Image

വെറും രണ്ട് സെക്കന്റ്, Jailer 2 ട്രെയിലര്‍ തൂക്കി മോഹന്‍ലാല്‍, മാത്യുവിനെ ആഘോഷമാക്കി ആരാധകര്‍

Published on 07 October, 2026
 വെറും രണ്ട് സെക്കന്റ്, Jailer 2 ട്രെയിലര്‍ തൂക്കി മോഹന്‍ലാല്‍, മാത്യുവിനെ ആഘോഷമാക്കി ആരാധകര്‍

 

രജനീകാന്ത് നായകനാകുന്ന Jailer 2 എന്ന ചിത്രത്തിന്റെ ട്രെയിലര്‍ തരംഗമാകുന്നു. പ്രധാനപ്പെട്ട എല്ലാ ഇന്ത്യന്‍ ഭാഷകളില്‍നിന്നുമുള്ള താരങ്ങള്‍ ചിത്രത്തിന്റെ ഭാഗമാകുന്നുണ്ട്. എങ്കിലും ട്രെയിലര്‍ പുറത്തുവന്നതോടെ മലയാളി പ്രേക്ഷകര്‍ കുറച്ചധികം ആവേശത്തിലാണ്. ട്രെയിലറിലെ മോഹന്‍ലാലിന്റെ സാന്നിധ്യമാണ് അതിന് കാരണം. നിമിഷനേരമേ ഉള്ളൂവെങ്കിലും ട്രെയിലര്‍ മോഹന്‍ലാല്‍ തൂക്കി എന്നാണ് മലയാളി ആരാധകര്‍ അഭിപ്രായപ്പെടുന്നത്.

മാത്യു എന്ന കഥാപാത്രമായാണ് ജയിലര്‍ 2-ല്‍ മോഹന്‍ലാല്‍ എത്തുന്നത്. ട്രെയിലറിന്റെ മധ്യഭാഗത്ത് വെറും രണ്ട് സെക്കന്‍ഡ് മാത്രമാണ് മോഹന്‍ലാലിനെ കാണിക്കുന്നത്. ഇന്നേവരെ കാണാത്ത ലുക്കിലാണ് സംവിധായകന്‍ നെല്‍സണ്‍ അദ്ദേഹത്തെ അവതരിപ്പിച്ചിരിക്കുന്നത് എന്നാണ് ആരാധകരുടെ പക്ഷം. മാത്യു എന്ന കഥാപാത്രത്തിന്റെ ലുക്കും സ്വാഗുമാണ് ആരാധകരെ ആവേശംകൊള്ളിക്കുന്നത്.

ആദ്യ ഭാഗത്തില്‍ നിന്നും തികച്ചും വ്യത്യസ്തമായാണ് നെല്‍സണ്‍ രണ്ടാം ഭാഗത്തില്‍ ഈ കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്. ചിത്രത്തില്‍ മോഹന്‍ലാലിന്റെ കോസ്റ്റ്യൂം ഡിസൈന്‍ ചെയ്തിരിക്കുന്ന ജിഷാദ് ഷംസുദ്ദീന്‍ ജയിലര്‍ 2-ലെ ചില ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. 
 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക