Image

എംസിഎ 'ആരോഗ്യ 2026' മെഡിക്കല്‍ ക്യാമ്പും മഹാത്മാ ഗാന്ധി അനുസ്മരണവും സംഘടിപ്പിച്ചു.

മലങ്കര കള്‍ച്ചറല്‍ അസോസിയേഷന്‍ (MCA-KUWAIT). Published on 05 October, 2026
എംസിഎ 'ആരോഗ്യ 2026' മെഡിക്കല്‍ ക്യാമ്പും മഹാത്മാ ഗാന്ധി അനുസ്മരണവും സംഘടിപ്പിച്ചു.

കുവൈത്ത്: ഗാന്ധി ജയന്തിയോടനുബന്ധിച്ച് മലങ്കര കള്‍ച്ചറല്‍ അസോസിയേഷന്‍ (MCA-KUWAIT), മെട്രോ മെഡിക്കല്‍ ഗ്രൂപ്പിന്റെ സഹകരണത്തോടെ സംഘടിപ്പിച്ച ''ആരോഗ്യ 2026'' മെഡിക്കല്‍ ക്യാമ്പ് ഒക്ടോബര്‍ 2-ന് വിജയകരമായി നടന്നു. 250-ലധികം പേര്‍ മെഡിക്കല്‍ ക്യാമ്പിന്റെ സേവനം പ്രയോജനപ്പെടുത്തി. മെഡിക്കല്‍ ക്യാമ്പിനോടനുബന്ധിച്ച് നടന്ന പൊതുസമ്മേളനത്തില്‍ മലങ്കര കള്‍ച്ചറല്‍ അസോസിയേഷന്‍ പ്രസിഡന്റ് ശ്രീ. എബി എബ്രഹാം പാലമൂട്ടില്‍ അധ്യക്ഷത വഹിച്ചു. 

MCA ജനറല്‍ സെക്രട്ടറി ജിനു കെ. എബ്രഹാം സ്വാഗതം ആശംസിച്ചു. മെട്രോ മെഡിക്കല്‍ ഗ്രൂപ്പ് കോര്‍പ്പറേറ്റ് മാര്‍ക്കറ്റിംഗ് മാനേജര്‍ ബഷീര്‍ ബത്ത സമ്മേളനം ഉദ്ഘാടനം ചെയ്തു. MCA ജോയിന്റ് സെക്രട്ടറി ബിനു വിളയില്‍ രാജന്‍ മഹാത്മാ ഗാന്ധി അനുസ്മരണ പ്രഭാഷണം നടത്തി. ചടങ്ങില്‍ മലങ്കര കള്‍ച്ചറല്‍ അസോസിയേഷന്‍ അംഗങ്ങള്‍ക്കായുള്ള മെട്രോ പ്രിവിലേജ് കാര്‍ഡിന്റെ വിതരണോദ്ഘാടനവും നടന്നു.

 മെട്രോ മെഡിക്കല്‍ ഗ്രൂപ്പ് കോര്‍പ്പറേറ്റ് മാര്‍ക്കറ്റിംഗ് മാനേജര്‍ ബഷീര്‍ ബത്ത, MCA പ്രസിഡന്റ് എബി എബ്രഹാമിനും പ്രോഗ്രാം കണ്‍വീനര്‍ ബിനു എബ്രഹാമിനും കാര്‍ഡ് കൈമാറി വിതരണോദ്ഘാടനം നിര്‍വഹിച്ചു. MCA ട്രഷറര്‍ ടിങ്കു ജോയ് നന്ദി രേഖപ്പെടുത്തി. സില്‍വി തോമസ് പരിപാടിയുടെ ഏകോപനം നിര്‍വഹിച്ചു. സമൂഹത്തിലെ അംഗങ്ങള്‍ക്ക് ആവശ്യമായ ആരോഗ്യപരിശോധനകളും മെഡിക്കല്‍ സേവനങ്ങളും ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ സംഘടിപ്പിച്ച ''ആരോഗ്യ 2026'' ശ്രദ്ധേയമായ ജനപങ്കാളിത്തത്തോടെ വിജയകരമായി പൂര്‍ത്തിയാക്കി.

 

മലങ്കര കള്‍ച്ചറല്‍ അസോസിയേഷന്‍ (MCA-KUWAIT).
 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക