
ആലപ്പുഴ: സാഹിത്യകാരൻ നൈന മണ്ണഞ്ചേരിയുടെ മുറ്റത്തെ ചക്കരമാവിൻ ചുവട്ടിൽ എന്ന ഓർമ്മക്കുറിപ്പുകളുടെ സമാഹാരം എഴുത്തുകാരൻ നൂറനാട് മോഹൻ ചേർത്തല താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി പി.എം.മനോജിന് നൽകി പ്രകാശനം ചെയ്തു.
ജില്ലാ ലൈബ്രറി കൗൺസിൽ പ്രസിഡന്റ് അലിയാർ . എം. മാക്കിയിൽ പുസ്തകം പരിചയപ്പെടുത്തി.

നൈന മണ്ണഞ്ചേരിയുടെ മുറ്റത്തെ ചക്കര മാവിൻ ചുവട്ടിൽ എന്ന ഓർമ്മക്കുറിപ്പുകളുടെ സമാഹാരം. എഴുത്തുകാരൻ നൂറനാട് മോഹൻ .പി.എം. പ്രമോദിന് നൽകി പ്രകാശനം ചെയ്യുന്നു.കഥാകൃത്ത് പി.ജെ.ജെ.ആന്റണി, അഡ്വ. സഫിയ സുധീർ സമീപം..
ജില്ലാ ലൈബ്രറി വികസന സമിതിയുടെ പുസ്തകോത്സവത്തോട് അനുബന്ധിച്ച് ആലപ്പുഴ എസ്.ഡി.കോളേജിൽ നടന്ന സമ്മേളനത്തിൽ കെ.ജി. മോഹനൻ പിള്ള അധ്യക്ഷനായി. പ്രമുഖ കഥാകൃത്ത് പി.ജെ.ജെ. ആന്റണി ഉദ്ഘാടനം ചെയ്തു.
അഡ്വ. സഫിയ സുധീർ, ഹരീന്ദ്രനാഥ് തായങ്കരി, കെ. പി. കൃഷ്ണദാസ്, കെ.കെ. സുലൈമാൻ തുടങ്ങിയവർ സംസാരിച്ചു.