Image

ഇനിയെന്തിന്.. ? ( കവിത : പി.സീമ )

Published on 11 October, 2026
ഇനിയെന്തിന്.. ? ( കവിത : പി.സീമ )

ആഴമേറിയ

ഇരുൾച്ചുഴിയിലെ

നീരാളിക്കൈകളിൽ നിന്നാണ്

നിന്നിലെ മൃദുസ്പർശത്തിന്റെ ചുംബനമലരിയിൽ

വീണ്ടും ഞാനൊരു

ജലപുഷ്പമായി

വിടർന്നത്

ഒരു കാർമേഘച്ചിറകിൽ നിന്നു

കവർന്നെടുത്താണ്

നീയെനിക്ക്

വീണ്ടുമൊരു

പ്രണയനിലാവിന്റെ

ശയ്യാതലം

നിവർത്തിയത്

നിദ്രയിലും

ഉണർവ്വിലും

ഇരുമിഴിയോരങ്ങളിൽ

നീ തന്നെ എന്റെ

ആകാശമായിരിക്കെ

ഇനിയെന്തിന്

എനിക്ക് പുതിയ

വെൺചിറകുകൾ ?

മഴവില്ലഴകുകൾ ?

സ്വപ്നസഞ്ചാരങ്ങൾ ?

വർണ്ണമയിൽപ്പീലികൾ ?

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക