
സ്വപ്നങളുടെ ചിറകുകളിൽ ഏറി ഗൾഫിൽ എത്തിയവർ ധാരാളം!അത് ഇന്നും ഇന്നലെയും തുടങ്ങിയതല്ല,100 ലേറെ വർഷങ്ങൾ കഴിഞ്ഞിരിക്കുന്നു.ജീവിതം മെച്ചപ്പടുത്താനും,കുടുംബത്തിലുള്ള മറ്റുള്ളവരുടെ ജീവിതങ്ങൾക്കായി സ്വയം പരിഹാരങ്ങൾ കണ്ടെത്താനുള്ളത് മനസ്സിലായി വരുമ്പോൾ അവരുടെ സ്വന്തം ജീവിതങ്ങൾ ഹോമിക്കപ്പെട്ടു കഴിഞ്ഞിരിക്കും.മലയാളികളുടെ ഗള്ഫി ലേക്കുള്ള യാത്രകളുടെ കഥകൾ കേട്ടുതുടങ്ങിയിട്ട് നൂറ്റാണ്ടുകളായി.ഇപ്പോൾ ഗള്ഫി്ൽ നിന്നുള്ള തിരിച്ചുപോക്കിനെക്കുറിച്ച് ആരോഗ്യത്തോടെ, കുട്ടികളുടെ പഠിത്തം കഴിയുന്ന സമയത്ത് തിരിച്ചെത്തണം എന്ന് പല പ്രവാസികളും ചിന്തിച്ചു തുടങ്ങി എന്നുള്ള വാർത്തകൾ ഇന്ന് കേട്ടുതുടങ്ങിയിരിക്കുന്നു.
നാം ഗള്ഫ്ട പണത്തെ വേണ്ടവിധം ഉപയോഗപ്പെടുത്തുന്നുണ്ടോ,ആ വിയർപ്പിന്റെ കഷ്ടപ്പാടിന്റെ വില മനസ്സിലാക്കാൻ സാധിക്കുന്നുണ്ടോ?ഇവിടെ എത്തുന്ന എല്ലാ മന്ത്രിമാർക്കും രാഷ്ട്രീയപ്രവർത്തകർക്കും 50 ഡിഗ്രി ചൂടിൽ സിമന്റും മണ്ണും ചുമന്നു ചെടിക്ക് വെള്ളം ഒഴിച്ചും ഒഫീസുകളും തൂത്തു തുടച്ചും സാന്റ് വിച്ചുകടകളിലെ ചൂടും,ജോലിയും മനസ്സിലാകാത്തതുകൊണ്ടല്ലേ അവർക്ക് ചോദ്യങ്ങളൊന്നും ഇല്ലാത്തത്? അതല്ലെങ്കിൽ ഇവിടുത്തെ മാർക്കെറ്റിംഗ് വിഭാഗത്തിലെ ജോലിയുടെ ബുദ്ധിമുട്ടും, നെരുക്കവും വലിയ കോർപ്പറേറ്റ് പോസ്റ്റുകളിൽ ജോലിചെയ്യുന്നതിന്റെ ആയാസപ്പെടുത്തുന്ന സംഘർഷഭരിത സന്ദർഭങ്ങൾ മറ്റൊരാളെ പറഞ്ഞു മനസ്സിലാക്കാൻ സാധിക്കാറില്ലാത്തതുകൊണ്ടല്ലെ.എന്നാൽ ഇതൊന്നും കുടുംബവും കൂട്ടുകാരും അറിയിന്നില്ല,അറിയാൻ ആരും ശ്രമിക്കുന്നില്ല!തനിക്ക് പണക്കൊഴുപ്പും പകിട്ടാർന്ന ജിവിതവും ഉണ്ടെന്നുള്ള അഹങ്കാരം എല്ലാവുടെയും മുന്നിൽ നിലനിർത്തുന്നു.ഇതാണ് ഗൾഫിന്റെ സത്യം! ജീവിതങ്ങൾ എന്തിനു ഹോമിക്കപ്പെടുന്നു എന്നാരും ചിന്തിക്കാറില്ല,അഥവാ അങ്ങനെയൊരു സംഭംവം നടന്നാൽ അതിന്റെ കാരണം ആരും അന്വേഷിക്കാറില്ല.മറ്റൊരു പത്രവാർത്തയായി സംഘടനയുടെ അനുശോചനമായി, ഒരു വാട്ട്സ്ആപ്പ് മെസ്സേജിന്റെ ചിത്രമായി മാത്രം തീരുന്നു.അതവിടെ അവസാനിച്ചു,എല്ലാവർക്കും!
എന്തിന് എന്തുകൊണ്ട്, ആർക്കുവേണ്ടി?
ആദ്യകാലങ്ങളിൽ ഗള്ഫുമനാടുകളിൽ ജീവിക്കുന്ന പ്രവാസികൾ തങ്ങളുടെ കുടുംബത്തിന് നല്ല ജീവിതം നല്കു്ക മാത്രമല്ല,തിരിച്ചു പോയാൽ ആ ജീവിതം തുടരാനുള്ള സാമ്പത്തിക അടിത്തറയും ഉണ്ടാക്കാൻ ശ്രമിക്കുക മാത്രമാണ് ചെയ്തിരുന്നത്.അതിൽ ഉയര്ന്ന വരുമാനക്കാരായ ഉദ്യോഗസ്ഥർ,വന്കിമട കച്ചവടക്കാർ മുതൽ സകുടുംബം കഷ്ടിച്ചു ജീവിക്കാൻ വേണ്ട സാമ്പത്തിക സൗകര്യം ഉള്ളവർവരെയുണ്ട്. പ്രവാസി മലയാളികളിൽ 65% ചെറിയ വരുമാനക്കാരും മധ്യവരുമാനക്കാരുമാണ്.എന്നാൽ സാമ്പത്തിക ശേഷിയിൽ മുൻനിരയിലുള്ളവരും ഇല്ലാതില്ല.ഇവിടെയെല്ലാം പൊതുവായ സ്വഭാവം ‘ഞാൻ,എനിക്ക്‘ എന്നിങ്ങനെയുള്ള വാക്കുകൾ ഇവരുടെ ആരുടെയും നിഖണ്ടുവിലില്ല എന്നതാണ്!അതിനാൽ പരാതികളോ, പരിഭവങ്ങളോ പറഞ്ഞു കേൾക്കാറും ഇല്ല,എവിടുന്നും.
കേരളത്തിലേക്ക് ഒഴുകീയെത്തുന്ന് പ്രവാസി സമ്പാദ്യം പ്രതിവര്ഷംഅ ഏതാണ്ട് 41,000 കോടി രൂപയോളമാണെന്ന് പറഞ്ഞു കേൾക്കുന്നു.ഗള്ഫുസനാടുകളിലെ ഏതെങ്കിലും ചെറിയൊരു പ്രതിസന്ധി മതി എല്ലാം തകിടം മറിയാൻ.സ്വന്തം കുടുംബത്തെ അമിതവ്യയവും,ധൂർത്തും സ്വയം ശീലമാക്കിക്കൊടുത്ത നമ്മുടെ ജീവിതം ഉത്തരം മുട്ടിക്കുന്നു.മിക്കവാറും എല്ലാ ചെറുപ്പക്കാരും പ്രവാസജീവിതം ആരംഭിച്ചതിനു ശേഷമായിരിക്കും വിവാഹിതരാവുന്നത്. അതിനാൽ തന്നെ അവരുടെ കുടുംബം ജീവിതം ആരംഭിക്കുന്നത് ഗള്ഫുയകാരന്റെ ഭാര്യ,ഗള്ഫുവകാരന്റെ മക്കൾ,എന്നൊരു പ്രത്യേക ജീവിതസംസ്‌കാരത്തിലൂടെയാണ്.എങ്ങനെ അവർക്ക് ഈ പണം ഉണ്ടാകുന്നു എന്നതിന്റെ വേദന സ്വയം അവർ ആരെയും അറിയിക്കുന്നില്ല.ഈ വേദന അറിയാത്തവർ അമിതചെലവുകൾ ചെയ്യുന്നതു കാണുമ്പോഴുണ്ടാകുന്ന മനപ്രയാസം മറച്ചുവെക്കുന്നതിലൂടെ, അവരുടെ ആരോഗ്യാവസ്ഥ ക്ഷയിച്ചു തുടങ്ങുന്നു.ലോകസാമ്പത്തിക മാന്ദ്യം, പ്രവാസത്തിന്റെ പണത്തിന്റെ ഇല്ലായ്മ എന്നീ മുന്നറിയിപ്പുകൾ ഒക്കെ വെറും വാർത്തകൾ മാത്രമായി മാറുന്നു.
എവിടെയാണ് ഉത്തരം
പ്രവാസികളിലധികംപേരും ഗള്ഫ്ന നാടുകളിൾ കടക്കെണികളിൽ സ്വയം ചെന്നു പെടുന്നു.പ്രയാസങ്ങൾ കൂടിക്കൂടി വരികയാണ് എന്ന് പ്രവാസികൾ മനസ്സിലാക്കുന്നു.തന്റെ സമ്പാദ്യത്തിനും,ശംബളത്തിനും അതീതമായ കുടുംബത്തിന്റെ ജിവിതസാഹചര്യങ്ങളെക്കുറിച്ച് ആലോചിക്കുമ്പോൾ അതിനുള്ള പരിഹാരം ചെന്നെത്തുന്നത്,ചിട്ടി,കുറി അനധികൃതമായി കടംകൊടുക്കുന്ന വ്യക്തികളിലുമാണ്!നാട്ടിലെ ബാങ്ക് ലോൺ എടുത്താൽ കുടുംബം അറിയും എന്നുള്ള ഒരു ഭീഷണിയുള്ളതിനാലാണ് ഇത്തരം തരികിട തീരുമാനങ്ങിലെത്തിച്ചേരുന്നത്.അങ്ങനെ മാസം മാസം ഉള്ള പിഴിയൽ തുടങ്ങുന്നു.രണ്ടറ്റങ്ങൾ കൂട്ടിമുട്ടിക്കാൻ സ്വന്തം ആവശ്യങ്ങൾക്ക് വിലക്കുകൾ നൽകിത്തുടങ്ങുന്നു.ഉച്ചയുണിന്റെ മാസപ്പടി കടയിൽ രാവിലെത്തെയും,രാത്രിലത്തെയും ആഹാരം മാത്രം മതി എന്നുപറയുന്നു.വ്യാഴാചകളിൽ മാത്രം വാങ്ങിയിരുന്ന പെപ്സിയും 7 അപ്പും,വെള്ളിയാഴ്ച ഉച്ചക്കലത്തെ ദം ബിരിയാണിയും വേണ്ടെന്നു വെക്കുന്നു.സ്വയം ഒതിങ്ങിച്ചേരുന്നു.രക്തദാന ക്യാംബുകളിലെ സ്ഥിരം സന്ദർശകനായിത്തിരുന്നു.വെള്ളിയാഴ്ചകളിൽ എടുത്താൽ പൊങ്ങാത്ത ജോലികൾ “പാർട്ട്റ്റൈം” എന്നൊരു വിശുദ്ധനാമത്തോടെ ഏറ്റെടുക്കുന്നു.ഇതെല്ലാം കൂട്ടിയോജിപ്പിച്ചാലും തീരുന്നില്ല,എങ്ങും എത്തുന്നില്ല എന്ന് വേദനയോടെ മനസ്സിലാക്കുന്നു. വെള്ളിയാഴ്ചകളിൽ കാതോർത്തിരിക്കുന്ന ഫോൺ വിളികൾക്ക് നീളം കുറയുന്നു.ഭാര്യമാരുടെ മാത്രം ശബ്ദങ്ങൾ “ഇക്കാക്ക് സുഖാണോ?ചേട്ടാ ഈ ആഴ്ച അമ്മയും അച്ഛനും വീട്ടിലുണ്ട് അവർ പോകുമ്പോൾ എന്തെങ്കിലും കൊടുത്തുവിടണ്ടെ,കാശിത്തിരി കൂടുതൽ അയക്കണം”പതിവില്ലാതെ മകളോ മകന്റെയോ മൊബൈൽ നമ്പർ കണ്ടാൽ ധൃതിയിൽ എടുക്കും,”മോനേ എന്തുണ്ട് വിശേഷം,കോളേജിലെ ആഹാരം ഒക്കെ എങ്ങനെയുണ്ട്” എന്നുള്ള ആവേശത്തോടെയുള്ള ചോദ്യങ്ങൾ കേൾക്കാൻ തയ്യാറല്ലാത്ത മകൻ,”ഉപ്പാ കോളേജിൽനിന്ന് ടൂർ പോകുന്നു,ഇപ്പോഴേ കാശ് കൊടുത്ത് ബുക്ക് ചെയ്യണം,ഉമ്മയുടെ കയ്യിലില്ല, ഉപ്പയോട് ചോദിക്കാൻ പറഞ്ഞു.” ‘8000 രൂപ എവിടുന്ന് എങ്ങനെയുണ്ടാക്കും,മകന്റെ ടൂറിന്റെ കാശ് എന്നുള്ള ചോദ്യത്തിനുത്തരം,പ്രോജക്ട് മാനേജറുടെ വീട്ടിന്റെ ക്ലീനിംഗിൽ ചെന്നു നിന്നു.
ഇനി ഒഫീസ് ജോലിക്കാരും മാനേജർ തസ്തികകളിൾ ഉള്ളവരുടെ കാര്യവും വ്യത്യസ്ഥമല്ല.അവിടെ ഒരു വിധത്തിൽ അല്ലെങ്കിൽ മറ്റൊരുവിധത്തിൽ ഏകാന്തതയും,കടബാദ്ധ്യതകളും പ്രാരാബ്ധങ്ങളുടെ കൂമ്പാരത്തിൽ മുങ്ങീത്താഴുന്നു ജീവിതങ്ങൾ.ഈ ‘കാറ്റഗറി’ നേരിടുന്ന പ്രശ്നങ്ങൾ അല്പം വ്യത്യസ്ഥമാണ്.അമിതവ്യയം സ്വന്തം ആസ്തിയും,ആവശ്യങ്ങളും നോക്കി ചെലവഴിക്കുന്നതിന് പകരം മറ്റള്ളവരെ അനുകരിച്ച് ജീവിക്കാനുള്ള ആവേശം കൂടുന്നതിനാൽ,തന്റെ കൈയിലുള്ള പണം മതിയാകാതെ കടം എടുക്കാൻ തയ്യറാകുന്നു.ഇവിടെ കുട്ടികളും,ഭാര്യയും ഒരു കാരണം കൂടിയാകുന്നു.ആലുക്കാസിലെ,മലബാർ ഗോൾഡിലെ മാസപ്പടി,സ്വന്തം കാർ വേണം എന്ന് ശഠിക്കുന്ന ഭാര്യ,ഐ ഫോൺ തന്നെ വേണം എന്ന് നിർബന്ധം പിടിക്കുന്ന കുട്ടികൾ, പ്ലേസ്റ്റേഷൻ ഗെയിമുകൾ ഓൺലൈൻ ആയി വാങ്ങുന്ന മക്കൾ,ഇങ്ങനെ കാരണങ്ങളുടെ ഒരു നീണ്ട നിരയാണ്.ഇതിനൊപ്പെം നാട്ടിൽ വാങ്ങുന്ന 1 ½ കോടിയുടെ ഫ്ലാറ്റ്,ഡൌൺ പെയ്മെന്റ് ഇല്ലാതെ കിട്ടി എന്നുള്ള സന്തോഷത്തിൽ ബാങ്കിൽ നിന്നെടുത്ത ലോൺ അടുത്ത 10 വർഷത്തേക്ക് ജീവിതം കാർന്നുതിന്നുന്നു എന്ന കാര്യം പാടെ മറന്നു പോകുന്നു.ജീവിതത്തിന്റെ അവിഭാജ്യ ഘടകമായിത്തീരുന്ന ലോണും,ക്രെഡിറ്റ് കാർഡുകളും പിന്നെ അതിലൂടെ എടുക്കുന്ന കടം വേറെയും .ഇവിടുത്തെ കടം മിനിമം ബാലന്സ്ത മാത്രം അടച്ച് പലിശ കൂടുബോൾ രക്ഷകരായി എത്തുന്ന നാട്ടിലെ 'ബ്ലേഡുകൾ’ തൂക്കുകയിറിനു സമാനരായിത്തീരുന്നു എന്നുള്ള സത്യം മനസ്സിലാകുമ്പോഴേക്കും,മകനോ മകനോ മകളോ കോടികൾ കൊടുത്ത് എഞ്ചിനീയറിംഗിനോ മെഡിസിനോ 3 ആം വർഷം ആയിക്കഴിഞ്ഞിരിക്കും.1000 തിനു പ്രതിമാസം 100 എന്ന നിരക്കിലാണ് നാട്ടിലെ പലിശക്കണക്ക്!
മരണമെത്തുന്ന നേരം!
യു.എ.ഇയിൽ മാത്രം 43 ഇന്ത്യക്കാർ ആത്മഹത്യ ചെയ്‌തെങ്കിൽ അടുത്തവർഷങ്ങളിൽ എണ്ണം 141 ആയി. കുവൈറ്റിലെയും,ബഹറിനും ഖത്തർ എവിടെയും കണക്കുകൾ കൃത്യമായി പറയാൻ കഴിയില്ല എന്ന് മിക്ക സഹകരസംഘങ്ങളും കയ്യൊഴിഞ്ഞു.പകുതിയിലേറെയും മലയാളികളായിരുന്നു ഈ ആത്മഹത്യ സംഘ്യകളിൽ എന്ന് എല്ലാ പ്രവാസസംഘടനകളും ഒരുമിച്ചു തന്നെ സമ്മതിച്ചു തന്നു.75% ത്തിന്റെയും കാരണങ്ങൾ ചെന്നെത്തുന്നത് കടബാദ്ധ്യതയാലുള്ള മാനസിക സംഘര്ഷ5ങ്ങളിൽ മാത്രമാണ്. ആത്മഹത്യാനിരക്കിന്റെ കാരണങ്ങൾ അന്വേഷിച്ചിറങ്ങുന്നവർ നൽകുന്നത് ഞെട്ടിക്കുന്ന വിവരങ്ങളാണ്. വരുമാനത്തിന്റെ 50 ഇരട്ടി കടബാധ്യതയുള്ളവർ ധാരാളം.ഇനിയെന്ത് എന്നുള്ള ചോദ്യങ്ങൾ ചോദിക്കാൻ കണ്ടവർക്ക് “ആത്മഹത്യയല്ലാതെ മറ്റൊരു വഴിയും കാണുന്നില്ലെന്ന്” പറയുന്നവർ തലതാഴ്ത്തി അല്ലെങ്കിൽ ആരുടെയെങ്കിലും തോളിൽ ചാരി പൊട്ടിക്കരയുന്നു.ഇത്രയും ദയനീയമായ അവസ്ഥയുണ്ടെന്ന് ഇവർ എന്തുകൊണ്ട് സ്വന്തം കുടുംബങ്ങളെ അറിയിക്കുന്നില്ല എന്നതാണ് ഏറ്റവും ദാരുണമായ കാരണം.വീണ്ടും വീണ്ടും പണത്തിനായി സമ്മര്ദറത്തിലേക്ക് മുങ്ങിത്താഴുന്ന ഈ ഒരോ പ്രവാസിയുടെയും ഗതി കൂടുതൽ വഷളാകുന്നു.മധ്യവർഗ്ഗജോലിക്കാർക്കിടയിൽ പണക്കാരായവർക്കിടയിലും കൂടിക്കൊണ്ടിരിക്കുന്ന ആത്മഹത്യാ പ്രവണതകൾ,താഴേക്കിടയിലുള്ളവരെ അപേക്ഷിച്ച് കുറവാണ് എന്നു മാത്രമേയുള്ളു.ഏത് മാർഗ്ഗത്തിലൂടെയും പണം ഉണ്ടാക്കണം എന്ന ചിന്തയുള്ള ജോലിക്കു പുറമെയോ അല്ലെങ്കിൽ മറ്റു കുറുക്കുവഴികളിലൂടെ നേടാൻ നോക്കുന്നത് കൂടുതൽ ജീവിതപ്രശ്നങ്ങളിലേക്കെത്തിക്കുന്നു.ഇതിൽ ഏറ്റവും കൂടുതൽ സാബത്തിക പ്രതിസന്ധികൾ ഉണ്ടാക്കുന്നത് പരിചയമോ,പണമോ ഇല്ലാതെ സ്വന്തമായി ബിസിനസ് ചെയ്യാൻ ഇറങ്ങിത്തിരിക്കുന്നവർക്കാണ്.ഇത്തരക്കാർ അറിയുന്നില്ല അവരുടെ കഴുത്തിൽ മുറുകുന്ന കുരുക്കുകൾ.
