Image

അനാഥൻ, പ്രണയം (രണ്ട് കവിതകൾ: നൈന മണ്ണഞ്ചേരി)

Published on 12 October, 2026
അനാഥൻ, പ്രണയം (രണ്ട് കവിതകൾ: നൈന മണ്ണഞ്ചേരി)

അനാഥൻ

അച്ഛനെയും അമ്മയെയും കൊന്നവനോട്

കോടതി ചോദിച്ചു

ശിക്ഷ വിധിക്കും മുമ്പ് എന്തെങ്കിലും പറയാനുണ്ടോ?

ആരുമില്ലാത്ത  അനാഥനെന്നത് പരിഗണിക്കണമെന്ന് പ്രതി..


പ്രണയം

പ്രണയിച്ച് വിവാഹം കഴിച്ചപ്പോൾ

കഴുത്തിൽ ചാർത്തിയത് താലി

പ്രണയത്തിന്റെ ഗ്യാരണ്ടി തീർന്നപ്പോൾ
കഴുത്തിൽ വെച്ചത് കത്തി..

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക