Image

സങ്കടമോചനനായ മാരുതി എന്ന വിശ്വാസം (സുധീർ പണിക്കവീട്ടിൽ)

Published on 05 October, 2026
സങ്കടമോചനനായ മാരുതി എന്ന വിശ്വാസം (സുധീർ പണിക്കവീട്ടിൽ)

ഫ്‌ളൈദുബായ് വിമാനത്തിലെ കാപ്റ്റൻ സ്മിത് മച്ചാറിനെ മത തീവ്രവാദി എന്ന് ഇപ്പോൾ സംശയിക്കപ്പെടുന്ന കോ-പൈലറ്റ് ആക്രമിച്ചപ്പോൾ ധൈര്യത്തിനായി ഹനുമാൻ ചാലിസ ചൊല്ലി എന്ന് അദ്ദേഹം പ്രധാനമന്ത്രിയോട് പറഞ്ഞതായി  നമ്മൾ ടി.വി. യിലൂടെ കേട്ടു. ഇത് അദ്ദേഹത്തിന്റെ വിശ്വാസമാണ്. വിശ്വാസം എന്നത് തെളിവുകളുടെ പൂർണ്ണമായ സാന്നിധ്യമില്ലാതെ തന്നെ ഒരു കാര്യത്തിലോ, ആശയത്തിലോ, ദൈവത്തിലോ ഉറച്ചു നിൽക്കുന്ന മാനസികാവസ്ഥയാണ്. നമുക്ക് എന്താണ് ഹനുമാൻ ചാലിസ എന്ന് അറിയാൻ ശ്രമിക്കാം. 

ഒരിക്കൽ, അക്ബറിനു ശ്രീരാമാനുമായുള്ള ഒരു കൂടിക്കാഴ്ച വേണമെന്ന ഒരു ചിന്തയുണ്ടായി. അതിനവസരമുണ്ടാക്കികൊടുക്കാൻ തുളസിദാസ്‌ ഗോസ്വാമിജിയെ തന്റെ സദസ്സിലേക്ക് വിളിപ്പിക്കുകയും തന്റെ ആഗ്രഹം നിർവഹിച്ചുകൊടുക്കണമെന്നു ആവശ്യപ്പെടുകയുംചെയ്തു. തന്റെ ഭക്തർക്ക് മാത്രമേ ശ്രീരാമൻ ദർശനം നൽകാറുള്ളൂ എന്ന തുളസീദാസിന്റെ മറുപടി കേട്ട അക്ബർ കോപാകുലനായി ഗോസ്വാമി തുളസീദാസിനെ  തടവിലാക്കി. തടവിലായിരുന്നപ്പോൾ ഗോസ്വാമിജി അവധി ഭാഷയിൽ 'ഹനുമാൻ ചാലിസ' രചിച്ചു. ഭക്തിപൂർവ്വം ആ സൃഷ്ടി നിർവഹിക്കപ്പെട്ട ഉടൻ തന്നെ   കാരാഗ്രഹത്തിനു ചുറ്റും , കുരങ്ങന്മാർ വളയുകയും ആക്രമണം അഴിച്ചുവിടുകയും വളരെ അധികം  നാശനഷ്ടങ്ങൾ വരുത്തുകയും ചെയ്തു.  കുരങ്ങന്മാരെ നിയന്ത്രിക്കാൻ കൊട്ടാരത്തിലെ പട്ടാളക്കാർക്ക്    സാധിച്ചില്ല. സ്ഥിതിഗതികൾ വഷളാകുന്നുവെന്നു കണ്ട് ഒരു മന്ത്രിയുടെ ഉപദേശപ്രകാരം അക്ബർ തുളസീദാസിനെ ജയിൽമോചിതനാക്കി.  തുളസീദാസ് മോചിതനായ നിമിഷം തന്നെ ആ പ്രദേശത്തുണ്ടായിരുന്ന കുരങ്ങുകൾ അവിടം വിട്ടുപോയി.   ഈ അസാധാരണ സംഭവത്തെത്തുടർന്ന് ഗോസ്വാമി തുളസീദാസിന്റെ കീർത്തി ദൂരദേശങ്ങളിലേക്ക് പരക്കാൻ തുടങ്ങി.

പതിനാറാം നൂറ്റാണ്ടിലെ ഹിന്ദു കവിയും സന്യാസിയും തത്വചിന്തകനുമായ തുളസീദാസ് ‘ഹനുമാൻ ചാലിസ’ കൂടാതെ  രാമചരിതമാനസ്* ഉൾപ്പെടെ രചിച്ചിട്ടുള്ള അദ്ദേഹത്തിന്റെ കൃതികൾക്ക് ഹൈന്ദവധർമ്മത്തിൽ ഉന്നതമായ സ്ഥാനമാണുള്ളത്. അവ അതീവ ഭക്തിബഹുമാനങ്ങളോടെ ആദരിക്കപ്പെടുകയും ചെയ്യുന്നു. ശ്രീരാമന്റെ അടിയുറച്ച ഭക്തനായ ഹനുമാന്റെ ഗുണങ്ങൾ, വീര്യം, പരിശുദ്ധമായ സ്വഭാവം എന്നിവയെക്കുറിച്ച് നാല്‍പ്പത് 'ചൗപായി'കളിലായി (നാല് വരികളുള്ള ശ്ലോകങ്ങൾ) ഈ കൃതി വിവരിക്കുന്നു. ഹിന്ദുമതവിശ്വാസികൾ , ചൊവ്വ, ശനി ദിവസങ്ങൾ ബജ്രംഗ്ബലിക്ക് (ഹനുമാൻ) സമർപ്പിക്കപ്പെട്ടവയായി കണക്കാക്കപ്പെടുന്നു. എം.എസ്. സുബ്ബുലക്ഷ്മി, ലതാ മങ്കേഷ്‌കർ, മഹേന്ദ്ര കപൂർ, എസ്.പി. ബാലസുബ്രഹ്മണ്യം, ശങ്കർ മഹാദേവൻ, അനുരാധ പൗഡ്‌വാൾ, തുടങ്ങിയവർ ഹനുമാൻ ചാലിസ് ആലപിച്ചിട്ടുണ്ട്.  

ശ്രീറാം ഭക്തനായ ഹനുമാന് സമർപ്പിക്കപ്പെട്ട കാവ്യരചനയാണ് ഹനുമാൻ ചാലിസ. വടക്കേ ഇന്ത്യയിൽ പ്രചാരത്തിലുള്ള ഒന്നാണ്ഹനുമാൻ ചാലീസ. സനാതന ധർമ്മത്തിൽ, ധീരതയുടെയും ഭക്തിയുടെയും ആത്മധൈര്യത്തിന്റെയും മൂർത്തിമദ്ഭാവമായാണ് ഹനുമാൻ സ്വാമിയെ കണക്കാക്കുന്നത്. ഹനുമാൻ ഒരു ഹിന്ദു ദേവനും ശ്രീരാമന്റെ ഭക്തനുമാണ്. രാമായണത്തിലെ പ്രധാന കഥാപാത്രങ്ങളിൽ ഒരാളാണ് അദ്ദേഹം. ശൈവ പാരമ്പര്യമനുസരിച്ച്, അദ്ദേഹം ശിവന്റെ ഒരു അവതാരം കൂടിയാണ്. ഹനുമാൻ ബജ്രംഗ്ബലി, പവൻപുത്രൻ, മാരുതിനന്ദനൻ, കേസരിനന്ദനൻ, മഹാവീരൻ തുടങ്ങിയ പേരുകളിലും അറിയപ്പെടുന്നു. ഹൈന്ദവ ഗ്രന്ഥങ്ങൾ പ്രകാരം ഹനുമാൻ നിത്യനും അമർത്യനുമാണ്. 

ഹനുമാനെ ധ്യാനിക്കുന്നതും അദ്ദേഹത്തിന്റെ മന്ത്രങ്ങൾ നിത്യവും ജപിക്കുന്നതും എല്ലാ ഭയങ്ങളെയും അകറ്റുന്നുവെന്നാണ് ഹൈന്ദവ വിശ്വാസം. കടുത്ത പ്രതിസന്ധി ഘട്ടങ്ങളിൽ ഹനുമാൻജിയുടെ ദൈവികമായ സഹായം ലഭ്യമാക്കാൻ ചാലിസ ചൊല്ലുന്നത് സഹായിക്കുമെന്ന് ഹിന്ദുക്കൾ വിശ്വസിക്കുന്നു. ഹിന്ദുമതത്തിലെ ഏറ്റവും ജനപ്രിയവും വ്യാപകമായി ചൊല്ലപ്പെടുന്നതുമായ സ്തുതിഗീതങ്ങളിൽ ഒന്നാണ്. ഹനുമാൻ ചാലിസ. നിരവധി ഭക്തർ ദിവസവും  ഇത് ചൊല്ലാറുണ്ട്.
ചാലിസ' എന്ന വാക്ക് 'നാൽപത്' (40) എന്നതിനെ സൂചിപ്പിക്കുന്നു. ഈ കാവ്യം 40 വരികളുള്ള ശ്ലോകങ്ങളും (ചൗപായികൾ), അവയ്ക്ക് മുൻപും പിൻപുമായി വരുന്ന ചെറിയ ഈരടികളും (ദോഹകൾ) ഉൾപ്പെടെ ആകെ 43 വരികൾ ചേർന്നതാണ്. ഹനുമാന് ശ്രീരാമനോടുള്ള അചഞ്ചലമായ ഭക്തിയും രാമനോടുള്ള സമർപ്പണവും,  സീതയെ  അന്വേഷിച്ച് സമുദ്രം ചാടി കടന്നത്, ലങ്കയ്ക്ക്  തീ കൊളുത്തിയത്  ലക്ഷ്മണനെ രക്ഷിക്കാൻ മൃതസഞ്ജീവനി കൊണ്ടുവന്നത് തുടങ്ങി രാമായണത്തിലെ പ്രധാന സംഭവങ്ങൾ  വിവരിച്ചിട്ടുണ്ട്. ഹനുമാൻ സ്വാമിയുടെ അളവറ്റ ശക്തി, ധൈര്യം, ജ്ഞാനം,  ബ്രഹ്മചര്യം , ബുദ്ധിശക്തി തുടങ്ങിയ ദിവ്യഗുണങ്ങളെ ഇതിൽ വാഴ്ത്തുന്നു. ഭയം, ഉത്കണ്ഠ, തടസ്സങ്ങൾ എന്നിവ മറികടക്കാൻ ഭക്തർ ഈ സ്തോത്രം ജപിക്കുന്നു; ഹനുമാന്റെ സംരക്ഷകമായ അനുഗ്രഹവും ആന്തരിക ശക്തിയും ഇതിലൂടെ ലഭിക്കുമെന്ന് അവർ വിശ്വസിക്കുന്നു.

ഇരുപത്തിനാലാമത്തെ  ശ്ലോകം താഴെ പറയുന്നതാണ്. ഇത് ഭക്‌തർ കൂടുതൽ തവണ  ആവർത്തിക്കുന്നു.

ഭൂത പിശാച നികട നഹി ആവൈ ।
മഹവീര ജബ നാമ സുനാവൈ

=മഹാവീരനായ അങ്ങയുടെ  നാമം ജപിക്കുമ്പോൾ പ്രേതങ്ങളോ ദുഷ്ടശക്തികളോ അടുത്തെത്തുന്നില്ല. ഇത് ഭയവും നെഗറ്റീവ് ഊർജ്ജവും അകറ്റാൻ സഹായിക്കുന്നു.
ഹനുമാൻ ചാലിസ അവസാനിക്കുന്നത് താഴെ പറയുന്ന വരികളോടെയാണ്.

പവന തനയ സംകട ഹരണ - മംഗള മൂർത്തി  രൂപ് ।
രാമ ലഖന സീതാ സഹിത്  - ഹൃദയ ബസഹു സുർ ഭൂപ്

=വായുപുത്രാ, ദുഃഖനാശകാ, മംഗളസ്വരൂപാ—ദയവായി രാമനോടും ലക്ഷ്മണനോടും സീതയോടുമൊപ്പം എന്റെ ഹൃദയത്തിൽ വസിച്ചരുളേണമേ.

ഹനുമാൻ ചാലിസ വായിക്കാൻ താൽപ്പര്യമുള്ളവർക്ക് നാട്ടിലെ ആത്മീയ പുസ്തകശാലകളിൽ നിന്നോ ഇവിടെ വാൾമാർട്ടിൽ നിന്നോ വാങ്ങാവുന്നതാണ്.
ശുഭം
 

Join WhatsApp News
റെജീസ് നെടുങ്ങാ ഡ പ്പളളി®️ 2026-10-05 07:28:50
💥🔥ആയതിനാൽ, എന്താണ് പറഞ്ഞുവരുന്നത്. ??? ഈ ക്യാപ്റ്റൻ പൈലറ്റ് , തന്നെ ആക്രമിച്ചു കൊല്ലാൻ വന്ന ഇസ്ലാം മത മൗലികവാദിയായ കോ -പൈലറ്റിനെ, ഈ ഹനുമാൻ ചാലിസ ചൊല്ലി അവന്റെ മേൽ വിജയം നേടിയിട്ട് , 174 യഹൂദരെയും Plus 8 മറ്റ് ജീവനക്കാരേയും - മൊത്തം 182 പേരുടെ ജീവൻ രക്ഷിച്ചെന്നാണോ പറഞ്ഞു വരുന്നത്?? താങ്കൾ അതൊന്നു വ്യക്തമാക്കണം. ലേഖനം തുടങ്ങിയത് ഈ ഭീകര ആക്രമണ പദ്ധതിയെ കുറിച്ചായിരുന്നു ; പക്ഷേ, പിന്നെ അതിനെപ്പറ്റി ഒന്നും മിണ്ടുന്നില്ല.എന്താണ് ഇങ്ങനെ ലേഖനം ചാലിസയിൽ അവസാനിപ്പിച്ചത്?? ഞാൻ വ്യക്തമായി ഒന്നുകൂടെ ചോദിക്കാം : - അതായത് ഹിന്ദുവായ First പൈലറ്റ്, ഹനുമാൻ ചാലിസ ചൊല്ലി ഇസ്ലാം മത ഭീകരനെ തോൽപ്പിച്ച് ,184 യഹൂദരുടെ ജീവനുകളേയും , ഇസ്രയേൽ രാജ്യത്തേയും രക്ഷിച്ചെന്നാണോ താങ്കൾ സമർത്ഥിക്കുന്നത്???? ഇസ്ലാം രാജ്യങ്ങൾ ഉൾപ്പെടുന്ന ധാരാളം ലോകരാജ്യങ്ങളും, യഹൂദ രാജ്യമായ ഇസ്രായേലും ഈ പൈലറ്റിനെ വാനോളം പുകഴ്ത്തുന്നുണ്ട് അയാളുടെ സമയോചിതമായ ധീര പ്രവർത്തി കാരണം.. എന്നിട്ടും ഇന്ത്യക്കാരാരും മിണ്ടുന്നില്ല. അതുകൊണ്ടാണ് ഞാൻ ചോദിക്കുന്നത് താങ്കൾ എന്താണ് ഈ ലേഖനം കൊണ്ട് ഉദ്ദേശിച്ചത് എന്ന്. 🔸ഹനുമാൻ ആണോ അള്ളാഹുവിനേക്കാൾ ശക്തൻ??. 🔸ഹനുമാൻ ആണോ യഹോവയേക്കാൾ ശക്തൻ???? വ്യക്തമാക്കണം. ഒരൊറ്റ ക്രിസ്ത്യാനി ഈ അവസരത്തിൽ വാ തുറക്കത്തില്ല. യഹോവയുടെ സ്വന്തം ദേശമായ ഇസ്രായേലിൽ യഹൂദരെല്ലാം ഈ ചെറുപ്പക്കാരൻ പൈലറ്റിനെ സ്തുതിച്ചു കൊണ്ട് രാപ്പകലില്ലാതെ ഡാൻസ് ചെയ്യുകയാണ് ഈ ദിവസങ്ങളിലെല്ലാം ‼️. എന്നിട്ടും ഈ ലോകഅത്ഭുതം കണ്ട് വായിൽ പഴം തിരുകി മിണ്ടാതിരിക്കുന്നു ക്രിസ്ത്യാനി. മിണ്ടിപ്പോയാൽ അവന്റെയും അവന്റെ യഹോവയുടെയും വെടി തീരും. അതുകൊണ്ട് , ശ്രീമാൻ. പണിക്കവീട്ടിൽ സത്യം തുറന്ന് എഴുതിയിട്ട് ഈ ലേഖനം ഒന്ന് മാന്യമായി കൺക്ലൂഡ് ചെയ്യൂ. താങ്കളുടെ best ഫ്രണ്ട് ശ്രീ.വേറ്റം ഈ ലേഖനത്തെക്കുറിച്ച് ഒരു കമന്റും എഴുതി കണ്ടില്ലല്ലോ. 🫣🤔🫣അത്ഭുതമായിരിക്കുന്നു. 👹 ✳️റെജീസ് ജോൺ
പ്രിൻസ് തോപ്രാംകുടി 2026-10-05 10:43:14
ഈ ലേഖനം ചരിത്രത്തിന്റെയും വിശ്വാസത്തിന്റെയും അതിർവരമ്പ് മായ്ച്ചുകളയുന്നു. അക്ബറും തുളസീദാസും തമ്മിലുള്ള കഥയ്ക്ക് സമകാലിക രേഖകളിൽ ഒരു തെളിവുമില്ല. എന്നിട്ടും അത് സംഭവിച്ച കാര്യം പോലെയാണ് അവതരിപ്പിക്കുന്നത്. ജയിലിനു ചുറ്റും കുരങ്ങന്മാർ ആക്രമണം നടത്തിയെന്നും, മോചിതനായ ഉടൻ അവ പിൻവാങ്ങിയെന്നും പറയുന്നത് അത്ഭുതകഥകളിലൂടെ ഭക്തിയെ ഉറപ്പിക്കാനുള്ള പഴയ തന്ത്രം മാത്രമാണ്. ഒരു ശ്ലോകം ചൊല്ലിയാൽ പ്രേതങ്ങളും ദുഷ്ടശക്തികളും അടുക്കില്ല എന്ന വാഗ്ദാനത്തിന് ശാസ്ത്രീയ അടിത്തറയില്ല. അത് ഭയത്തെ ചൂഷണം ചെയ്യുന്ന അന്ധവിശ്വാസത്തെ ബലപ്പെടുത്തുന്നു. വിമാനത്തിൽ ഒരു ഭീഷണിയുണ്ടായപ്പോൾ പ്രാർത്ഥന ചൊല്ലി എന്ന വ്യക്തിപരമായ അനുഭവത്തെ, ഒരു മതഗ്രന്ഥത്തിന്റെ ശക്തിക്കുള്ള തെളിവായി ഉയർത്തിക്കാട്ടുന്നതും യുക്തിരഹിതമാണ്. വിമാനത്തെ രക്ഷിച്ചത് മറ്റു പലരുടെയും സമയോചിത ഇടപെടലുകൾ കൊണ്ടാണെന്നു സ്ഥിരീകരിച്ചിട്ടുണ്ട് . ക്യാപ്റ്റൻ സ്മിത് മച്ചാർ: കടുത്ത രക്തസ്രാവമുണ്ടായിട്ടും, വിമാനത്തിന്റെ നിയന്ത്രണമുറിയിലെ (കോക്ക്‌പിറ്റ്) വാതിൽ തുറക്കുന്നതിനുള്ള ബട്ടൺ അമർത്താൻ അദ്ദേഹത്തിന് സാധിച്ചു. യാത്രക്കാർ (രക്ഷകർ): ക്യാബിനിൽ നിന്നുള്ള നിലവിളി കേട്ടറിഞ്ഞതിനെത്തുടർന്ന്, അസാഫ് രാജുവാൻ ഉൾപ്പെടെയുള്ള ഒരു സംഘം യാത്രക്കാർ കോക്ക്പിറ്റിലേക്ക് കുതിച്ചെത്തി, അക്രമാസക്തനായ സഹപൈലറ്റിനെ കീഴ്പ്പെടുത്തുകയും നിയന്ത്രണത്തിലാക്കുകയും ചെയ്തു. ഡോ. ഷോത മുസായേവ്: ആ വിമാനത്തിലെ യാത്രക്കാരനും ദന്തഡോക്ടറുമായ ഇദ്ദേഹം, അടിയന്തര സാഹചര്യത്തിനിടയിൽ കോക്ക്പിറ്റിലേക്ക് ഓടിച്ചെന്ന് ക്യാപ്റ്റന് നിർണായകമായ പ്രഥമശുശ്രൂഷ നൽകുകയും, അദ്ദേഹത്തിന്റെ രക്തസ്രാവം തടയുകയും രക്തസമ്മർദ്ദം സ്ഥിരപ്പെടുത്തുകയും ചെയ്തു.ഇസ്രായേലി പ്ലംബറും യാത്രക്കാരനുമായ യാനിവ് ഹയൂൺ: വിമാനം കുത്തനെ താഴേക്ക് പതിച്ച ഭയാനകമായ സാഹചര്യത്തിൽ, അതിന്റെ നിയന്ത്രണ സംവിധാനങ്ങൾ സ്ഥിരപ്പെടുത്താനും നിയന്ത്രിക്കാനും സഹായിച്ച, ഡ്യൂട്ടിയിലില്ലാത്ത ഫ്ലൈദുബായ് ജീവനക്കാരും വിമാനം സുരക്ഷിതമായി നിയന്ത്രിക്കാനും, അടിയന്തര ലാൻഡിംഗിനായി സൗദി അറേബ്യയിലെ തബൂക്കിലേക്ക് വഴിതിരിച്ചുവിടാനും സഹായിക്കുന്നതിനായി രംഗത്തിറങ്ങി. ഇവരുടെയൊക്കെ പരിശീലനവും സാഹചര്യബോധവുമാകാം, എല്ലാവരുടെയും ജീവൻ രക്ഷിച്ചത് . അല്ലാതെ ശ്ലോകമല്ല. ഒരു വിശ്വാസത്തെ വിശ്വാസമായി കാണുന്നതിനു പകരം വസ്തുതയായി അവതരിപ്പിക്കുന്ന ഇത്തരം രചനകൾ, വിമർശനാത്മക ചിന്തയെ തളർത്തുന്നു. ചാലിസ ചൊല്ലിയാൽ ഭയവും ദുഷ്ടശക്തികളും അകലും എന്നത് വിശ്വാസത്തിന്റെ കാര്യമാണ്, ലേഖനം ഒടുവിൽ പുസ്തകം വാങ്ങാൻ ഒരു കടയുടെ പേര് പറയുന്നതോടെ ആത്മീയതയും വാണിജ്യവും കൂടിക്കലരുകയും ചെയ്യുന്നു. ശിവ ശിവ! പ്രിൻസ് തോപ്രാംകുടി
വായനക്കാരൻ . 2026-10-05 16:12:16
റെജിസും , തോപ്രാംകുടിയും എഴുതിയ പ്രതികരണങ്ങൾ , എന്താ വാക്കുകളുടെ ഒരു ഗംഭീര്യം ? വായനക്കാരൻ .
Sudhir Panikkaveetil 2026-10-05 20:01:18
I humbly request the editor not to post comments from Thopramkudi under my writings from now on.എന്റെ രചനകൾക്ക് താഴെ ഇനി മുതൽ തോപ്രാംകുടിയുടെ കമന്റുകൾ പോസ്റ്റ് ചെയ്യരുതെന്നു പത്രാധിപരോട് വിനീതമായി അപേക്ഷിക്കുന്നു.
റെജീസ് നെടുങ്ങാ ഡ പ്പളളി✳️ 2026-10-05 23:26:00
💥🔥ലേഖനത്തെ പറ്റിയുള്ള അദ്ദേഹത്തിന്റെ അഭിപ്രായമല്ലേ ആ പ്രതികരണം.?? ഒരു ജനാധിപത്യ മര്യാദയോടെ, വ്യക്തികളെ അത്രകണ്ട് ആക്ഷേപിക്കാതെ, ഇകഴ്ത്താതെ എല്ലാവർക്കും പ്രതികരണം എഴുതാനുള്ള അവസരം നല്ലതല്ലേ?. ആശയങ്ങളെ അല്ലേ ഇഴ കീറി പരിശോധിക്കുന്നത് ഇവിടെ ???? ചോദ്യങ്ങളും സംശയങ്ങളും എല്ലാവരും ഉന്നയിക്കട്ടേ ..... അതല്ലേ അതിന്റെ ഒരു രീതി?? ശ്രീ.തോപ്രാംകുടി അദ്ദേഹത്തിന്റെ സംശയം ഒരു പ്രതികരണത്തിലൂടെ ഉന്നയിച്ചു. അങ്ങനെ കണ്ടാൽ പോരേ അതിനെ.??? ഞാൻ ചോദിച്ചത് എന്തുകൊണ്ട് 'ഹനുമാൻചാലിസ' ചൊല്ലിക്കൂടാ എന്നാണ്. ഒരു പാസ്റ്റർക്ക് ഒരു രോഗിയുടെ തലയിൽ കൈവച്ച് പ്രാർത്ഥിച്ച് ആ രോഗിയുടെ അസുഖം സൗഖ്യമാക്കാം എങ്കിൽ, എന്തുകൊണ്ട് 'ഹനുമാൻ ചാലിസ ' വർക്ക് ചെയ്യാതിരിക്കണം???? വേദ പുസ്തകത്തിലെ ഒരു വചനം വായിച്ച് തലയിൽ കൈവെച്ച് പ്രാർത്ഥിച്ച് ഒരു ക്രിസ്ത്യാനി പുരോഹിതൻ ഒരു 'ബാധയെ ഇറക്കിവിടുന്ന' നമ്മുടെ ഈ സമൂഹത്തിൽ ശ്രീ. പ്രിൻസിന് പക്ഷേ ഹൈന്ദവന്റെ 'ഏശുവായ' ഹനുമാനിൽ വിശ്വാസമില്ല. അപ്പോൾ അദ്ദേഹം എഴുതിയത് അദ്ദേഹത്തിന്റെ കാഴ്ചപ്പാടിൽ ശരിയാണ്. അതിനെ അങ്ങനെ കണ്ടാൽ മതി ശ്രീമാൻ പണിക്കവീട്ടിലേ. അതേസമയം ശ്രീ. പ്രിൻസ് അദ്ദേഹത്തിന്റെ മതസാഹിത്യം, അദ്ദേഹം ചിലപ്പോൾ വെള്ളം തൊടാതെ വിഴുങ്ങി എന്നും വരാം. എല്ലാവരും എഴുതട്ടേ, അതേ സ്വാതന്ത്ര്യത്തിൽ എല്ലാവരും അവരവരുടെ പ്രതികരണങ്ങളും എഴുതട്ടേ . പക്ഷേ എന്റെ ചോദ്യം ഇപ്പോഴും ക്ലാസിൽ തങ്ങിനിൽപ്പുണ്ട്. "എന്തുകൊണ്ട് ഹനുമാന്റെ ചാലിസ വർക്ക് ചെയ്യാതിരിക്കണം". ??? അല്ലാഹുവിന്റെ വചനങ്ങൾക്കും യഹോവയുടെ വചനങ്ങൾക്കും, ശക്തിയുണ്ടെങ്കിൽ - തുല്യ ശക്തിയുണ്ട് ഹനുമാന്റെ ചാലി സയ്ക്കും. സംശയം ആർക്കും ഒട്ടുമേ വേണ്ടാ. 😭{{എന്റെ ബലമായ സംശയം ഇത് ശ്രീ. സുധീറിന്റെ പേരിൽ മറ്റാരോ ഇങ്ങനെ ഒരു പ്രതികരണം പോസ്റ്റ് ചെയ്തത് ആകാനാണ് വഴി എന്നാണ് }}😭 റെജീസ് ജോൺ🔆
പ്രതികരണങ്ങളെ അനുകൂലിക്കുന്നവൻ 2026-10-06 06:06:17
ഇങ്ങനെ ഇവിടെ എഴുതുന്ന ഓരോ എഴുത്തുകാരും ഇന്ന്യാളുടെ പ്രതികരണം ഇടാൻ പാടില്ല എന്ന് പറഞ്ഞാൽ തന്നെ പ്രതികരണ കോളത്തിന് പ്രസക്തി ഇല്ലാതാകും. പത്രാധിപർക്ക് ഓട്ടോമാറ്റിക് പ്രതികരണം എപ്പോഴും അങ്ങനെ നോക്കിക്കൊണ്ടിരിക്കാൻ പറ്റുമോ?. ഒരു എഴുത്തുകാരന്റെ റിക്വസ്റ്റിനെ മാത്രം പാലിച്ചു ഒരു പ്രതികരണക്കാരനെ ഒഴിവാക്കുന്നതും Discrimination അല്ലെങ്കിൽ മാധ്യമ സ്വാതന്ത്ര്യത്തിനു പോലും വിരുദ്ധമാണ്. എന്തിനാണ് പ്രതികരണക്കാരെ ഭയപ്പെടുന്നത്?. അവര് പ്രതികരിക്കട്ടെ?. പ്രതികരണത്തിനും മറുപടി എഴുതാൻ പറ്റുമെങ്കിൽ എഴുതുക അല്ലെങ്കിൽ വെറുതെ വിടുക. ഞാനിവിടെ കഥയും കവിതയും ലേഖനവും ഒക്കെ എഴുതാറുണ്ട്. സത്യത്തിൽ പ്രതികരണം അതിന് അനുകൂലമായി പ്രതികൂലമായോ എഴുതുന്നതിൽ എനിക്ക് സന്തോഷം മാത്രമേ ഉള്ളൂ. എന്നെ വലിച്ചു കീറിയാലും കുഴപ്പമില്ല. അങ്ങേരും എൻറെ കൃതി വായിച്ചല്ലോ. മറ്റു പലരും എന്റെ കൃതികൾ ശ്രദ്ധിക്കുന്നുണ്ടല്ലോ എന്ന് മാത്രം എനിക്ക് ആശ്വാസം കിട്ടും. അതുപോലെ പ്രതികരണം പേര് വച്ചോ വയ്ക്കാതെ ഒക്കെ എഴുതട്ടെ. ഞാൻ ആദ്യം നോക്കുന്നത് എന്തെങ്കിലും പ്രതികരണം ഉണ്ടോ എന്നാണ്?. പ്രതികരണങ്ങളാണ് ഈ മലയാളിയെ സമർത്ഥമാക്കുന്നു . ഒരു ഘടകം?. ചിലപ്പോൾ കഴമ്പുള്ള പ്രതികരണം വന്നേക്കാം ചിലപ്പോൾ യാതൊരു കഴമ്പും ഇല്ലാത്ത പ്രതികരണങ്ങൾ വന്നേക്കാം. ഇവിടെ കുത്തിയിരുന്ന് നെടുങ്ങാട് പുള്ളി പ്രതികരണങ്ങൾ എഴുതുന്നു ധാരാളമായി. അതിൽ ഒരു 10% മാത്രമേ കഴമ്പുള്ളതാണ്. ബാക്കി 90% യാതൊരു കഴമ്പുമില്ലാത്തത് തന്നെയാണ്. എന്നാലും അത് വായിക്കാൻ എനിക്ക് താല്പര്യമുണ്ട് രസമുണ്ട്.
John Abraham 2026-10-06 11:18:38
If you cannot take the heat, get out of the kitchen. Once you post something on any social media, others will comment. സോഷ്യൽ മീഡിയയിൽ നമ്മളിടുന്ന പോസ്റ്റുകളും സ്റ്റോറികളുമൊക്കെ കാമ്പുള്ളതാണെങ്കിൽ ആളുകൾ വായിക്കുകയും ഷെയർ ചെയ്ത് സപ്പോർട്ട് ചെയ്യുകയും ചെയ്യും . എന്റെ സ്വന്ത അനുഭവത്തിൽ നിന്നും പറയുന്നതാണ്. അതുപോലെയാണ് പരസ്പരമുള്ള സപ്പോർട്ട് . ഒരു പാലമിട്ടാൽ അങ്ങോട്ടുമിങ്ങോട്ടും നടക്കണമല്ലോ. ഇതൊന്നുമില്ലാതെ, ഞാനെഴുതുന്നത് നിങ്ങളെല്ലാം വായിച്ചോണം, സപ്പോർട്ട് ചെയ്തോണം എന്ന് വാശിപിടിച്ചു അതെല്ലാം മെസ്സെഞ്ചറിലും വാട്സാപ്പിലും ഫോർവേഡ് ചെയ്ത് വെറുപ്പിച്ചിട്ടും ബ്ലോക്ക് ചെയ്യാത്തത് നിങ്ങളോടുള്ള സ്നേഹം കൊണ്ടൊന്നുമല്ല....😏😏 ചുമ്മാ എന്തിനാ 😎😎😎😎 എന്റെ ടൈംലൈനിൽ ഞാൻ എന്റെ ആശയങ്ങളും താൽപര്യങ്ങളും എഴുതുന്നു. ഇഷ്ടമുള്ളവർ വായിക്കും. ഇഷ്ടപ്പെട്ടാൽ പിന്തുണയ്ക്കും. അതിനപ്പുറം ആരുടെയും സ്വാതന്ത്ര്യത്തിൽ ഞാൻ ഇടപെടാറില്ല. അതുപോലെ തന്നെ, എനിക്കും അതേ സ്വാതന്ത്ര്യം വേണം. സ്വന്തം പോസ്റ്റ്‌ ലിങ്കുകൾ ഫോർവേഡ് ചെയ്തുതന്നു വെറുപ്പിക്കുന്നവരോടാണ്.-
Asha Mary Thomas 2026-10-06 11:07:49
ആലുവയിലെ മിണ്ടാമഠത്തെക്കുറിച്ച് ഒരു റീൽ കാണുകയായിരുന്നു. അവിടെ ഏഴെട്ടു കന്യസ്ത്രീകൾ ഇപ്പോഴുമുണ്ടത്രേ. മറ്റു സന്യസ്ഥരെപ്പോലെ അവർ പുറത്ത് ജോലികൾ ചെയ്യുകയോ അഗതിപരിചരണത്തിൽ ഏർപ്പെടുകയോ മറ്റൊന്നിലും വ്യാപ്രതരാകുകയോ ചെയ്യാതെ മുഴുവൻ സമയവും പ്രാർഥനക്ക് വേണ്ടി മാറ്റിവയ്ക്കുകയാണ്. പുറം ലോകത്തേക്കിറങ്ങാതെ ഗ്രില്ലിന്റെ അപ്പുറത്ത് നിന്ന് മാത്രം ആളുകളോട് സംവദിക്കുകയും കുർബാന കാണുകയും ചെയ്യും. ആരെങ്കിലും കൊണ്ടുവരുന്ന പലചരക്കുകൾക്ക് വരെ ഒരു ഷെൽഫ് വച്ചിട്ട് അവിടെനിന്നു എടുക്കുകയേയുള്ളൂ. എന്തിനാണ് ഇങ്ങനൊരു ജീവിതം..? പ്രവർത്തിയില്ലാത്ത വിശ്വാസം നിർജീവമാണെന്നാണ് കർത്താവ് പോലും പറഞ്ഞത്. വെറുതെ പ്രാർത്ഥനയിൽ മാത്രം ജീവിക്കുന്നതുകൊണ്ട് എന്ത് നന്മയാണ് ഈ സ്ത്രീകൾ സമൂഹത്തിന് നൽകുന്നത്..? പർദ്ദ ധരിച്ച് മുഖം മൂടിയ ഒരു വ്യക്തി ജീൻസും ടീഷർട്ടും ധരിച്ച പെൺകുട്ടികളുടെ വസ്ത്രധാരണം ശരിയല്ലെന്ന് പറഞ്ഞ് അവരോട് വഴക്കിനു പോകുന്ന ഒരു വീഡിയോയും കണ്ടു. എല്ലാ കാലത്തും എനിക്ക് കടുത്ത എതിർപ്പുള്ള ഒരു കാര്യമാണ് മുഖം മറച്ച് നടക്കുന്നത്. മുഖം ഒരാളുടെ വ്യക്തിത്വം കൂടിയാണ്. നിങ്ങളുടെ മുഖം കണ്ടാൽ വികാരം മൂക്കാനും മാത്രം മോശപ്പെട്ടവരല്ല സമൂഹത്തിലെ ആണുങ്ങൾ. സ്വന്തം വീട്ടിലുള്ളവരുടെ സ്വഭാവം കണ്ട് മറ്റുള്ളവരും അങ്ങനാണെന്ന് തെറ്റിദ്ധരിക്കുന്ന ഇത്തരം സ്ത്രീകളൊന്നും സമൂഹത്തിലേക്കിറങ്ങി നടക്കാത്തതാണ് നല്ലത്. നടന്നാൽ ഇത്തരം വിവരക്കേടുകൾ ഛർദ്ദിച്ചെന്ന് വരും. വിശ്വാസം അത് മതത്തോടെയാലും രാഷ്‌ത്രീയത്തോടെയാലും മറ്റെന്തിനോടായാലും അമിതമായാൽ അവനവനു മാത്രമല്ല, കുടുംബത്തിനും സമൂഹത്തിനും അത് ദോഷം മാത്രമേ ചെയ്യൂ. ശ്രീ നാരായണഗുരു പണ്ട് പറഞ്ഞതുപോലെ അവനവനാത്മസുഖത്തിനായി ചെയ്യുന്നത് അപരനും സുഖത്തിനായി വന്നില്ലെങ്കിലും ആർക്കെങ്കിലുമൊക്കെ എന്തെങ്കിലുമൊക്കെ ഗുണം ചെയ്യാനല്ലെങ്കിൽ ഈ നന്മ ഉദ്ദേശിക്കുന്നു എന്നതുകൊണ്ട് എന്തുകാര്യം
Prof.Marthanda Varma 2026-10-06 11:25:21
The truth: there is no contemporary historical evidence to verify that Tulsidas was imprisoned by Emperor Akbar, nor that an army of monkeys surrounded the prison. The Source of the Legend The story originates from hagiographies—biographies written by devotees to praise the spiritual lives of saints. • Priyadas's Account: The narrative was first detailed by the commentator Priyadas in his 1712 work Bhaktarasabodhitini (written more than a century after Tulsidas died). • The Devotional Narrative: According to this tradition, Akbar demanded Tulsidas perform a miracle. When Tulsidas refused, stating he was a mere devotee of Rama, he was jailed. Inside the cell, he allegedly composed the Hanuman Chalisa, prompting an army of monkeys to wreak havoc on the city/palace until he was released. Why Secular History Considers it Mythological: Secular and mainstream historians categorize this event as a religious legend rather than a documented historical fact due to several reasons: • Lack of Contemporary Records: The official court chronicles of Akbar’s reign, such as the Akbarnama (written by Abu'l-Fazl) and the Muntakhab-ut-Tawarikh (by Bada'uni), meticulously documented Akbar's meetings with scholars, saints, and religious figures. Neither of these texts mentions Tulsidas, an arrest, or a monkey-induced crisis. • Tulsidas's Own Writings: Tulsidas was highly prolific and occasionally referenced historical hardships (such as the social conditions of his era in the Kavitavali). However, he never wrote about being imprisoned by Akbar or creating the Hanuman Chalisa in a Mughal dungeon. • Mughal-Rajput Relations: Important figures in Akbar's court, like Abdul Rahim Khan-i-Khana and Raja Todar Mal, were known admirers and personal friends of Tulsidas. Secular historians note that it is highly unlikely Akbar would imprison a revered saint who was closely associated with his top ministers without any mention of it in imperial diaries.
Vayankaaran 2026-10-06 12:46:21
ഞാനും ഒരു വായനക്കാരൻ. എനിക്കും ഉണ്ട് അഭിപ്രായം. ഞാൻ മനസ്സിലാക്കുന്നത് ഈ കോലാഹലങ്ങൾക്കൊക്കെ കാരണം വായിക്കാതെ കമന്റ് ഇടുന്നതാണ്. സുധീറിന്റെ ലേഖനത്തിലെ ആദ്യ പാരഗ്രാഫ് വായിച്ചോ? "ഹനുമാൻ ചാലിസ ചൊല്ലി എന്ന് അദ്ദേഹം പ്രധാനമന്ത്രിയോട് പറഞ്ഞതായി നമ്മൾ ടി വി യിലൂടെ കേട്ട്.ഇത് അദ്ദേഹത്തിന്റെ വിശ്വാസം. ...നമുക്ക് ഹനുമാൻ ചാലിസ എന്താണെന്നു അറിയാൻ ശ്രമിക്കാം."ഇതിൽ എവിടെയാണ് ലേഖകൻ വിമാനം രക്ഷിച്ചത് ഹനുമാൻ ചാലിസ ചൊല്ലിയിട്ടാണെന്നു പറഞ്ഞത്. പിന്നെ ഹിന്ദുമതത്തിലെ വിശ്വാസങ്ങൾ കഥകൽ പോലെ എല്ലാ മതത്തിലും ഉണ്ടല്ലോ. അതൊക്കെ ജനം വിശ്വസിക്കുന്നു അല്ലെങ്കിൽ അത് ഒഴിവാക്കുന്നു. കന്യക ഗർഭം ധരിച്ചത് വളരെ പാവനമായിട്ടാണ് ലോകത്തിലെ എല്ലാവരും കരുതുന്നത്. അത് ചോദ്യം ചെയ്യുന്നവർ ഉണ്ടായിരിക്കാം.വീണ്ടും വിശ്വാസങ്ങൾ. ഇതിൽ കമന്റ് എഴുതിയവരൊക്കെ ശ്രീ . നെടുങ്ങാടപ്പള്ളി ഒഴുകി മത ഗ്രന്തങ്ങളിൽ വിശ്വസിക്കുന്നവരാണ് ചോദ്യം ചെയ്യാതെ ,അപ്പോൾ പിന്നെ വേറെ മതക്കാർ അവരുടെ വിശ്വാസം എഴുതുന്നത്തിൽ എന്തിനു അസ്വസ്ഥപ്പെടണം. തോംപ്രാംകുടിക്ക് ഒരു കാരണവുമില്ലാതെ സുധീറിനോട് ശത്രുത ഉണ്ടെന്നു സുധീറിന്റെ ഒരു കമന്റിൽ കണ്ടു. ശത്രുവിൽ നിന്നും അകന്നു നിൽക്കുന്നത് നല്ലത്. ഒരു പക്ഷെ അതായിരിക്കാം അദ്ദേഹത്തിന്റെ കമന്റുകൾ വേണ്ടെന്നു എഴുതിയത്. തന്നെയുമല്ല തോപ്രാംകുടി അയാളുടെ ചിന്തകൾ എഴുതിയിരിക്കയാണ് അത് സുധീറിന്റെ ലേഖനത്തിനു താഴെ വേണോ ,അതായത് ലേഖനവുമായി ബന്ധപ്പെട്ട കമന്റ് അല്ല.സുധീറിന്റെ പ്രതികരണം കാത്തിരിക്കാം.
Santhosh Pillai 2026-10-06 14:04:51
വർത്തമാന കാലത്തെ സംഭവങ്ങൾ തന്നെ ഓരോ വാർത്താ മാദ്ധ്യമങ്ങളും അവരുടെ താല്പര്യങ്ങൾക്കനുസരിച്ചാണ് പ്രസിദ്ധീകരിക്കുന്നത്. അപ്പോൾ ചരിത്രം എന്ന രീതിയിൽ നമ്മൾ പഠിച്ചിരിക്കുന്ന കാര്യങ്ങളിൽ ഏത് ശരി, ഏത് തെറ്റ് എന്നെങ്ങനെ പറയാൻ സാധിക്കും.
റെജീസ് നെടുങ്ങാ ഡ പ്പളളി®️ 2026-10-06 14:40:51
💥🔥ശ്രീ.Prof Marthanda Varma ചോദ്യം -: രണ്ട് (2) ബില്യനിൽ കൂടുതൽ ആളുകൾ വിശ്വസിക്കുകയും, പ്രാക്ടീസ് ചെയ്യുകയും ,പരത്തുകയും ചെയ്യുന്ന " (അ)സത്യ (അ ) വിശുദ്ധ വേദപുസ്തക"ത്തിലെ ഏതെങ്കിലും ഒരു അത്ഭുതം സത്യത്തിൽ നടന്നതാകാൻ ചാൻസ് ഉണ്ടോ?? I meant, പ്രപഞ്ച സൃഷ്ടി മുതൽ, ഉയിർപ്പു വരെ ????. മിണ്ടാമോ താങ്കൾക്ക്??? Data കൂടി കരുതിക്കോണം ഉത്തരങ്ങളുമായി വരുമ്പോൾ. ഹനുമാൻ മിത്ത്, കർത്താവപ്പച്ചൻ മുത്ത്.. ഹാഹാഹാഹാ 🤣🤣🤣🤣🤣 ആരേലും ഓടി വായോ, ചിരിക്കാതിരിക്കാനെനിക്ക് വയ്യായേ..... ചിരി നിർത്താനെനിക്ക് വയ്യായേ... 🤮 Rejice✳️
റെജീസ് നെടുങ്ങാ ഡ പ്പളളി®️ 2026-10-06 14:53:05
💥🔥അത്, ശ്രീകൃഷ്ണൻ - ഭഗവാൻ ശ്രീകൃഷ്ണന് 16008 ഭാര്യമാർ ഉള്ളപ്പോൾ, ഞങ്ങളുടെ യേശുക്രിസ്തുവിന് എണ്ണാൻ മേലാത്തതിൽ അധികം മണവാട്ടികൾ ഉണ്ട്അ. അതാണ് കന്യാസ്ത്രീകൾ. അല്ലെങ്കിൽ ഗോപികമാർ.അവരിൽ മിണ്ടുന്നവരും ഉണ്ട്, മിണ്ടാത്തവരും ഉണ്ട് ,അതിനിപ്പമെന്താ ആശാ mary തോമസ്സേ.... ഇതര മതങ്ങളോട് സ്വൽപ്പം Consideration ഒക്കെ ആകാം ഈ വന്ന കാലത്ത് ആശാ മേരി തോമസ്സേ......ഏശു ആരാ മോൻ??? റെജീസ് ✳️
റെജീസ് നെടുങ്ങാ ഡ പ്പളളി®️ 2026-10-08 03:42:48
💥🔥To@👉 ശ്രീ. vayankaaran [12:46:21]. ഹനുമാൻ ചാലിസ- യ്ക്ക് ഒരു മന്ത്ര- പ്രാർത്ഥനാ ശക്തി ഉണ്ടെന്നുള്ള ഒരു narration ഉണ്ടാക്കിയത് ഞാൻ ആണ്.. എന്നിട്ട് ആ narration ഒരു ചോദ്യ രൂപത്തിൽ പൗലോസ്യ -ക്രിസ്ത്യാനി -യൂദ-ഇസ്ലാം വർഗ്ഗത്തിനു നേരേ ആണ് ഞാൻ തൊടുത്തത്. ലേഖനത്തിൽ ശ്രീ. പണിക്ക വീട്ടിൽ അങ്ങനെയൊന്നും ഒരിക്കലും ക്ലെയിം ചെയ്തിട്ടില്ല. അദ്ദേഹം എന്താണ് ചാലിസ എന്ന് വിശദീകരിക്കുക മാത്രമേ ചെയ്തിട്ടുള്ളൂ. ശ്രീ പ്രിൻസും അങ്ങനെയാണ് മനസ്സിലാക്കാൻ സാധ്യത എന്നും ഞാൻ മനസിലാക്കുന്നു. എന്റെ പ്രതികരണത്തിൽ ഞാൻ പറഞ്ഞു വന്നത്, ഒരു പ്രാർത്ഥനയ്ക്ക് ശക്തി ഉണ്ടെങ്കിൽ { if }, എല്ലാവരുടെയും പ്രാർത്ഥനകൾക്കും ശക്തി ഉണ്ടാകണമല്ലോ എന്നാണ്. ഇതിൽ ശ്രീ.പ്രിൻസും, പണിക്ക വീട്ടിലും പിണങ്ങേണ്ട ആവശ്യമില്ല. ഞാൻ വീണ്ടും പറയുന്നു , ഈ വിമാന ഹൈ ജാക്കിങ്ങിൽ "ഭഗവാൻ ഹനുമാൻ" ആണ് യഹോവയെയും, യഹോവയുടെ സഹോദരനായ അല്ലാഹുവിനെയും തറപറ്റിച്ചു് , അത്രയും പേരുടെ ജീവനും ഇസ്രായേലിന്റെയും അമേരിക്കയുടെയും 'നാണക്കേടിനെയും ' രക്ഷിച്ചെടുത്തത്. ആർക്കെങ്കിലും ഇതിനെ debunk ചെയ്യാമോ, എങ്കിൽ വാ...വാ . റെജീസ്🔆
റെജീസ് നെടുങ്ങാ ഡ പ്പളളി®️ 2026-10-08 03:48:19
💥🔥To@👉 06:06:17 - : എന്റെ കഴമ്പില്ലാത്ത പ്രതികരണങ്ങളെ അപ്പപ്പോൾ ആരെങ്കിലും ഒന്നു ചൂണ്ടി കാണിച്ചു തന്നാൽ നന്നായിരിക്കും🙏. അത്‌ വായനക്കാർക്കും, അതിലുപരി എനിക്കും പിന്നെ, e.malayalee- യ്ക്കും പ്രയോജനപ്പെട്ടേക്കും. നന്ദി. 💯 Rejice✳️
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക