
കല്യാണം പറയാൻ
വന്നപ്പോൾ
ഒന്നും തരാൻ ,
ഒരു
കാപ്പി പോലും ...
പറ്റിയില്ല...
വന്നവർ
പോകാൻ നേരം,
വന്നില്ലേൽ നിന്റെ സ്വന്തം കാര്യങ്ങൾക്ക്
മേലാൽ വരില്ലെന്നു പറഞ്ഞു..
അങ്ങനെ
പറഞ്ഞാലെങ്ങനാ ..?
കല്യാണ 'ആർപ്പോ 'കളിൽ
കണ്ടാലായി
അല്ലേലുമായി..
പിന്നെ
സ്വന്തം കാര്യം,
ഇനി വേറെന്ത്...?
നിങ്ങൾ വന്നാലും
വന്നില്ലേലും
ഞാനവിടെ കിടക്കും
'ചത്ത പോലെ'യല്ല...
അങ്ങനെ തന്നെ ..