Image

കാവ്യ ഫിലിം കമ്പനി നിര്‍മ്മിച്ച്, രഞ്ജന്‍ പ്രമോദ് ഒരുക്കുന്ന 'നൈറ്റ് ഷോസ്' ഫസ്റ്റ് ലുക്ക് പുറത്ത്

Published on 12 October, 2026
 കാവ്യ ഫിലിം കമ്പനി നിര്‍മ്മിച്ച്, രഞ്ജന്‍ പ്രമോദ് ഒരുക്കുന്ന 'നൈറ്റ് ഷോസ്' ഫസ്റ്റ് ലുക്ക് പുറത്ത്

 

2018, മാളികപ്പുറം, രേഖാചിത്രം, ആട് 3 തുടങ്ങിയ ബ്ലോക്ക്ബസ്റ്റര്‍ ചിത്രങ്ങള്‍ക്ക് ശേഷം കാവ്യ ഫിലിം കമ്പനി നിര്‍മ്മിക്കുന്ന, രക്ഷാധികാരി ബൈജു, ഓ ബേബി എന്നീ ശ്രദ്ധേയ ചിത്രങ്ങള്‍ക്ക് ശേഷം രഞ്ജന്‍ പ്രമോദ് സംവിധാനം ചെയ്യുന്ന 'നൈറ്റ് ഷോസ്' ഫസ്റ്റ് ലുക്ക് പുറത്ത്. ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ പുരോഗമിക്കുകയാണ്. സൗബിന്‍ ഷാഹിറിനൊപ്പം 1870 പുതുമുഖങ്ങളും ചിത്രത്തിന്റെ ഭാഗമാകുന്നുണ്ട്. സിനിമയുടെ പ്രമേയം, താരനിര, റിലീസ് എന്നിവയെ സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ വൈകാതെ പുറത്തുവിടും.

തിരക്കഥാകൃത്തായും സംവിധായകനായും മലയാള സിനിമയില്‍ ശ്രദ്ധേയമായ സാന്നിധ്യമാണ് രഞ്ജന്‍ പ്രമോദ്. 'മീശ മാധവന്‍', 'മനസ്സിനക്കരെ', 'അച്ചുവിന്റെ അമ്മ', 'നരന്‍' തുടങ്ങിയ ചിത്രങ്ങളുടെ തിരക്കഥയിലൂടെ പ്രേക്ഷകശ്രദ്ധ നേടിയ അദ്ദേഹം മോഹന്‍ലാല്‍ നായകനായ 'ഫോട്ടോഗ്രാഫര്‍' എന്ന ചിത്രമൊരുക്കിയാണ് സംവിധായകനായി അരങ്ങേറ്റം കുറിച്ചത്. 'രക്ഷാധികാരി ബൈജു ഒപ്പ്' എന്ന ചിത്രത്തിലൂടെ വലിയ പ്രേക്ഷക-നിരൂപക പ്രശംസ നേടിയ രഞ്ജന്‍ പ്രമോദ്, തുടര്‍ന്ന് ദിലീഷ് പോത്തന്‍ പ്രധാന വേഷത്തിലെത്തിയ 'ഒ. ബേബി'യിലൂടെ വ്യത്യസ്തമായ കഥാപരിസരവും ത്രില്ലര്‍ സ്വഭാവവും അവതരിപ്പിച്ചും ശ്രദ്ധ നേടി.

ജനപ്രീതിയും കലാമൂല്യവുമുള്ള ചിത്രങ്ങള്‍ മലയാളി പ്രേക്ഷകര്‍ക്ക് സമ്മാനിച്ചിട്ടുള്ള കാവ്യ ഫിലിം കമ്പനി നിര്‍മ്മിക്കുന്ന ചിത്രം രഞ്ജന്‍ പ്രമോദ് ഒരുക്കുന്നു എന്നതാണ് 'നൈറ്റ് ഷോസ്'നെ ശ്രദ്ധേയമാക്കുന്നത്. നിര്‍മ്മാണം: വേണു കുന്നപ്പിള്ളി, ബാനര്‍: കാവ്യ ഫിലിം കമ്പനി, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍: വിവേക് രാമദേവന്‍, ലൈന്‍ പ്രൊഡ്യൂസര്‍: ഗോപകുമാര്‍ ജി.കെ., രചന, സംവിധാനം, പ്രൊഡക്ഷന്‍ ഡിസൈനര്‍: രഞ്ജന്‍ പ്രമോദ്, ഛായാഗ്രഹണം: അഭിഷേക് ശരവണന്‍, സംഗീതം: ഡോണ്‍ വിന്‍സെന്റ്, എഡിറ്റിംഗ്: സിദ്ദിഖ് ഹൈദര്‍, ആര്‍ട്ട്: നിഖില്‍ ചാക്കോ, കോസ്റ്റ്യൂംസ്: റിസ്വാന്‍ ഖാന്‍, മേക്കപ്പ് & ഹെയര്‍ സ്‌റ്റൈലിസ്റ്റ്: നരസിംഹ സ്വാമി.

സൗണ്ട് എഫക്ട്‌സ് എഡിറ്റേഴ്‌സ്: രാകേഷ് കെ.എം., പ്രേംശങ്കര്‍ സേതുമാധവന്‍, എ.ഡി.ആര്‍. സൂപ്പര്‍വൈസര്‍: ജോബിന്‍ ജയന്‍, പ്രൊഡക്ഷന്‍ റെക്കോര്‍ഡിംഗ്: ഷമീര്‍ അഹമ്മദ്, റീ-റെക്കോര്‍ഡിംഗ് മിക്‌സര്‍: ജിതിന്‍ ജോസഫ്, കളറിസ്റ്റ്: അര്‍ജുന്‍ മേനോന്‍, വി.എഫ്.എക്‌സ്: ആകാശ് കൃഷ്ണ, പോസ്റ്റര്‍ ഡിസൈന്‍: ശ്രീജിത്ത് എന്‍. ചീഫ് അസോസിയേറ്റ് ഡയറക്ടര്‍: സൗഗന്ധ് പ്രമോദ്, ഫസ്റ്റ് അസിസ്റ്റന്റ് ക്യാമറാമാന്‍: വിജയ് ഭാസ്‌കര്‍, ഡയറക്ടേഴ്‌സ് അസിസ്റ്റന്റ്: ബേസില്‍ കുഞ്ഞുമോന്‍, ക്രിയേറ്റീവ് അസോസിയേറ്റ് ഡയറക്ടര്‍: സൗരഭ് പ്രമോദ്, പ്രൊഡക്ഷന്‍ മാനേജര്‍: നിസാര്‍ എടത്തല, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: ഷിബു ജി. സുശീലന്‍, പ്രൊഡക്ഷന്‍ സൂപ്പര്‍വൈസര്‍മാര്‍: അഖില്‍ ഷൈലജ ശശിധരന്‍, പ്രൊഡക്ഷന്‍ ഇന്‍ചാര്‍ജ്: സിദ്ദിഖ് ഹൈദര്‍, പി.ആര്‍.ഒ: വൈശാഖ് സി. വടക്കേവീട്, ജിനു അനില്‍കുമാര്‍.

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക