമയം ചെലവഴിക്കുന്നു; അത് ദിവസേനയുള്ള എപ്പിസോഡുകളിലൂടെയായാലും 24x7 ലൈവ് ഫീഡിലൂടെയായാലും. നാല് ദക്ഷിണേന്ത്യന് വിപണികളിലും ഒരേസമയം ലോഞ്ച് ചെയ്തതിലൂടെ ഒരൊറ്റ വിനോദാനുഭവം സൃഷ്ടിക്കാന് സാധിച്ചു. അതേസമയം, കണക്റ്റഡ് ടിവിയിലൂടെയുള്ള കാഴ്ചയുടെ വളര്ച്ച പ്രേക്ഷകരുടെ കാഴ്ചാശീലങ്ങളില് വന്നുകൊണ്ടിരിക്കുന്ന മാറ്റങ്ങളെയാണ് സൂചിപ്പിക്കുന്നത്. ഈ
പ്രവണതകളെല്ലാം ബിഗ് ബോസ് ഫ്രാഞ്ചൈസിയുടെ ദീര്ഘകാല വളര്ച്ചയില് ഞങ്ങള്ക്ക് വലിയ ആത്മവിശ്വാസം നല്കുന്നു.''
പ്രേക്ഷക സ്വീകാര്യതയ്ക്കൊപ്പം പരസ്യദാതാക്കളുടെ ശക്തമായ പിന്തുണയും ഈ മുന്നേറ്റത്തിന് കരുത്തേകുന്നു. നാല് ദക്ഷിണേന്ത്യന്
പതിപ്പുകളിലുമായി 75-ലധികം ബ്രാന്ഡുകള് പങ്കാളികളായിട്ടുണ്ട്. ആകെ 120-ലധികം സ്പോണ്സര്ഷിപ്പുകളാണ് ലഭിച്ചത്. പങ്കാളികളായ ബ്രാന്ഡുകളില് പകുതിയിലധികവും ആദ്യമായി പരസ്യം ചെയ്യുന്നവരാണ് എന്നത് ശ്രദ്ധേയമാണ്. മൊത്തം പരസ്യച്ചെലവിന്റെ ഏകദേശം 30 ശതമാനം പ്രാദേശിക പരസ്യദാതാക്കളില് നിന്നാണ് ലഭിക്കുന്നത്. ദേശീയ, പ്രാദേശിക ബ്രാന്ഡുകളെ ഒരുപോലെ ആകര്ഷിക്കാനുള്ള ഫ്രാഞ്ചൈസിയുടെ കഴിവാണ് ഇത് വ്യക്തമാക്കുന്നത്.
പങ്കാളികളായ ബ്രാന്ഡുകള്: വൈറ്റ്ഗോള്ഡ്, മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡ്, Ai + Nova Smartphone, ഏഷ്യന് പെയിന്റ്സ്, ബ്രിട്ടാനിയ ന്യൂട്രി ചോയ്സ്, ഡുള്കോഫ്ലെക്സ്, ഡെന്വര്, സ്റ്റാര് ഹെല്ത്ത് ഇന്ഷുറന്സ്, ഡാസ്ലര്, രാംരാജ് മൃത്യു ടവല്സ്, വാക്കറൂ, കജാരിയ സെറാമിക്സ്, 1 to 3 നൂഡില്സ്, ഹെയര്, കാഡ്ബറി 5 സ്റ്റാര്, കോണ്ടിനെന്റല് എക്സ്ട്രാ ഇന്സ്റ്റന്റ് സൗത്ത് ബ്ലെന്ഡ്, സെറ, CP പ്ലസ്, ഗോള്ഡ് ഓണ് ഫോണ്പേ, MYK ലാറ്റിക്രീറ്റ്, സിംറ്റ ആസ്ട്രിക്സ്, വിജയ് സെയില്സ്, ആമസോണ്, അമൃതാഞ്ജന്, അനില് ഫുഡ്സ്, ഏരിയല്, അറോമ നെയ്യ്, അസല്, അശ്വസൂര്യ റിയല്റ്റീസ്, അശ്വിന് സ്വീറ്റ്സ്, ആവാഡ എനര്ജി, ബേക്കേഴ്സ് മസാല, ഡാര്ലിംഗ് ഡിജിറ്റല്, ഇക്കോപ്ലാനറ്റ് എലിവേറ്റേഴ്സ്, എക്സോ, ഫസ്റ്റ് ക്ലബ്, ഗോള്ഡ് ഡ്രോപ്പ്, IHP അയ്യങ്കാര്, ഇന്ത്യ ഗേറ്റ്, ജീനി സ്ലിം, ജോസ് ആലുക്കാസ്, JK ടയേഴ്സ്, കെ.പി. നമ്പൂതിരി, KT സ്പെഷ്യല് ടീ, മാക്സ് ഗോള്ഡ്, മില്ക്ക് ബിക്കീസ്, MyG - Future, നില്കമല് സ്ലീപ്, നിവിയ സോഫ്റ്റ് ജെല്, പിയേഴ്സ്, പര്പ്പിള്, രമേഷ് ലുങ്കീസ്, രാംസണ് ധോത്തീസ്, റീഗല് ജ്വല്ലേഴ്സ്, റിന്, ശാസ്ത്രി ബാം, ശ്രീ സായി ഗോള്ഡ് പാലസ്, സ്പര്ശ് മസാല, സ്പ്രൈറ്റ്, സുദര്ശന് സില്ക്സ്, സണ്പ്യൂര്, സണ്റിച്ച് ഓയില്, താജ്മഹല്, TDH ഫുഡ്സ്, TTK പ്രസ്റ്റീജ്, വിക്സ് കഫ് ഡ്രോപ്സ്, വിക്സ് ഇന്ഹേലര്, വാക്ക്മേറ്റ്, ഹീറോ സൂം, കമല പസന്ദ്, ORN വെക്കേഷന്സ്, ഡാന്യൂബ് പ്രോപ്പര്ട്ടീസ് ദുബായ്, കോള്ഗേറ്റ്, ഹെഡ് ആന്ഡ് ഷോള്ഡേഴ്സ്, കിംഗ്ഫിഷര് പാക്കേജ്ഡ് ഡ്രിങ്കിങ് വാട്ടര്, ഊബര്, സെഞ്ച്വറി മെത്ത്രസ്.
പ്രധാന സീസണ് ആരംഭിക്കുന്നതിന് മുമ്പുതന്നെ, നാല് ദക്ഷിണേന്ത്യന് വിപണികളിലുമായി ആദ്യമായി സംയോജിത ഡിജിറ്റല് പ്രീ-ഷോയായ ബിഗ് ബോസ് അഗ്നിപരീക്ഷയിലൂടെ പ്രേക്ഷക പങ്കാളിത്തത്തിന് തുടക്കമിട്ടിരുന്നു. തെലുങ്കില് അഗ്നിപരീക്ഷ, കന്നഡയില് അഗ്നിപരിക്ഷെ, മലയാളത്തില് അഗ്നിപരീക്ഷ, തമിഴില് ദ കോമണ് മാന് എന്നീ പേരുകളില് അവതരിപ്പിച്ച ഈ സംരംഭം, ബിഗ് ബോസ് ഹൗസിലേക്ക് പ്രവേശനം നേടുന്നതിനായി മത്സരിക്കാന് ആഗ്രഹിക്കുന്നവര്ക്ക് അവസരം നല്കി. ഇതിലൂടെ പ്രേക്ഷക പങ്കാളിത്തം വര്ധിപ്പിക്കാനും പ്രധാന സീസണിന് മുന്നോടിയായി ആകാംക്ഷ സൃഷ്ടിക്കാനും സാധിച്ചു.
വിജയ് സേതുപതി, നാഗാര്ജുന, കിച്ച സുദീപ്, മോഹന്ലാല് എന്നിവര് യഥാക്രമം അവതാരകരാകുന്ന ബിഗ് ബോസ് തമിഴ്, ബിഗ് ബോസ് തെലുങ്ക്, ബിഗ് ബോസ് കന്നഡ, ബിഗ് ബോസ് മലയാളം പതിപ്പുകള് സ്റ്റാര് വിജയ്, സ്റ്റാര് മാ, കളേഴ്സ് കന്നഡ, ഏഷ്യാനെറ്റ് എന്നീ
ചാനലുകളില് ദിവസേന സംപ്രേഷണം ചെയ്യുന്നു. എപ്പിസോഡുകളും 24x7 ലൈവ് ഫീഡും ജിയോഹോട്ട്സ്റ്റാറില് സ്ട്രീം ചെയ്യുന്നു.