Image

സത്യം പറഞ്ഞു നേടുന്നതേ നില നിൽക്കുയുള്ളൂ (നിരീക്ഷണം:ജയൻ വർഗീസ്)

Published on 05 October, 2026
സത്യം പറഞ്ഞു നേടുന്നതേ നില നിൽക്കുയുള്ളൂ (നിരീക്ഷണം:ജയൻ വർഗീസ്)

വളരെ മാന്യമായി പ്രവർത്തിച്ചു കൊണ്ടിരുന്ന ഒരു കാലഘട്ടം മലയാള നാടകവേദിക്ക് ഉണ്ടായിരുന്നു. മിക്കപട്ടണങ്ങളിലെയും ഫൈൻ ആർട്സ് സൊസൈറ്റികൾ ആഘോഷ പൂർവം കൊണ്ടാടിയിരുന്ന പ്രതിവാര നാടകഅവതരണങ്ങൾ. അവിടെ പ്രൊഫഷണൽ / അമേച്വർ സമിതികൾക്ക് അവസരങ്ങൾ. നാട്ടുമ്പുറങ്ങളിലെആർട്സ് ക്ലബ്ബ്കളുടെ നാടകാവതരണങ്ങളും നാടക മത്സരങ്ങളും. ക്രാന്ത ദർശികളായ നാടക കൃത്തുക്കളുടെ മാനസ വേദികളിൽ നിന്നുള്ള ധാർമിക സംവേദനങ്ങൾ ഏറ്റു വാങ്ങി 960 കൾ മുതലുള്ള മൂന്നാല് ദശകങ്ങൾമനസമാധാനത്തോടെ മനുഷ്യൻ ജീവിച്ചിരുന്നു. ഇക്കാലത്തു നിലവിൽ വന്നതാണ് തൃശൂർ അരണാട്ടുകരയിലെസ്‌കൂൾ ഓഫ് ഡ്രാമ. സ്‌കൂൾ ഓഫ് ഡ്രാമയ്ക്കു തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജുമായുംചെറുതുരുത്തിയിലെ കേരള കലാമണ്ഡലവുമായും വാടാ പോടാ ബന്ധങ്ങൾ ജി ശങ്കരപ്പിള്ള, കാവാലംനാരായണപ്പണിക്കർ, വയലാ വാസുദേവൻ പിള്ള, പ്രോഫ്സർ നരേന്ദ്ര പ്രസാദ്, സിനിമ നടൻ മുരളി മുതലായവർമുന്നിൽ നിന്ന്‌ മലയാള നാടകവേദിയെ ഒന്ന് പരിഷ്‌ക്കരിക്കാൻ തന്നെ തീരുമാനമെടുത്തു.  

അതിനായി അവർ കെട്ടിയെഴുന്നള്ളിച്ചു കൊണ്ട് വന്ന പുത്തൻ രീതിയായിരുന്നു തനതു നാടക വേദി. മണ്മറഞ്ഞുപോയ ക്ഷേത്ര ഗോത്ര കലാ രൂപങ്ങളെ ആധുനിക നാടത്തിൽ കലർത്തി രംഗത്തു അവതരിപ്പിക്കുകഎന്നതായിരുന്നു രീതി. കഥകളിയിലെ അംഗ വിക്ഷേപങ്ങളും കൂടിയാട്ടത്തിലെ നൃത്തവും തെയ്യം തിറകളിലെആംഗ്യവുമൊക്കെ അവർ രംഗത്ത് കൊണ്ട് വന്നു. സംഘർഷാത്മക സാഹചര്യങ്ങളുടെ തള്ളിച്ചയിൽരംഗത്തെത്തുകയും വികാര വിസ്പോടനങ്ങളിൽ തിളച്ചു മറിഞ്ഞ് പുറത്തു പോവുകയും ചെയ്തിരുന്ന കഥാപാത്രങ്ങൾ ആടിയും പാടിയും  അഴകൊഴമ്പൻ പരുവത്തിൽ രംഗത്തിഴഞ്ഞപ്പോൾ ജനം കൂവി. ആകാശവാണിയുടെയും അമ്മാച്ചൻ പത്രങ്ങളുടെയും പിന്തുണ ഉണ്ടായിരുന്നിട്ടും സർക്കാർ ഖജനാവിലെമുതൽപിടിക്കാരുടെ സമ്പൂർണ്ണ സപ്പോർട്ട് ഉണ്ടായിരുന്നിട്ടും തനതു നാടകവേദി ക്ലച്ചു പിടിച്ചില്ല. തനതു നാടകവേദിയുടെ തല്ലിപ്പൊളി നാടകങ്ങൾക്കെതിരെ തലയുയർത്തി നിന്ന നാടകങ്ങളായിരുന്നു എന്റെ നാടകങ്ങൾ. കേരള സംഗീത നാടക അക്കാദമിയുടെ 1982 ലെ സംസ്ഥാന നാടക മത്സരത്തിൽ പ്രോഫ്സർ നരേന്ദ്രപ്രസാദിന്റെ സൗപർണിക എന്ന നാടകവും എന്റെ ആലയം താവളം എന്ന നാടകവും ആയിരുന്നു അവസാനറൗണ്ടിൽ.

 ഏറ്റവും നല്ല നാടക രചനക്കുള്ള ഒന്നും രണ്ടും സ്ഥാനങ്ങൾ നരേന്ദ്ര പ്രസാദിനും എനിക്കും ലഭിച്ചു. മറ്റു രണ്ടു അവാർഡുകൾ കൂടി എന്റെ നാടകത്തിനു ലഭിച്ചിരുന്നു. എല്ലാത്തിനും ഉപരിയായി സൗപർണ്ണികയുടെഅവതരണത്തിന് ശേഷം നിശബ്ദരായി പ്രേക്ഷകർ തീയറ്റർ വിട്ടുവെങ്കിൽ ആലയം താവളത്തിന്റെ അവതരണംകഴിഞ്ഞപ്പോൾ മിനൈറ്റുകളോളം അതെ  മിനിട്ടുകളോളം പ്രേക്ഷകർ എഴുന്നേറ്റു നിന്ന് കയ്യടിക്കുകയുണ്ടായി.  ഈ സംഭവം നരേന്ദ്ര പ്രസാദിനെയും മുരളിയേയും വല്ലാതെ കോപിപ്പിച്ചിരിക്കണം. അത്കൊണ്ടായിരിക്കണമല്ലോ നാടകാവതരണത്തിനു ശേഷം അന്നും പിന്നീട് മൂവാറ്റുപുഴ മേളയുടെ നാടകപരിശീലന ശിബിരത്തിൽ വച്ചും ഞാൻ അങ്ങോട്ട് ചെന്ന് അഭിവാദ്യം ചെയ്തിട്ടും ഈ രണ്ടു യോഗ്യന്മാരുംഎന്നോട് ഒരക്ഷരം മിണ്ടാതെ മുഖം തിരിച്ചു കളഞ്ഞു എന്ന ദുരനുഭവവും എനിക്കുണ്ട്.  തനതു നാടകവേദിയെ  തീയറ്ററിൽ നിന്നും  തങ്ങളുടെ മനസ്സിൽ നിന്നും ജനം തള്ളിക്കളഞ്ഞതോടെ അവരുടെ നിരാശയിൽ മലയാളനാടകവേദി തന്നെ തകർന്നു പോയി. ഫൈനാർട്സ് സൊസൈറ്റികൾ അടച്ചു പൂട്ടി. നാട്ടുമ്പുറം ക്ലബ്ബ്കൾപ്രവർത്തനം അവസാനിപ്പിച്ചു. 

അതോടെ നട തളർന്നു വീണു പോയ മലയാള നാടക വേദിയുടെ ഊർദ്ധൻ വലിഇന്നും തുടരുന്നതല്ലാതെ ഇന്നുവരെ ഒന്ന് തലയുയർത്താൻ അതിനു സാധിച്ചിട്ടില്ല. അമേരിക്കയിലെ മലയാളസാഹിത്യം ഇത്തരമോരു അവസ്ഥയിലേക്ക് വളരെ വേഗം നടന്നടുത്തു കൊണ്ടിരിക്കുകയാണെന്നാണ് എന്റെഎളിയ വിലയിരുത്തൽ. മുഖ്യ ധാരാ സാഹിത്യ മുന്നേറ്റങ്ങളെ  പിന്നിലാക്കുന്ന രചനകൾ ഇവിടെസംഭവിക്കുന്നുണ്ട്. ആരും അറിയുന്നില്ല അറിയിക്കാൻ ചുമതലപ്പെട്ട സാഹിത്യ സംഘടനകൾ സ്വന്തംആസനത്തിലേക്കു നോക്കി മുഖം കുനിച്ചിരിപ്പാണ്. സത്യം പറഞ്ഞാൽ തന്റെ നില അപകടത്തിൽ ആയിപ്പോകുംഎന്നാണ് മിക്കവരുടെയും പേടി. ഈ പേടിയിൽ അവർ പഴയ തനതു നാടകവേദിക്കാരെപ്പോലെ കാലം കുഴിച്ചുമൂടിയ കലാരൂപങ്ങളുടെ അളിഞ്ഞ പ്രേതങ്ങളെ എഴുന്നള്ളിച്ചു കൊണ്ട് വരുന്നു.  

‘ അച്ചായന്റെ കൃതി ആനമുട്ടയാ ‘ എന്ന കമന്റും പാസാക്കി പരിപ്പുവട തിന്നു മടങ്ങുന്നു. ഇവിടെ സാഹിത്യ പ്രേമികൾ ഉണ്ടെങ്കിൽ അവർവ്യാപകമായി വായിക്കണം. നല്ല രചനകൾ കണ്ടാൽ അവയെ സമാന മനസ്ക്കർക്കു പരിചയപ്പെടുത്തണം. ആവശ്യമെങ്കിൽ നിശിതമായി വിമർശിക്കണം. അതാണ് നിരൂപണം..സിനിമാ നോട്ടീസിലെ കഥാസാരംപോലെയുള്ള പുസ്തക പരിചയങ്ങൾ സാഹിത്യം വളർത്തുകയില്ല.  ഫൊക്കാനയുടെ മുഴുവൻ സമയ സാഹിത്യസമിതിയിൽ നേരിയ പ്രതീക്ഷയുണ്ട്.

 സത്യം പറയാനുള്ള സന്മനസ്സു കാണിച്ചു കൊണ്ടല്ലാതെ ഒരു സാമൂഹ്യപ്രസ്ഥാനങ്ങളും വളരാൻ പോകുന്നില്ല. മലയാള നാടക വേദിയെ ലോക നാടകവേദിയുടെ തലപ്പത്ത് എത്തിക്കുംഎന്ന അവകാശ വാദത്തോടെ രംഗത്തു വന്ന മഹാരഥന്മാർ ചരിത്രത്തിന്റെ തിരുമുഖത്തു പുരണ്ടകരിതിലകങ്ങളായി മാറിപ്പോയത് പോലെ അമേരിക്കയിലെ മലയാള സാഹിത്യം വിസ്മൃതിയുടെ വിടവുകളിൽവീണ് പോകാതിരിക്കാൻ വേണ്ടപ്പെട്ടവർ ഇപ്പോളേ ശ്രദ്ധിച്ചാൽ നമുക്കും നാട്ടു സാഹിത്യ കാരന്മാരുടെമുന്നിലെത്താൻ സാധിച്ചേക്കാം.  

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക