Image

ഈ ഒൾഗയോടൊപ്പം ഇരുന്നും നടന്നും കെടന്നും മടി പിടിച്ചുപോയി ( ഇറ്റലിയിൽ : മിനി ആന്റണി )

Published on 11 October, 2026
ഈ ഒൾഗയോടൊപ്പം ഇരുന്നും നടന്നും കെടന്നും മടി പിടിച്ചുപോയി ( ഇറ്റലിയിൽ : മിനി ആന്റണി )

ഒൾഗയുടെ വിശേഷം എഴുതിയിട്ടേറെയായി. അല്ലെങ്കിലും വിശേഷമായിട്ടെന്തെങ്കിലും ഉണ്ടായിട്ടല്ലല്ലോ എഴുതാറുള്ളത് അല്ലേ? 
നമ്മടെ ഒരു മൂഡ് ശരിയല്ല. എന്തെങ്കിലും ചെയ്യാനുള്ള ഒരു മൂഡുണ്ടല്ലോ അത് .

പിന്നെ ഈ ഒൾഗയോടൊപ്പം ഇരുന്നും നടന്നും കെടന്നും മടി പിടിച്ചുപോയി.

ഇന്നലെ ഒരു സുഹൃത്ത് പറഞ്ഞു. ഇക്കണക്കിന് പോയ അമ്മാമെക്കാളും മുന്നേ എനിക്ക് ബെഡ്സോർ  വരൂന്ന്....അതിൽ കാര്യമില്ലാതില്ല.

ഞാനും ഒൾഗയും തമ്മിലുള്ള അടിപിടികൾ അതിൻ്റെ വഴിയേ നടപ്പുണ്ട്. ഫിയോറെല്ലയും അവളുടെ അഞ്ചാറേഴെട്ട് പൂച്ചകളും സുഖമായി വാഴുന്നുണ്ട്.

പൂച്ചോളെ പറ്റി പറഞ്ഞപ്പഴാ.... ഞാനവർടെ ജനുസിപ്പെടുന്ന ഒരാളാണോന്ന് എപ്പഴും ഒരു സ്വയം തോന്നലുണ്ട്.  

തണുപ്പ് പതുക്കെ പടരാൻ തുടങ്ങി. സ്‌കൂളും ജോലികളും എല്ലാം തുടങ്ങിയോണ്ടാവും
വഴികളിപ്പോൾ ആളനക്കമില്ലാതെ , ചീറിപ്പായുന്ന കാറുകളില്ലാതെ ഉറങ്ങിക്കിടപ്പാണ്.

ഒൾഗയെ കൊണ്ട് നടക്കാനിറങ്ങിയതാണ്. സ്ഥിരം വന്നിരിക്കുന്ന ഒരു പഴഞ്ചൻ മരബഞ്ചിൽ മുന്നിലുള്ള  ഇറ്റാലിയൻ പടയാളികളുടെ ഓർമ്മസ്തൂപവും നോക്കി ഞാനും ഒൾഗയും ഇരുന്നു.  

("ലോകത്തിൽ സമാധാനം കൊണ്ടുവരാനും ഭീകരവാദമെന്ന ദുരന്തത്തെ തോൽപ്പിക്കാനും"
തങ്ങളുടെ രക്തം നൽകി ഈ മഹത്തായ ദൗത്യത്തിലേക്ക് വിളിക്കപ്പെട്ട നസിറിയയിലെ (Nassiriya) വീരന്മാർക്ക്, )

ഇത് സ്തൂപത്തിന് താഴെയുള്ള ഫലകത്തിൽ എഴുതിയതിൻ്റെ പരിഭാഷയാണ്. ഇറാഖിലെ
ബോംബാക്രമണത്തിൽ മരിച്ചവരാത്രെ.

ലോകത്തെന്തെല്ലാം നടക്കുന്നു.  മനുഷ്യർ എങ്ങനെയൊക്കെയോ ജീവിക്കുന്നു , 
മരിക്കുന്നു.

അതിൽ രണ്ട് പേർ ഞങ്ങൾ ......

അപ്പപിന്നെ എന്തിനാലേ ടെൻഷൻ.  മടിയുണ്ടേലും ഇല്ലേലും നടക്കണ്ട നേരത്ത് ഒക്കെ നടന്നോളും ..._

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക