Image

ഐ ഒ സി ( യുകെ കേരള ചാപ്റ്റർ ) സ്റ്റ് ലണ്ടൻ യൂണിറ്റ് ഗാന്ധി ജയന്തി ആഘോഷിച്ചു

റജി നന്തികാട്ട് (ജനറൽ സെക്രട്ടറി, ഐ ഒ സി ഈസ്റ്റ് ലണ്ടൻ യൂണിറ്റ്) Published on 04 October, 2026
ഐ ഒ സി ( യുകെ  കേരള ചാപ്റ്റർ ) സ്റ്റ് ലണ്ടൻ യൂണിറ്റ്  ഗാന്ധി ജയന്തി ആഘോഷിച്ചു

ലണ്ടൻ :  അഹിംസയുടെയും സേവനത്തിൻറെയും  സന്ദേശം   ഓർമ്മിപ്പിക്കുന്ന ഗാന്ധി ജയന്തി  ഐ ഒ സി ( യുകെ  കേരള ചാപ്റ്റർ ) ഈസ്റ്റ് ലണ്ടൻ യൂണിറ്റ്   ആഘോഷിച്ചു . ഗാന്ധി ജയന്തി ദിനത്തിൽ  ഈസ്റ്റ് ലണ്ടനിലെ കോൺഗ്രസ് പ്രവർത്തകർ ലണ്ടനിലെ പ്രസിദ്ധമായ പാർലമെൻറ്  സ്‌ക്വയറിലെ  ഗാന്ധി പ്രതിമക്ക് മുന്നിൽ ഒത്തുകൂടി പുഷ്പാർച്ചന നടത്തി.  ഐ ഒ സി ( യുകെ  കേരള ചാപ്റ്റർ ) നേതാക്കൾ  പ്രസിഡണ്ട്  സുജു കെ ദാനിയേൽ ,   ജനറൽ സെക്രട്ടറി അഷ്‌റഫ്‌ അബ്‌ദുള്ള ,യൂത്ത് പ്രസിഡണ്ട് എഫ്രേം സാം ,  പി ആർ ