Image

2 കോടി ബജറ്റ്, നേടിയത് 432 കോടി! ബോക്‌സ് ഓഫീസില്‍ ചരിത്രം കുറിച്ച് 'ഹനുമാന്‍ അന്‍ഷ്'

Published on 05 October, 2026
 2 കോടി ബജറ്റ്, നേടിയത് 432 കോടി! ബോക്‌സ് ഓഫീസില്‍ ചരിത്രം കുറിച്ച് 'ഹനുമാന്‍ അന്‍ഷ്'

 

ഇന്ത്യന്‍ സിനിമാ ചരിത്രത്തില്‍ അപൂര്‍വ്വമായ നേട്ടം കൈവരിച്ച് വിശാല്‍ ചതുര്‍വേദി രചനയും സംവിധാനവും നിര്‍വഹിച്ച 'ഹനുമാന്‍ അന്‍ഷ്'. ആത്മീയ ഗുരുവായ നീം കരോലി ബാബയുടെ ജീവിതത്തെ അടിസ്ഥാനമാക്കി നിര്‍മിച്ച ഈ ചിത്രം കേവലം 2 കോടി രൂപ ബജറ്റിലാണ് ഒരുക്കിയത്. ആഗോള ബോക്‌സ് ഓഫീസില്‍ നിന്നും ഇതുവരെ 432 കോടിയാണ് ചിത്രം നേടിയത്. റിലീസ് ചെയ്ത 59 ദിവസങ്ങള്‍ കൊണ്ടാണ് ചിത്രം ഈ നേട്ടം സ്വന്തമാക്കിയത്.

പ്രദര്‍ശനത്തിനെത്തിയ ആദ്യ ദിനങ്ങളില്‍ വളരെ കുറഞ്ഞ വരുമാനം മാത്രമാണ് ചിത്രത്തിന് ലഭിച്ചിരുന്നത്. ആദ്യ ദിനം 10 ലക്ഷം രൂപ മാത്രം നേടിയ ചിത്രം ആദ്യ രണ്ടാഴ്ചകൊണ്ട് 1.48 കോടി രൂപയാണ് നേടിയത്. എന്നാല്‍ മികച്ച അഭിപ്രായങ്ങള്‍ പ്രചരിച്ചതോടെ 16-ാം ദിവസം മുതല്‍ തിയേറ്ററുകളില്‍ വലിയ മുന്നേറ്റം ദൃശ്യമായി. നാലാം ആഴ്ചയില്‍ 61 കോടി രൂപയും അഞ്ചാം ആഴ്ചയില്‍ 90 കോടി രൂപയും ചിത്രം നേടി. തിയേറ്ററുകളിലെത്തി 36-ാം ദിവസം 10.50 കോടി രൂപ നേടി ചിത്രം ആഭ്യന്തര വരുമാനം 174 കോടി രൂപയിലെത്തിച്ചു. 15 കോടി ബജറ്റില്‍ നിര്‍മിച്ച് വിജയിച്ച 'ദി കശ്മീര്‍ ഫയല്‍സ്' എന്ന ചിത്രത്തിന്റെ റെക്കോര്‍ഡാണ് 'ഹനുമാന്‍ അന്‍ഷ്' മറികടന്നത്.

അമ്മയുടെ വേര്‍പാടിന് ശേഷം ദൈവത്തെയും ജീവിത തത്ത്വങ്ങളെയും തേടി ഉത്തരേന്ത്യയിലുടനീളം യാത്ര ചെയ്യുകയും പിന്നീട് നീം കരോലി ബാബയായി മാറുകയും ചെയ്യുന്ന ലക്ഷ്മീനാരായണന്‍ എന്ന യുവാവിന്റെ കഥയാണ് ചിത്രം പറയുന്നത്. ശോഭിനവ് സത്യ പ്രധാന വേഷത്തിലെത്തുന്ന ചിത്രത്തില്‍ വിഹാന്‍ ഷെഡ്‌ഗെ, ചന്ദന്‍ കെ. ആനന്ദ്, പൂര്‍ണിമ തിവാരി, അനില്‍ രാസ്‌തോഗി, ഗുല്‍ഷന്‍ പാണ്ഡെ, ഭഗവാന്‍ദാസ് പട്ടേല്‍ എന്നിവരും മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക