Image

'ഉടുമ്പന്‍ചോല വിഷന്‍' ചിത്രത്തിന്റെ ട്രെയ്‌ലര്‍ പ്രേക്ഷകരിലേക്ക്

Published on 10 October, 2026
 'ഉടുമ്പന്‍ചോല വിഷന്‍' ചിത്രത്തിന്റെ ട്രെയ്‌ലര്‍ പ്രേക്ഷകരിലേക്ക്

 

വര്‍ത്തമാന കാലത്തെ വാര്‍ത്താ സൃഷ്ടിയും അതിന്റെ പിന്നാമ്പുറത്തെ കഥകളും സംഭവ വികാസങ്ങളാകുന്ന 'ഉടുമ്പന്‍ചോല വിഷന്‍' ചിത്രത്തിന്റെ ട്രെയ്‌ലര്‍ റിലീസ് ചെയ്തു. ഫഹദ് ഫാസില്‍, ജോജു ജോര്‍ജ്, ടൊവിനോ തോമസ്, സിദ്ധിഖ് എന്നിവര്‍ നേരിട്ടാണ് ട്രെയ്‌ലര്‍ റിലീസ് ചെയ്തത്. ഒക്ടോബര്‍ 21-ന് തിയേറ്ററുകളില്‍ റിലീസ് ചെയ്യുന്ന ചിത്രത്തിന് താരങ്ങള്‍ ആശംസകള്‍ അറിയിച്ചു. അന്‍വര്‍ റഷീദിന്റെ സഹ സംവിധായകനായ സലാം ബുഖാരി ആദ്യമായി സ്വതന്ത്ര സംവിധായകനാകുന്ന ഈ ചിത്രം കംപ്ലീറ്റ് മാസ്സ് എന്റര്‍ടൈനറായാണ് പ്രേക്ഷകരിലേക്കെത്തുന്നത്. എ&ആര്‍ മീഡിയ ലാബ്‌സിന്റെയും യുബി പ്രൊഡക്ഷന്‍സിന്റെയും ബാനറുകളില്‍ അഷര്‍ അമീര്‍, റിയാസ് കെ മുഹമ്മദ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.

മാത്യു തോമസ്, മിലിന്ദ് സോമന്‍, ശ്രീനാഥ് ഭാസി,സിദ്ധിഖ്, ദിലീഷ് പോത്തന്‍,വിശാഖ് നായര്‍, അശോകന്‍,ജിനു ജോസഫ്, ബാബുരാജ്, സുദേവ് നായര്‍, അഭിറാം രാധാകൃഷ്ണന്‍, ശങ്കര്‍ ഇന്ദുചൂഡന്‍, ഷഹീന്‍ സിദ്ദീഖ്, ഭഗത് മാനുവല്‍,ഗബ്രി ജോസ്, ഹസ്ലി അമാന്‍, ചൈതന്യ പ്രകാശ്, ജിജിന രാധാകൃഷ്ണന്‍, ശ്രിന്ദ, നീന കുറുപ്പ്, വഫ ഖദീജ റഹ്മാന്‍ തുടങ്ങിയ താരങ്ങളാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

ഉടുമ്പന്‍ചോലാ വിഷന്‍ ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകര്‍ ഇവരാണ്. ഛായാഗ്രഹണം : വിഷ്ണു തണ്ടാശ്ശേരി, എഡിറ്റിങ്: വിവേക് ഹര്‍ഷന്‍, സംഗീതം: ഗോപി സുന്ദര്‍, റൈറ്റര്‍: അലന്‍ റോഡ്നി, ക്രീയേറ്റീവ് ഡയറക്ടര്‍ &വി എഫ് എക്സ് സൂപ്പര്‍വൈസര്‍ :അഷ ര്‍ അമീര്‍,എക്സി.പ്രൊഡ്യൂസര്‍: ഷിഹാബ് പരാപറമ്പത്ത്, പ്രൊഡക്ഷന്‍ ഡിസൈന്‍: ജോസഫ് നെല്ലിക്കന്‍, കോസ്റ്റ്യൂം: സമീറ സനീഷ്, ആലിയ അഷര്‍ മേക്കപ്പ്: റോണക്സ് സേവ്യര്‍, സ്റ്റണ്ട്: കലൈ കിങ്സണ്‍, മാഫിയ ശശി, തവസി രാജ്, കോറിയോഗ്രഫി: ഷോബി പോള്‍രാജ്, ഗാനരചന: വിനായക് ശശികുമാര്‍, സുഹൈല്‍ കോയ, ഫൈനല്‍ മിക്സ്: എംആര്‍ രാജാകൃഷ്ണന്‍, സൗണ്ട് ഡിസൈന്‍: വിക്കി, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: വിനോദ് ശേഖര്‍, ലൈന്‍ പ്രൊഡ്യൂസര്‍: സിറാസ് എംപി, സിയാക് ഹംസ, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍: കണ്ണന്‍ ടിജി, അസോസിയേറ്റ് ഡയറക്ടര്‍: അജ്മല്‍ ഹംസ, അര്‍ജുന്‍ ഗണേഷ്, വിഎഫ്എക്സ്: എഗ്ഗ് വൈറ്റ്,ടീം വിഎഫ്എക്സ്, ഐ വി എഫ് എക്സ്,സ്റ്റില്‍സ്: ആദര്‍ശ് കെ രാജ്, അസി.ഡയറക്ടര്‍മാര്‍: രസ്ന രാജന്‍,തോമസ് കുട്ടി രാജു, അഭിരാമി കെ ഉദയ്, രവീണനാഥ് കെ.എല്‍, നന്ദന പ്രദീപ് , പബ്ലിസിറ്റി ഡിസൈന്‍: സ്പെല്‍ബൗണ്ട് സ്റ്റുഡിയോസ്,ആനിമേഷന്‍ :എയൂണിയന്‍സ്,ഡി ഐ :കളര്‍ പ്ലാനറ്റ് സ്റ്റുഡിയോ,പി ആര്‍ ഓ : പ്രതീഷ് ശേഖര്‍. അഡ്വര്‍ടൈസിങ് : ബ്രിങ്ഫോര്‍ത്ത്.

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക