Image

പ്രണയവും വിവാഹവും; വ്യാജവാര്‍ത്തകളോടു പ്രതികരിച്ച് മമിത ബൈജു

Published on 15 October, 2026
 പ്രണയവും വിവാഹവും; വ്യാജവാര്‍ത്തകളോടു പ്രതികരിച്ച് മമിത ബൈജു

 

തനിക്കെതിരേ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന വ്യാജ വാര്‍ത്തകളോടു പ്രതികരിച്ചു യുവതാരം മമിത ബൈജു. തന്റെ വ്യക്തിജീവിതത്തെക്കുറിച്ചും കുടുംബാംഗങ്ങളെക്കുറിച്ചും ഓണ്‍ലൈനില്‍ പ്രചരിച്ച അവകാശവാദത്തോടായിരുന്നു താരത്തിന്റെ രസകരമായ പ്രതികരണം.

മമിതയുടെ സഹോദരന്‍ മിഥുന്‍ ബൈജുവാണ് നടിയുടെ പ്രണയവും വിവാഹവുമടക്കമുള്ള ജീവിതത്തിലെ നിര്‍ണായക തീരുമാനങ്ങളെല്ലാം എടുക്കുന്നത്, എന്ന തരത്തില്‍ അടുത്തിടെ സോഷ്യല്‍ മീഡിയയില്‍ ഒരു പോസ്റ്റ് പ്രചരിച്ചിരുന്നു. ഈ വാര്‍ത്തയുടെ കമന്റ് ബോക്‌സിലാണ് മമിത തന്റെ അത്ഭുതം രേഖപ്പെടുത്തിക്കൊണ്ട് രംഗത്തെത്തിയത്. 'whaaat!' എന്നെഴുതിയ ഒരു മിനിയന്‍ സ്റ്റിക്കര്‍ പങ്കുവച്ചാണു താരം പ്രതികരിച്ചത്.

കരിയറില്‍ മികച്ച വിജയങ്ങളിലൂടെ മുന്നേറുന്ന വര്‍ഷമാണ് മമിതയുടേത്. ധനുഷിനൊപ്പം അഭിനയിച്ച 'കാര' എന്ന ചിത്രത്തിനു സമ്മിശ്ര പ്രതികരണങ്ങളാണു ലഭിച്ചതെങ്കിലും, തുടര്‍ന്നെത്തിയ താരത്തിന്റെ ചിത്രങ്ങളെല്ലാം ആഗോള ബോക്‌സ് ഓഫീസില്‍ വലിയ തരംഗമാണ് സൃഷ്ടിച്ചത്. ദീപിക പദുകോണ്‍, ആലിയ ഭട്ട് എന്നിവര്‍ക്കുശേഷം ഒരേ വര്‍ഷം തുടര്‍ച്ചയായി 250 കോടിയിലധികം കളക്ഷന്‍ നേടുന്ന ചിത്രങ്ങളുടെ ഭാഗമാകുന്ന മൂന്നാമത്തെ ഇന്ത്യന്‍ നടിയെന്ന നേട്ടവും മമിത സ്വന്തമാക്കി.

നിവിന്‍ പോളിക്കൊപ്പമുള്ള 'ബെത്ലഹേം കുടുംബ യൂണിറ്റ്', സൂര്യക്കൊപ്പമുള്ള 'വിശ്വനാഥ് ആന്‍ഡ് സണ്‍സ്' തുടങ്ങിയ ചിത്രങ്ങളിലെ പ്രകടനം താരത്തിനു വലിയ പ്രശംസ നേടിക്കൊടുത്തിരുന്നു. 'ബെത്ലഹേം കുടുംബ യൂണിറ്റ്' എക്കാലത്തെയും വലിയ കളക്ഷന്‍ നേടുന്ന മലയാള ചിത്രമായി മാറുകയും ചെയ്തു.

വിഷ്ണു വിശാലിനൊപ്പം 'ഇരുണ്ട് വാനം', സംഗീത് പ്രതാപിനൊപ്പം 'ഹലോ ഡിയര്‍', അശ്വത് മാരിമുത്തു സംവിധാനം ചെയ്യുന്ന പുതിയ ചിത്രം എന്നിവയാണ് മമിതയുടേതായി അണിയറയില്‍ ഒരുങ്ങുന്ന പ്രധാന ചിത്രങ്ങള്‍.

 

Join WhatsApp News
How to keep husband's away from lust 2026-10-15 13:42:15
A Christian influencer has gone viral for telling wives to put anointing oil on their husbands' underwear to keep them from lusting after other women. Seems like this could lead to the usual blaming of women for men's thoughts and actions, but what do you think? Full reaction in comments
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക