Image

ഒരു രാജ്യത്തെ ഏറ്റവും വലിയ പ്രശ്നം രാജ്യത്തിനകത്തെ കലാപ ശ്രമം (തെറ്റും ശരിയും : സുമ ശ്രീകുമാര്‍)

Published on 12 October, 2026
ഒരു രാജ്യത്തെ ഏറ്റവും വലിയ പ്രശ്നം രാജ്യത്തിനകത്തെ കലാപ ശ്രമം (തെറ്റും ശരിയും : സുമ ശ്രീകുമാര്‍)

രാജ്യ പുരോഗതിക്ക് വേണ്ടത് ദിശാബോധമുള്ള പ്രതിപക്ഷമാണ്.

അതി രൂക്ഷമായ ജീവിത പ്രതിസന്ധികൾ ഉണ്ടാവുമ്പോൾ മാത്രം ഉണ്ടാവേണ്ട കലാപാവസ്ഥ നിസ്സാര കാര്യങ്ങൾ പറഞ്ഞ് ഉണ്ടാക്കാൻ ശ്രമിക്കുന്നത് ബാലിശം എന്നല്ലാതെ ഒന്നും പറയാനില്ല.

ക്രിമിനൽസും കുറ്റവാളികളും നിരാശരായ ഒരു കൂട്ടം ചെറുപ്പക്കാരുമടക്കമുള്ള ആളുകളെ നിയന്ത്രിക്കാൻ കഴിയാതെ വന്നാൽ തലസ്ഥാനം കത്താൻ തുടങ്ങും.
പുറത്തുള്ള ഛിദ്ര ശക്തികളുടെ ഇച്ഛക്കൊത്തെന്ന പോലെ യുവാക്കൾ കരു നീക്കുന്നു എന്ന് ആളുകൾ തെറ്റിദ്ധരിച്ചാൽ കുറ്റം പറയാൻ പറ്റില്ല.  അക്രമാസക്തരായി  മാറിയ ഒരു കൂട്ടം ആളുകളുടെ ജന്തർ മന്തർ സമര രീതിയെ ഒരു തരത്തിലും  ന്യായീകരിക്കാൻ സാധിക്കില്ല.

EVM തെറ്റാണെങ്കിൽ നിങ്ങൾ ഏതെങ്കിലും ബൂത്തിൽ വന്ന് ഹാക്ക് ചെയ്തു കാണിക്കണം.
SIR ശരിയല്ല എന്നാണെങ്കിൽ കാര്യങ്ങൾ തെളിവു സഹിതം കോടതിയിൽ എത്തിക്കണം. നിയമപരമായി നീങ്ങണം.

ഇരട്ട വോട്ടുകൾ
സ്ഥലത്തില്ലാവർ , മരണപ്പെട്ടവർ ,  എന്നിങ്ങനെ വെട്ടിമാറ്റപ്പെട്ട പേരുകളിൽ പ്രശ്നമുണ്ടെങ്കിൽ തെളിവു സഹിതം കണക്കുകൾ ബോധിപ്പിക്കാൻ സമരക്കാർക്ക്  കഴിയണം.
ഇരുപത് വർഷത്തിന് ശേഷമാണ് ഇന്ത്യയിൽ ഇത് നടപ്പിലാക്കിയ ഈ സംരഭം പതിവ് ശുചീകരണമാണ്.

കേരളത്തിൽ 9 ലക്ഷം (
3.24 % )
UP യിൽ 2.05 കോടി ബംഗാളിൽ 83 ലക്ഷം, ബിഹാൽ 7.42 കോടി
ആളുകളുടെ പേരുകൾ മാറ്റപ്പെട്ടിട്ടുണ്ട്.
ആസാമിൽ സ്പെഷൽ റിവിഷൻ മുഖേന 2.43 ലക്ഷം പേരുകളും ഒഴിവാക്കപ്പെട്ടിട്ടുണ്ട്.
ഇനി നോട്ടീസ് കൊടുക്കാതെ പേരു വെട്ടി , പാവപ്പെട്ട മൈഗ്രൻ്റ് തൊഴിലാളികളുടെ പേര് വെട്ടി എന്നൊക്കെ പറയുന്നത് ശരിയാണെങ്കിൽ
ഇത് തെളിവുകളും കണക്കുകളും സഹിതം ബോധിപ്പിക്കണം

പൗരത്വ രേഖയില്ലാത്തവർക്ക് വോട്ടവകാശം നൽകണം എന്നു പറയുന്നത് ശുദ്ധ അസംബന്ധമാണ്.
ഭാരതത്തിലെ തിരഞ്ഞെടുപ്പ് ഭാരതീയർക്ക് അവകാശപ്പെട്ടതാണ്.

വിജയത്തിന് എളുപ്പ വഴികളില്ല. അട്ടിമറി നടത്തി പല സ്ഥലത്തും കളിച്ച കളി ഇവിടെയും നടത്താൻ തുടങ്ങിയാൽ സമാധാന പ്രിയരായ സാധരണക്കാർ സമരത്തിനിറങ്ങും.
അതുറപ്പാണ്.

അർഹതയുള്ള
പേരില്ലാത്തവർ ഫോം 6 കൊടുത്ത് വീണ്ടും പേരു ചേർക്കാം.

കേരളത്തിൽ വെട്ടി മാറ്റിയ ഒൻപത് ലക്ഷത്തിൽ യാതൊരു പിഴവും സംഭവിച്ചിട്ടില്ല എന്ന് മുഖ്യമന്ത്രി സമ്മതിക്കുന്നുണ്ട്.
തമിഴ്‌നാട്ടിൽ ഭരണം പോയ പാർട്ടിക്കും SIR പ്രശ്നമില്ല. പ്രശ്നമുണ്ടെങ്കിൽ നിയമപരമായി നേരിടണം.

നീറ്റ് എക്സാം പ്രശ്നത്തിൽ ധർമ്മേന്ദ്ര പ്രധാൻ രാജിവെച്ചു.
അതോടെ സമരം അവസാനിച്ചു. നിങ്ങൾ ഒരു പ്രശ്നം ഉയർത്തുമ്പോൾ അതിൻ്റെ പരിഹാരം ഒരാളുടെ രാജി മാത്രം . മറ്റു പരിഹാര നടപടികളെക്കുറിച്ച് നിങ്ങൾ ആകുലരല്ല എന്നു കാണുമ്പോൾ തന്നെ അതിൻ്റെ ഉദ്ദേശ ശുദ്ധി ബോധ്യമാവും.


നീറ്റ് എഴുതിയ ഒരു കുട്ടി പോലും സമരത്തിൽ ഉണ്ടായിരുന്നില്ല. വോട്ടവകാശം ഇല്ലാത്തവർ സമരത്തിലില്ല ....പിന്നെ ആർക്കാണ് ഇതിൻ്റെ ആവശ്യം. ഭാരതത്തെ കലാപ ഭൂമിയാക്കാൻ അജണ്ടകൾ ഉള്ളവർ ഒരിക്കലും നമ്മുടെ നൻമ ചിന്തിക്കുന്നവർ അല്ല എന്നത് ഏതൊരു സാധാരണ പൗരനും മനസ്സിലാവും.\
 

Join WhatsApp News
പ്രിൻസ് തോപ്രാംകുടി 2026-10-13 00:07:12
നിങ്ങൾക്കെങ്ങിനെയാണ് ഇതു ബാലിശമായി തോന്നിയത് എന്ന് മനസിലാകുന്നില്ല . നിങ്ങൾ ഏതു പത്രമാണാവോ ദിവസേന വായിക്കുന്നത്? വോട്ടവകാശം നിഷേധിക്കപ്പെടുകയെന്നാൽ ജനാധിപത്യ പ്രക്രിയയിൽ പങ്കെടുക്കാനുള്ള അവകാശം നിഷേധിക്കപ്പെടുന്നു എന്നു തന്നെയാണർത്ഥം. പ്രായപൂർത്തിയായ എല്ലാവർക്കും ജാതി, മത, വർഗ്ഗ , ലിംഗ ഭേദമന്യെ വോട്ടവകാശം നൽകിക്കൊണ്ട് ചരിത്രം സൃഷ്ടിച്ച രാജ്യമാണ് സ്വതന്ത്ര ഇന്ത്യ. ഈ അവകാശം ഇല്ലാതാക്കാൻ ഒരു ഭരണകൂടം ഒരുങ്ങിയാൽ അത് ജനാധിപത്യത്തിനെതിരെയുള്ള നീക്കമാവുന്നു. 13 കോടി ജനങ്ങൾ വോട്ടർ പട്ടികയിൽ നിന്ന് പുറത്താക്കുന്നത് ഒരു തരത്തിലും ന്യായീകരിക്കാനാവില്ലെന്ന് വ്യക്തമാക്കിയത് പരമോന്നത നീതി പീഠമായ സുപ്രീംകോടതിയിലെ ജഡ്ജി ജസ്റ്റിസ് ഉജ്ജൽ ബുയനാണ്. മുൻ സുപ്രീംകോടതി ജഡ്ജി റോഹിൻടൺ നരിമാനും വിരൽ ചൂണ്ടുന്നത് ഇന്ത്യൻ ജനാധിപത്യം നേരിടുന്ന ഈ വെല്ലുവിളിയിലേക്കാണ്. ഡൽഹിയിൽ നിന്നും ഇപ്പോൾ വരുന്ന വാർത്തകൾ അടിയന്തരാവസ്ഥയുടെ ഓർമ്മകൾ തിരികെ കൊണ്ടുവരുന്നു. പ്രതിഷേധക്കാർ കൂടുതലായെത്തുമോ എന്ന പേടിയിൽ തീവണ്ടികൾ റദ്ദാക്കുന്നു, ഇന്റർനെറ്റ് നിഷേധിക്കുന്നു, മെട്രൊ സ്‌റ്റേഷനുകൾ അടച്ചിടുന്നു, ബംഗാളിൽ നിന്നും ചത്തിസ്ഗഡിൽ നിന്നുമൊക്കെ സിആർപിക്കാരെ രാജ്യ തലസ്ഥാനത്തേക്ക് നിയോഗിക്കുന്നു, മാദ്ധ്യമ പ്രവർത്തകരെയും വിദ്യാർത്ഥികളെയും പ്രക്ഷോഭ സ്ഥലത്തേക്കെത്തുന്നതിൽ നിന്ന് തടയുന്നു. ഭരണഘടനയുടെ 19 [ 1 ബി ] ഉറപ്പു നൽകുന്ന സമാധാനപരമായി യോഗം ചേരുന്നതിനുള്ള അവകാശമാണ് ഭരണകൂടം നിർദാക്ഷിണ്യമായി ലംഘിക്കുന്നത്. സിജെപി നേതാക്കളായ അഭിജിത് ദീപ്‌കെയെയും സൗരവ് ദാസിനെയും അശുതോഷ് റാങ്കയേയും ഡൽഹി വിമാനത്താവളത്തിൽ തടഞ്ഞുവെയക്കുന്നു. യൂട്യൂബർ ധ്രുവ് റാഠിയെ ഗുരുഗ്രാമിലെ വീട്ടിൽ നിന്നും കരുതൽ തടങ്കലിലാക്കുന്നു. സിപിഎം ജനറൽ സെക്രട്ടറി എം എ ബേബിയും മുൻ മുഖ്യമന്ത്രിമാരായ പിണറായി വിജയനും മമത ബാനർജിയും പോലീസ് അതിക്രമങ്ങൾക്കിരയാവുന്നു. ഈ നീക്കങ്ങൾ മോദി ഭരണകൂടത്തിന്റെ അരക്ഷിതാവസ്ഥയെയാണ് തുറന്നു കാട്ടുന്നത്. ഭീതിയുടെ വലിയൊരു നിഴലിലാണ് മോദി ഭരണകൂടം ഇപ്പോൾ. ഇക്കഴിഞ്ഞ 12 കൊല്ലങ്ങളിൽ പെടാപാട് പെട്ടിട്ടും ഒരു കേസിൽ പോലും രാഹുലിനെ കുടുക്കാൻ ബിജെപി ഭരണകൂടത്തിനായിട്ടില്ല. ഭയത്തിൽ നിന്നുള്ള ഈ കുതറിമാറലിന്റെ തുടർച്ചയാണ് ഒക്‌ടോബർ ആറിന് ഡെൽഹിയിലെ ആകാശവാണി വളപ്പിൽ ദൃശ്യമായത്. പ്രിൻസ് തോപ്രാംകുടി
SUMA 2026-10-15 11:40:04
നേപ്പാൾ , ബംഗ്ലാദേശ് മോഡലിൽ ഇന്ത്യ കത്തണോ കലാപം അഴിച്ചു വിടാൻ എളുപ്പമാണ്. സുരക്ഷിതമായ സ്ഥാനങ്ങളിലിരുന്ന് എന്തും പറയാം. എൻ്റെ കുട്ടിയാണെങ്കിൽ എനിക്ക് വിഷമമുണ്ടാവും അതുപോലെ യാണ് എല്ലാ അമ്മമാരും ആരുടെ വോട്ടാണ് നിഷേധിച്ചത്. കണക്കുകൾ വെച്ച് സംസാരിക്കു പാർലിമെൻ്റിൽ അവതരിപ്പിക്കു സുപ്രീം കോടതിയുണ്ട് തെരുവു യുദ്ധം നടത്തേണ്ട കാര്യമില്ല
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക