
അവധിയാഘോഷത്തിനിടെ പുതിയ ചിത്രങ്ങളുമായി ലേഡി സൂപ്പര്‍സ്റ്റാര്‍ നയന്‍താര. തന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലൂടെയാണ് നടി ബീച്ച് ലുക്കിലുള്ള ചിത്രങ്ങള്‍ ആരാധകരുമായി പങ്കുവച്ചത്.
ചിത്രങ്ങള്‍ക്ക് വ്യത്യസ്തമായൊരു ലുക്ക് നല്‍കിക്കൊണ്ട് അല്‍പം ബ്ലര്‍ഡ് ആയ ചിത്രങ്ങളാണ് താരം പോസ്റ്റ് ചെയ്തിരിക്കുന്നത്. 'സമ്മര്‍ വൈബിനിടെ' എന്ന ക്യാപ്ഷനോടെ പങ്കുവച്ച ചിത്രങ്ങള്‍ ഇതിനോടകം തന്നെ ആരാധകര്‍ ഏറ്റെടുത്തു കഴിഞ്ഞു. വിക്രമിനൊപ്പം നയന്‍താര പ്രധാനവേഷത്തിലെത്തിയ ഹിറ്റ് ചിത്രം ഇരുമുഖനിലെ ജനപ്രിയ ഗാനമായ ഹലെനയിലെ താരത്തിന്റെ ലുക്കിനെ ഓര്‍മിപ്പിക്കുന്നതാണ് പുതിയ ചിത്രങ്ങളെന്നാണ് ആരാധകരുടെ കമന്റ്.
കവിനൊപ്പം പ്രധാനവേഷത്തിലെത്തിയ ഹായ് ആയിരുന്നു നയന്‍താരയുടെ ഏറ്റവും ഒടുവില്‍ തിയറ്ററുകളില്‍ എത്തിയ ചിത്രം. ടോക്‌സിക്ക്, ഹായ് എന്നീ ചിത്രങ്ങള്‍ക്ക് ശേഷം നയന്‍താരയുടേതായി ഒപ്പുവച്ച പ്രധാനപ്പെട്ട പ്രൊജക്റ്റുകളിലൊന്നാണ് മഹാശക്തി. ആര്‍.ജെ. ബാലാജി ചിത്രം മൂക്കുത്തി അമ്മന്റെ രണ്ടാം ഭാഗമായാണ് ഈ ചിത്രം ഒരുങ്ങുന്നത്.