ഏകാന്തത
എവിടെയെല്ലാം നമ്മൾ കാരണങ്ങൾ തേടി അലഞ്ഞാലും ആരും ഉന്നൽ കൊടുക്കാത്ത വലിയൊരു കാരണമാണ് ഏകാന്തത ഉത്തരവാദിത്വങ്ങൾ എല്ലാത്തിനും ഉത്തരങ്ങളായിരുന്നു. ഇഷ്ടപ്പെട്ടവർ ഇല്ലാതാകുമ്പോഴുള്ള ഏകാന്തത ഭീകരമായിരിരുന്നു.കൂടെ പബിലും,ക്ലബീലും സന്തഹസഹചാരികളായവർ ഓർമ്മിപ്പിച്ചു, ഉപദേശിച്ചു, അവരിലാരോടോ ഞാൻ മനസ്സിന്റെ കെട്ടഴിച്ചുവെച്ചു! അഞ്ചാറുകൊല്ലം മുന്പാലണ്!. ഒരു വേശ്യയോ അഴിഞ്ഞാട്ടക്കാരിയോ അല്ലായിരുന്നു അവൾ!ഒരു ചങ്ങാതി,‘ഹവ്വ‘ ടാന്സാ്നിയാക്കാരി, ഒരു പബിൽ വച്ച് പരിചയപ്പെട്ടതാണ്‍. പരിചയമായി,സൌഹൃദമായി.സ്നേഹത്തിന്റെ കൊടുക്കൽ വാങ്ങലുകള്ക്ക്പ ഒരു കണക്കു പുസ്തകമില്ല, ഉണ്ടാവരുത് എന്ന് ഞങ്ങൾ തന്നെ തീരുമാനിച്ചുറപ്പിച്ചു.കിട്ടാതെ പോയതല്ല, വേണ്ടെന്നു വെച്ചതാണ്.സ്നേഹത്തിന്റെയൊക്കെ വഴികൾ അന്വേഷിച്ചു പോകാനാവുമോ? വിട്ടുപോയി, അതെന്താനായിരുന്നു എന്ന ചോദ്യം മനസ്സിനെ കീറിമുറിച്ചു .സമൂഹം,കുടുംബം,ലോകം, കൂടെ രണ്ട് പേർ സ്നേഹിക്കുന്നത് കണ്ടാൽ ദൈവത്തിനുപോലും അസൂയതോന്നുമല്ലോ ?ഇതൊക്കെ ഒരു ഉപാധികളല്ലെ, ഒരു excuse കളല്ലെ എന്നൊക്കെ മനസ്സിനോടു പറഞ്ഞും ചോദിച്ചും നോക്കി ഇഷ്ടം.അത് ആര്ക്കും ആരോടും ഏതുനേരത്തും തോന്നും. ഇഷ്ടത്തിന്റെയും ഇഷ്ടക്കേടിന്റെയും അല്ല, ഏകാന്തത അത്രയ്ക്ക് ശല്യപ്പെടുത്തും! ബാങ്കുബാലന്സുോകളുടെ പറുദീസയായിരിക്കാം ഈ പ്രവാസദേശം,പക്ഷെ മനസ്സിന്റെ ധനം ചോര്ന്നു , ചോര്ന്ന് ഒന്നുമില്ലാത്ത വെറും ഓട്ടത്തോണിയായി മാറുന്നു.ഏകാന്തതക്ക്,പരിചയമില്ലാത്തവർ,അറിയാൻ പാടില്ലാത്തവർ എന്നൊന്നും വേർതിരിച്ചറിയില്ലല്ലോ!ഒറ്റഉത്തരത്തിൽ എല്ലാ അവസാനിപ്പിക്കണം.എല്ലാം, എല്ലാം,എല്ലാം അവസാനിപ്പിക്കണം…….ഇങ്ങനെ ഏകാന്തതകളും ബന്ധങ്ങളുടെ അനാസ്ഥയും പലരെയും ചെന്നെത്തിക്കുന്നത് ആത്മഹത്യയിലാണ്.
എവിടെയാണ് പരിഹാരം
പ്രവാസികള്ക്കിാടയിൽ നടക്കുന്ന മിക്ക ബോധവല്ക്കയരണ ക്ലാസ്സുകളിലെയും പതിവ് ചോദ്യം , 'നിങ്ങളുടെ ഗള്ഫ്ജീകവിതംകൊണ്ട് കുടുംബത്തിന്റെ ജീവിത നിലവാരം മെച്ചപ്പെട്ടോ? 99% പേരും ഒറ്റവാക്കി ഉത്തരം തരും ‘ തീർച്ചയായും” .ഇനി നിങ്ങൾ സ്വയം നാട്ടിലേക്ക് തിരിച്ചുപോയാൽ ഇന്നത്തെ ജീവിതരീതി തുടരാനുള്ള സാമ്പത്തികഭദ്രത നിങ്ങൾക്കുണ്ടോ എന്ന ചോദ്യം, നിർന്നിമേഷരായി പറയാവുന്നവർ വെറും 5% മാത്രമാണ്. പരിഹാരങ്ങൾ പ്രവാസികൾ ആർക്കുവേണ്ടി ജീവിതം ഹോമിക്കുന്നുവോ , അവരിലാണ്, അതായത് കുടുംബം! പ്രവാസികൾ സ്വയം അവരെ ആശ്രയിച്ചു ജീവിക്കുന്നവരോട് സത്യാവസ്ഥകൾ പറഞ്ഞു മനസ്സിലാക്കി, കുടുംബത്തിലുള്ളവർ അടക്കം ഒട്ടൊന്ന് ശ്രദ്ധിച്ചാൽ മാത്രം, എല്ലാം നേരെയാക്കുന്നതേയുള്ളു, തീർച്ച! ഗൃഹനാഥൻ ഗള്ഫികൽ കഴിഞ്ഞിരുന്ന കാലത്തെക്കാളും മെച്ചപ്പെട്ടൊരു ജീവിതം അതിനു ശേഷവും, കുടുംബാങ്ങൾക്കൊപ്പം നാട്ടിലും സാധ്യമാവും. പ്രവാസജീവിതത്തിന്റെ സങ്കീർണതകൾ തങ്ങളുടെ കുടുംബാങ്ങൾകൂടി മനസ്സിലാക്കി ജീവിക്കണം, പിന്താങ്ങി ജീവിച്ചാൽ ഒട്ടേറേ പ്രശ്നങ്ങൾക്ക് ശാശ്വതപരിഹാരം നിഷ്പ്രയാസം സാധിക്കും.രോഗങ്ങൾ,റ്റെൻഷൻ,അവർ കഴിക്കുന്ന മരുന്നുകൾ,സ്വഭാവങ്ങൾ,ആവശ്യങ്ങൾ ഇഷ്ടങ്ങൾ എന്നിവയെല്ലാത്തിനെക്കുറിച്ചും കുടുംബാങ്ങൾ അറിഞ്ഞിരിക്കണം. തങ്ങളെ ആശ്രയിച്ചു ജീവിക്കുന്ന കുടുംബാംഗങ്ങള്‍ ഇവയെല്ലാം മനസ്സിലാക്കാൻ ശ്രമിക്കാറുപോലും ഇല്ലെന്നുള്ള സങ്കടം എവിടെയും, എല്ലാവരും ഒരേപോലെ പറയുന്ന വാക്കുകൾ!തങ്ങള്ക്കുഞ ലഭിക്കുന്ന വരുമാനത്തിന്റെ കുറച്ചൊരു ശതമാനം സ്വന്തം ഭാവിക്ക് വേണ്ടി നീക്കിവെക്കും എന്നൊരു തീരുമാനം എല്ലാ പ്രവാസികളും എടുത്തിരിക്കണം. കുടുംബത്തിലെ എല്ലാവരും ചെലവുകളും നിയന്ത്രിക്കണം.എന്റെ മാതപിതാക്കൾക്ക് സാമ്പത്തികമായി പ്രാപ്തിയുള്ള ഒരു വിദ്ധ്യാഭ്യാസമാണോ ഞാൻ ആഹ്രഹിക്കുന്നത് എന്ന് കുട്ടികൾ ചിന്തിക്കാൻ മാത്രമുള്ള ഒരു ആശയവിനിമയം അവരുമായി ഉണ്ടാക്കിയെടുക്കണം.അനാവശ്യ ചെലവുകളൊന്നും ഇല്ലെന്ന് തീർത്തു പറയുന്നിടത്തുപോലും അത്തരം ചിലവുകൾ സംഭവിക്കാറുണ്ടോ എന്ന് പരിശോധിക്കുന്നതിൽ തെറ്റില്ല, അതൊരാവശ്യമാണെന്ന് കുട്ടികളെയും പറഞ്ഞുമനസ്സിലാക്കണം.ഓരോരുത്തര്ക്കുംല അവരവരുടെ കണക്കുകൾ എഴുതി സൂക്ഷിക്കണം,അത് ചെറുപ്രായത്തിൽത്തന്നെ കുട്ടികളെയും ശീലിപ്പിച്ചാൽ ചെലവുനിയന്ത്രണം വളരെ അനായാസം കുടുംബസമേതം സാധിക്കും. ഈ ഒരു ജീവിതശൈലി പല സാംബത്തിക ഉപദേഷ്ടാക്കളുടെയും ആദ്യ ഉപദേശം ആണ്,ഇത് ധാരാളം പ്രവാസികളിളുടെ കുടുംബങ്ങളിൽ പ്രസക്തമായ മാറ്റങ്ങൾ ഉണ്ടാക്കാൻ സാധിച്ചിട്ടുണ്ട്.
വീട് എന്ന സ്വപ്നം
ഏതൊരു പ്രവാസിയുടെയും ആദ്യ ലക്ഷ്യം വീട്,സ്ഥലം ഇവയാണ്.വീട് പലരും ആലോചിക്കുമ്പോൾത്തന്നെ, മനസ്സിൽ ആദ്യം വരുന്ന ചിന്തകൾ,മാധവന്റെ വീട്,ചാക്കോച്ചന്റെ വീട്,ഉസ്മാന്റെ വീട് ഇങ്ങനെ ഓരൊത്തരും ചുറ്റുവട്ടത്ത് വെച്ചിരിക്കുന്ന വീടുകളെക്കാൾ ഭംഗിയും വലിപ്പവും സൌകര്യങ്ങളും,ഉള്ളതായിരിക്കണം. അവിടെയും തന്റെ സാമ്പത്തിക നിലക്ക് ഒതുങ്ങുന്നതാണോ എന്ന ചിന്തയല്ല മുന്നിൽ നിൽക്കുന്നത്!ഭവനം എന്നത്,ഒരു സ്വപ്നം എന്നതിനേക്കാളേറെ ഒരു ബാധ്യതയായി മാറുന്നു.പ്രവാസികൾ തങ്ങളുടെ വരുമാനത്തിന്റെ,3 ഇരട്ടി കൊണ്ടാണ് വീടു പണിയാനുള്ള പ്രാൻ തയ്യാറാക്കുന്നത്.എന്നാൽ ആ മൂല്യനിർണ്ണയവില ഒരു തുടക്കം മാത്രമാണ്.വീടുപണിതു വരുമ്പോൾ നിശ്ചയിച്ച ബഡ്ജെറ്റിനപ്പുറം അത് എത്തിച്ചേരുമ്പോൾ സമ്പാദ്യത്തിൽ കവിയുമ്പോൾ,കടമെടുക്കാതെ പറ്റില്ല എന്നൊരു ഉത്തരത്തിൽ എത്തിച്ചേരും.എന്നാൽ ഇത്രയും കടങ്ങളുണ്ടാക്കി പണിയുന്ന വീട് പിൽക്കാലത്ത് തങ്ങൾക്ക് തന്നെ ഒരു ബാദ്ധ്യതയായിത്തീരുന്നു.പാവപ്പെട്ട ഇടത്തരം കുടുംബക്കാർക്ക് പോലും,വളർന്ന് ജോലീസ്ഥലത്തേക്ക് പോകുന്ന മക്കളുടെ അഭാവം എന്നിവ വീടിനെ ഒരു ഒഴിഞ്ഞ് കൂടാക്കി മാറ്റുന്നു.പിന്നെ കേരളത്തിലെ ആഡമ്പര ഭവനങ്ങളുടെ കാര്യം പറയാനുണ്ടോ?ഓരോ വ്യക്തിയുടെയും സാമ്പത്തികശേഷിക്കനുസൃതമായ വീട് പണിയാൻ ശ്രദ്ധിക്കണം,കൂടെ വയസാകുന്ന സമയത്ത് ആരോഗ്യത്തെ മുൻനിർത്തി,ഒരു നിലയുള്ള ചെറിയവീട് എന്നൊരു ആശയം ആയിരിക്കണം മനസ്സിൽ.
ആരോഗ്യപരിരക്ഷണം
ഗൾഫിലെ കഠിനസാഹചര്യങ്ങളിൽ ജീവിക്കുന്നവരാരും ഓർക്കാത്തൊരു കാര്യമാണ് ആരോഗ്യസംരക്ഷണം. തലകറങ്ങി വീണതിനു ശേഷം,ഡബറ്റിക് ആയതിനു ശേഷം മാത്രമല്ല ഡോക്ടറെ കാണേണ്ടത്. കൃത്യമായ ആരോഗ്യപരിപാലനം ആദ്യംമുതലേ ആവശ്യമാണെന്ന കാര്യത്തിനു മുൻഗണന നൽകുക.ജിവിത സാഹചര്യങ്ങൾ വ്യത്യസ്ഥമാണ്,സൈറ്റുകളി ജോലിചെയ്യുന്നവർക്ക്,നിരന്തരം മെഡിക്കൽ പരിരക്ഷണം ഉണ്ടെന്ന് പറയുന്നു.എന്നാലും മാസത്തിലൊരുക്കൽ സ്വയം ഡോക്ടറെകണ്ടിരിക്കുന്നത് നല്ലതാണ്.മെഡിക്കൽ അലവൻസുള്ളവർ എല്ലാ മൂന്നുമാസം കൂടിയിരിക്കുമ്പോഴും എല്ലാ ടെസ്റ്റുകളും ചെയ്യുക.അമിതമായ ചൂട്,എസി,മിനറൽ വാട്ടർ എന്നിവയെല്ലാം ആരോഗ്യത്തിന് നല്ലതല്ല.കൂടെ ആത്മഹത്യാപ്രവണതകൾ നിറഞ്ഞ ചിന്തകൾ വരുന്നതും,നിരാശ,ഡിപ്രഷൻ,ഉദാസീനത,അലസത, ഭയം എന്നിവയെല്ലാം ആരോഗ്യമില്ലാത്തതിന്റെ പരിണിത ഫലങ്ങളാണ്.സ്വയം ചികിത്സകൾ നൽകാതെ,ആരോഗ്യം തങ്ങളുടെ കുടുംബത്തെയും ബാധിക്കുന്നതാണെന്നെ ബോധം എന്നും ഉണ്ടായിരിക്കണം.
മാനസിക പ്രശ്നങ്ങള്ക്ക്് കാരണങ്ങൾ തങ്ങളുടെ ജീവിത സാഹചര്യങ്ങളോ, ജീവിതാനുഭവങ്ങളോ , ജനനത്തോടെയുണ്ടാകുന്ന അവസ്തകളോ അല്ലെങ്കിൽ ഇവയെല്ലാം ഉൾപ്പെടുന്ന എന്തെങ്കിലും ഒക്കെയാകാം. ഗള്ഫ്ത നാടുകളിലെ കഠിനമായ ജോലിയും,മാനസികാവസ്ഥകളും ഒട്ടനവധി ആൾക്കാരെ ഇത്തരം ദുരൂഹസാഹചര്യങ്ങളിലേക്കെത്തിക്കുന്നു.സമൃദ്ധിയിൽ നിന്ന് കടബാധ്യതയിലേക്ക് മുങ്ങിത്താഴേണ്ടി വരുംബോൾ, നഷ്ടപ്പെടുന്ന ജീവിതത്തിന്റെ താഴ്ചകളിലേക്ക് എത്തുമ്പോൾ,മാനസികമായും,ശാരീരികമായും തകര്ന്നഹപോകുന്നവർ നിരവധിയാണ്.മദ്യപാനവും, മയക്കു മരുന്നും, ഇത്തരം അവിശ്വാസവും മൂലം കുടുംബ കലഹങ്ങൾ സർവ്വസാധാരണമായിത്തീരുന്നു. ഒരു ഡോക്ടറുടെ, കൗന്സിുലറുടെ സഹായത്തോടെ ജീവിതത്തിലേക്ക് തിരിച്ചെത്തുകയും ആത്മവിശ്വാസത്തോടെ ജീവിതത്തിത്തെ മനസ്സിലാക്കി, പ്രായൊഗിക ബുദ്ധിയോടെ ജീവിച്ചു മുന്നേറാൻ എല്ലാവർക്കും സാധിക്കും.കണ്ണും ചെവിയും മനസ്സും തുറന്നു വെച്ച് ജീവിതങ്ങളുടെ പരിഹാരങ്ങൾക്കായി നമുക്കോരുത്തർക്കും മുന്നേറാം.
ഒടിക്കുറിപ്പ്
നാട്ടിലെ നല്ല ബാങ്ക് ജോലി പുല്ലുപോലെ വലിച്ചെറിഞ്ഞ്,ഈ അഞ്ച് അക്ക ശംമ്പളത്തിന്റെ ചാരിതാര്ത്ഥ്യ ത്തിൽ സ്വര്ഗ്ഗ രാജ്യം തേടി എത്തിയ,അത്യാഗ്രഹിയായ മനസ്സുകളാണ് ഗൾഫ് നാടുകളിലെ ഒട്ടുമിക്കവരും!നഷ്ടങ്ങളുടെ കൂമ്പാരങ്ങളാണ് പിറകിൽ ഇട്ടിട്ടു പോയത്.എല്ലാ നഷ്ടങ്ങള്ക്കും ഒരേ ഉത്തരം, ഉയര്ന്നു കൊണ്ടിരിക്കുന്ന ബാങ്ക് ബാലന്സ്ള,വീട്ടിലെയും നാട്ടിലെയും നിലയും വിലയും വര്ദ്ധി ച്ചുവരുന്നു.വീട്ടിൽ കയറി വരുന്ന പിച്ചക്കാരനു വരെ അറിയാം ഇതൊരു ഗള്ഫുാകാരന്റെ വീടാണെന്ന്.അത്രക്കു പ്രഹസനങ്ങൾ നടത്താറുണ്ട് ,വീട്ടുകാർ! അമ്മച്ചിക്കും അപ്പച്ചനും മകന്റെയും മറ്റും ഗള്ഫുന വിശേഷങ്ങൾ വീട്ടിൽ വരുന്ന മീൻകാരിയോടുവരെ വിവരിക്കും.എന്നാൽ അതേ വീമ്പിളക്കത്തിന്റെയും വിശേഷങ്ങൾക്കൊപ്പം മീനിന്റെ വിലകൂടുന്നത് പാവം അമ്മച്ചി അറിയുന്നില്ല!ചിലനേരത്ത് എങ്ങോട്ടെങ്കിലും ഓടിഒളിച്ചാലോ എന്നു വരെ തോന്നിക്കുമാറ് ധാരാളമായി എത്തുന്ന കത്തുകൾ!ഒന്നും മറക്കാൻ മനസ്സനുവദിക്കുന്നില്ല,എന്നാൽ സ്വാർത്ഥതയുടെ പടവുകൾ കയറത്ത,സ്നേഹത്തിന്റെയും ഭാഷമാത്രം മനസ്സിലാകുന്ന മനസ്സുകൾ, സ്കൂളിന്റെ പടികളിലും,കോളേജ് കാമ്പസുകളിലും ക്യാമറക്കണ്ണുകളുമായി എത്തിച്ചേരുന്നു.തങ്ങളുടെ കണ്ണിലെ ഈറൻ ചിലനേരങ്ങളിൽ ക്യാമറയുടെ കണ്ണുകൾക്കൊപ്പം മിന്നിമറഞ്ഞുകൊണ്ടേയിരിക്കുന്നു.ഒഴിഞ്ഞു പോകാത്ത ഓർമ്മകളുടെ കൂട് മനസ്സിൽ ഇന്നും കാത്തുസൂക്ഷിക്കുന്ന പ്രവാസി!