Image

'ബ്ലാക്ക് ബോര്‍ഡ് ' പൂര്‍ത്തിയായി.

Published on 14 October, 2026
'ബ്ലാക്ക് ബോര്‍ഡ് ' പൂര്‍ത്തിയായി.

പുലിമുരുകന്‍ ഫെയിം അജാസ്,ബിബിന്‍ ജോര്‍ജ്,ഭഗത് മാനുവല്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി  സോജന്‍ ജോയ് കഥയെഴുതി സംവിധാനം ചെയ്യുന്ന  'ബ്ലാക്ക് ബോര്‍ഡ് ' എന്ന ചിത്രത്തിന്റെ ചിത്രീകരണം തൊടുപുഴയില്‍ പൂര്‍ത്തിയായി.

ഇര്‍ഷാദ് അലി, ജയകൃഷ്ണന്‍, ടോണി, ഡോക്ടര്‍ രജിത്ത് കുമാര്‍, കിരണ്‍, അജിത് കൂത്താട്ടുകുളം, ജിബിന്‍ ജോണി, പ്രജീപ്, റോഷന്‍, ആര്‍ച്ച, നീന കുറുപ്പ്, മായ, സഞ്ജു രാമപുരം, സോബി കുളമാക്കല്‍, സന്തോഷ്, ബേബി രാമപുരം, സണ്ണി സ്‌ക്കറിയ, സെബാസ്റ്റ്യന്‍ സെബാനോ തുടങ്ങിയ പ്രമുഖരോടൊപ്പം പുതുമുഖങ്ങളും ഈ ചിത്രത്തില്‍ അഭിനയിക്കുന്നു.

ഇടമനശ്ശേരിയില്‍ മൂവീസിന്റെ ബാനറില്‍ ഷൈജോ അഗസ്റ്റിന്‍ നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം കനകരാജ് പല്ലേരി നിര്‍വ്വഹിക്കുന്നു.

സോജന്‍ ജോയ്, ഡോക്ടര്‍ ശ്യാം സഹാല്‍ എന്നിവര്‍ ചേര്‍ന്ന് തിരക്കഥ സംഭാഷണം എഴുതുന്നു.

വയലാര്‍ ശരത്ചന്ദ്രവര്‍മ്മ, രാജീവ് ആലുങ്കല്‍ എന്നിവര്‍ എഴുതിയ വരികള്‍ക്ക് സ്‌റില്‍ജു അര്‍ജുന്‍ സംഗീതം പകരുന്നു. വിനീത് ശ്രീനിവാസന്‍, ജാസി ഗിഫ്റ്റ്, സിത്താര, മഹിമ വിനേഷ്, പ്രിയ ശ്രീ എന്നിവരാണ് ഗായകര്‍.

എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍-സുമേഷ് മുത്തൂറ്റ്,
എഡിറ്റിംഗ്-ജോസ് അരുകാലില്‍,

പ്രൊജക്റ്റ് ഡിസൈനര്‍-അനുക്കുട്ടന്‍ഏറ്റുമാനൂര്‍,

 ചീഫ് അസോസിയേറ്റ് ഡയറക്ടര്‍-ദിനില്‍ എ ബാബു,

അസോസിയേറ്റ് ഡയറക്ടര്‍-അമല്‍ ബോണി മാത്യു,
പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍-എന്‍ കെ ദേവരാജ്,

മേക്കപ്പ്-ജിജു കൊടുങ്ങല്ലൂര്‍,
രതീഷ് പുല്‍പ്പള്ളി,
വസ്ത്രാലങ്കാരം- സുകേഷ് താനൂര്‍
കലാസംവിധാനം- ഗ്ലാട്ടന്‍ പീറ്റര്‍,
ആക്ഷന്‍-റോബിന്‍ ടോം,

നൃത്ത സംവിധാനം-ബിനീഷ് കെ പീതാംബരന്‍,
സ്റ്റില്‍സ്-ജയപ്രകാശ് അതളൂര്‍,

ഡിസൈന്‍സ്-വിഷ്ണു ആര്‍ ഗോവിന്ദ്, 

പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ്-ജെസ്റ്റിന്‍ രാജന്‍,

പി ആര്‍ ഒ- എ എസ് ദിനേശ്.

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക