Image

മേടുകൾ മഴ നനയുന്നു (കവിത: റോസി തമ്പി)

Published on 10 October, 2026
മേടുകൾ മഴ നനയുന്നു (കവിത: റോസി തമ്പി)

വടക്കു നിന്നും പടി ഞ്ഞാറു നിന്നും 
കോടമേഘങ്ങൾ കൂട്ടമായെത്തും 
അര മണി കെട്ടി കാറ്റ് 
തെക്കൻ മലയിൽ നിന്നും 
കിഴക്കൻ മലയിലേക്ക് 
വിരുന്നു പോകും .

മരശിഖരങ്ങളിൽ ഇരുട്ടു കനക്കും 
ആടുകൾ കുന്നിറങ്ങും 
അരയന്നങ്ങൾ തടാകക്കരയിൽ 
ഇണകളായ് കൊക്കുരുമ്മും 
താഴ്‌വാരം ഗന്ധം പുതയ്ക്കും

കാഴ്ചകൾ മാഞ്ഞു പോകും
ഭൂമിയുടെ ആത്മാവ് . 
ഒരു നെ ടുവീർപ്പായ് 
ആകാശം തൊട്ടുമുട്ടിയുരുമ്മും

ജലകണങ്ങൾ കാറ്റിൽക്കരങ്ങളിൽ 
മൺതരികളെ വാ രിയെടുത്ത് 
ഇരുട്ടിൻ ചിറകി ൽ 
വേരുകളിൽ നിന്ന് വേരുകളിലേക്ക്
ഒരേ താളത്തിൽ പടരും

മണ്ണട്ടകൾ ശബ്ദമുപേക്ഷി ക്കും . 
ഏത് ഇരുട്ടിലും 
നിന്റെ കണ്ണുകൾ
എന്റെ കാലുകൾക്ക് 
വെളിച്ചമയക്കും പോ ലെ
രശ്മികളിൽ തെളി വെളി ച്ചം
പുൽനാമ്പുകളിൽ നിറയും . 
സ്നേ ഹത്തി ന്റെ ഉറവ 
ഉയിരിനെ നൃത്ത സുരഭിലമാക്കും

ആദിയിലെന്നപോൽ 
ജലോപരിതലത്തിൽ 
ജീവൻ ചലിതമാകും 
കാറ്റ് ധ്യാനനിമഗ്നം
മലമടക്കുകളിൽ 
രതി മരണം പോലെ
മഴ ഏകതാളം . ……… 
 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക