
ഷറഫുദ്ദീന്‍ നായകനായി എത്തുന്ന 'ഫാമിലി ട്രിപ്പ്' ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്. ഇതിഹാസ ഗായകന്‍ കിഷോര്‍ കുമാറിന്റെ ' സിന്ദഗി ഏക് സഫര്‍ ഹേ സുഹാന' എന്ന ക്ലാസിക് ഗാനത്തിന്റെ അകമ്പടിയോടെയാണ് ഷറഫുദ്ദീന്‍ ഈ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ സമൂഹ മാധ്യമങ്ങളില്‍ പങ്ക് വെച്ചിരിക്കുന്നത്. നവാഗതയായ രമ്യ അരവിന്ദ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ രചന ഷറഫു, ഷമാല്‍ സുലൈമാന്‍ എന്നിവര്‍ ചേര്‍ന്നാണ് നിര്‍വഹിച്ചിരിക്കുന്നത്. ഒരു പക്കാ ഫാമിലി എന്റര്‍ടെയിനര്‍ എന്ന ഫീലാണ് ചിത്രത്തിന്റെ പോസ്റ്റര്‍ സമ്മാനിക്കുന്നത്.
ഷറഫുദ്ദീന്‍, കാര്‍ത്തികേയന്‍ സന്താനം, ഷംജാന്‍ ജി എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.
കല്‍റാമന്‍, കല്യാണ്‍ സുബ്രഹ്മണ്യന്‍ വി, ഫ്രെയിംസ്റ്റോണ്‍ എന്നിവര്‍ ചിത്രത്തിന്റെ സഹനിര്‍മ്മാതാക്കളാണ്. സ്റ്റോണ്‍ ബെഞ്ച് സ്റ്റുഡിയോസ്, ഷറഫുദ്ദീന്‍ പ്രൊഡക്ഷന്‍സ്, റിഡാക്ടഡ് സ്റ്റുഡിയോസ് എന്നീ ബാനറുകളിലാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. നവരസ ഫിലിംസ് ആണ് ചിത്രം പ്രദര്‍ശനത്തിന് എത്തിക്കുന്നത്. ചിത്രത്തിന്റെ റിലീസ് തീയതി ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ പിന്നീട് പുറത്ത് വിടും. ഓവര്‍സീസ് ഡിസ്ട്രിബ്യൂഷന്‍ പാര്‍ട്ണര്‍ ഫാര്‍സ് ഫിലിംസ്.
അമിത് സാംസണ്‍ ഛായാഗ്രഹണം നിര്‍വഹിക്കുന്ന ചിത്രത്തിന്റെ എഡിറ്റിംഗ് വിവേക് ഹര്‍ഷന്‍ ആണ്. ക്രിസ്റ്റി ജോബി ചിത്രത്തിന് സംഗീതം ഒരുക്കുന്നു. പ്രൊഡക്ഷന്‍ ഡിസൈന്‍ ഔസേപ്പ് ജോണ്‍, കോസ്റ്റ്യൂം ഡിസൈനര്‍ മെല്‍വി ജെ. സംഘട്ടനം : ഫീനിക്‌സ് പ്രഭു, മേക്കപ്പ് : റൊണക്‌സ് സേവ്യര്‍, സൗണ്ട് ഡിസൈന്‍: നിക്‌സണ്‍ ജോര്‍ജ്, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്‌സ്: ഐബിന്‍ തോമസ്, ജിജോ കെ ജോയ്, ആര്‍ രാജ്കുമാര്‍, അശോക് നാരായണന്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ : ബിനു മുരളി, പ്രൊഡക്ഷന്‍ കോര്‍ഡിനേറ്റര്‍ : മദന്‍ ഷണ്‍മുഖം, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ : അംബ്രോ വര്‍ഗീസ്, ക്രിയേറ്റീവ് ഡയറക്ടര്‍ : അദീബ് റഹിമ, ചീഫ് അസോസിയേറ്റ് ക്യാമറാമാന്‍: രതീഷ് മാന്നാര്‍, ഫിനാന്‍സ് കണ്‍ട്രോളര്‍: ബിബിന്‍ സേവ്യര്‍, പിആര്‍ഒ ആന്‍ഡ് മാര്‍ക്കറ്റിംഗ്: വൈശാഖ് സി വടക്കേവീട്, ജിനു അനില്‍കുമാര്‍, സിങ്ക് സൗണ്ട്: വിവേക് കേ എം, വിഎഫ്എക്‌സ്: പിക്ടോറിയല്‍ എഫ് എക്‌സ്, ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ്: ഒബ്സ്‌ക്യൂറ, സ്റ്റില്‍സ്: റിഷാജ് മുഹമ്മദ്, ഡിസൈന്‍ : യെല്ലോടൂത്ത്‌സ്.