
പ്രിയ താരങ്ങളായ സംഗീത് പ്രതാപ്, മമിതാ ബൈജു എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ആഷിക്ക് ഉസ്മാന് നിര്മിക്കുന്ന പുതിയ ചിത്രം 'ഹലോ ഡിയര്' അടുത്ത വര്ഷം ജനുവരി 29 ന് ലോകമെമ്പാടുമുള്ള തിയറ്ററുകളില് പ്രദര്ശനത്തിനെത്തും. ആഷിക്ക് ഉസ്മാന് പ്രൊഡക്ഷന്സിന്റെ ഇരുപതാമത്തെ ചിത്രം കൂടിയാണിത്. ഡിനോയ് പൗലോസ് തിരക്കഥയൊരുക്കി സംവിധാനം ചെയ്യുന്നു.
പൂര്ണമായും റൊമാന്റിക് കോമഡി ജോണറിലാണ് 'ഹലോ ഡിയര്' ഒരുക്കിയിരിക്കുന്നത്. മെട്രോ നഗരത്തിന്റെ പശ്ചാത്തലത്തില് ഇന്നത്തെ യുവതലമുറയുടെ കാഴ്ച്ചപ്പാടുകള്ക്കൊപ്പം സഞ്ചരിക്കുന്ന സിനിമയായിരിക്കുമിത്.
സംഗീത് പ്രതാപ്, മമിതാ ബൈജു എന്നിവര്ക്ക് പുറമെ സുരേഷ് കൃഷ്ണയും ചിത്രത്തില് ഒരു പ്രധാന വേഷത്തിലെത്തുന്നുണ്ട്. ഇവര്ക്കു പുറമേ ഏതാനും പ്രമുഖ താരങ്ങളും ചിത്രത്തില് അഭിനയിക്കുന്നു.
ഛായാഗ്രഹണം- അഖില് ജോര്ജ്, എഡിറ്റിംഗ്- ചമന് ചാക്കോ, കലാ സംവിധാനം- നിമിഷ് എം. താനൂര്, മേക്കപ്പ്- റോണക്സ് സേവ്യര്, കോസ്റ്റിയും ഡിസൈന്- മഷര് ഹംസ, ചീഫ് അസോസിയേറ്റ് ഡയറക്ടര്- രാജേഷ് അടൂര്, സ്റ്റില്സ്- ബിജിത്ത് ധര്മ്മടം, സൗണ്ട് ഡിസൈന്- വിഷ്ണു ഗോവിന്ദ്, ഫിനാന്സ് കണ്ട്രോളര്- ശിവകുമാര് പെരുമുണ്ട, എക്സികുട്ടീവ് പ്രൊഡ്യൂസര്- സുധര്മ്മന് വള്ളിക്കുന്ന്, കോ പ്രൊഡ്യൂസര്- അരുണ് ഡി. ജോസ്, പ്രൊഡക്ഷന് എക്സിക്യൂട്ടീവ് - വിനോദ് വേണുഗോപാല്, പ്രൊഡക്ഷന് കണ്ട്രോളര്- ശ്രീക്കുട്ടന്, വിഎഫ്എക്സ്- ഡിജി ബ്രിക്സ്, ഡിസൈന്സ് യെല്ലോ ടൂത്ത് മാര്ക്കറ്റിംഗ് ഒബ്സ്ക്യൂറ കൊച്ചിയില് ചിത്രീകരണം പൂര്ത്തിയാക്കുന്ന ഈ ചിത്രം സെന്ട്രല് പിക്ച്ചേര്സ് പ്രദര്ശനത്തിനെത്തിക്കുന്നു.