
സൈജു കുറുപ്പിനെ കേന്ദ്ര കഥാപാത്രമാക്കി രജീഷ് പരമേശ്വരന് സംവിധാനം ചെയ്ത ക്രൈം ത്രില്ലര് ചിത്രം 'ആരം' തിയേറ്ററുകളില് 25 ദിവസം പൂര്ത്തിയാക്കി. മികച്ച പ്രേക്ഷക പ്രതികരണത്തോടെ പ്രദര്ശനം തുടരുന്ന ചിത്രത്തിന്റെ സക്സസ് ടീസറും പുറത്തിറങ്ങി. തിയേറ്ററുകളില് നിന്നുള്ള പ്രതികരണങ്ങളും ചിത്രത്തിന്റെ വിജയവും അടയാളപ്പെടുത്തുന്നതാണ് ടീസര്.
വ്യത്യസ്തമായ അന്വേഷണ കഥയും അപ്രതീക്ഷിത വഴിത്തിരിവുകളും സൈജു കുറുപ്പിന്റെ പ്രകടനവുമാണ് ചിത്രത്തിന്റെ പ്രധാന ആകര്ഷണങ്ങളായി പ്രേക്ഷകര് ചൂണ്ടിക്കാട്ടുന്നത്. ഒരു മരണത്തെ ചുറ്റിപ്പറ്റി നടക്കുന്ന അന്വേഷണമാണ് 'ആര'ത്തിന്റെ പ്രമേയം. അന്വേഷണം മുന്നോട്ട് പോകുന്നതിനനുസരിച്ച് അരങ്ങേറുന്ന സംഭവവികാസങ്ങളും ട്വിസ്റ്റുകളുമാണ് ചിത്രത്തെ മുന്നോട്ടുനയിക്കുന്നത്. പോലീസ് ഉദ്യോഗസ്ഥന്റെ വേഷത്തിലെത്തുന്ന സൈജു കുറുപ്പിനും മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.
ഗുഡ് ഹോപ് പ്രൊഡക്ഷന് ആന്ഡ് ഡിസ്ട്രിബ്യൂഷന്റെ ബാനറില് ഡോ. ജുനൈസ് ബാബു ഗുഡ് ഹോപ്പും ഡോ. അബ്ദുല് ഹമീദ് ഗുഡ് ഹോപ്പും ചേര്ന്നാണ് ചിത്രം നിര്മ്മിച്ചത്. റോവാന് എന്റര്ടെയ്ന്മെന്റ്സും ഗുഡ് ഫെല്ലാസും ചേര്ന്നാണ് ചിത്രം തിയേറ്ററുകളിലെത്തിച്ചത്. അസ്കര് അലി, സിദ്ധിഖ്, അഞ്ജു കുര്യന്, സുധീഷ്, മനോജ് കെ.യു., ഷഹീന് സിദ്ദിഖ് എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു.
വിഷ്ണു രാമചന്ദ്രന് തിരക്കഥ ഒരുക്കിയ ചിത്രത്തിന്റെ ഛായാഗ്രഹണം ജിത്തു ദാമോദറും എഡിറ്റിംഗ് വി. സാജനും സംഗീതം രോഹിത് ഗോപാലകൃഷ്ണനും നിര്വഹിച്ചിരിക്കുന്നു. തിയേറ്റര് റിലീസിന് മുന്പ് തന്നെ ചിത്രത്തിന്റെ ഡിജിറ്റല് അവകാശം സോണി ലിവ് സ്വന്തമാക്കിയിരുന്നു. തിയേറ്റര് പ്രദര്ശനം പൂര്ത്തിയായ ശേഷമായിരിക്കും ചിത്രം സോണി ലിവിലൂടെ സ്ട്രീമിംഗിനെത്തുക. ഡിജിറ്റല്: ജാങ്കോ സ്പേസ്. മാര്ക്കറ്റിംഗ് ആന്ഡ് അഡ്വര്ടൈസിംഗ്: ബ്രിങ്ഫോര്ത്ത്
പിആര്ഒ: ഐശ്വര്യ രാജ്.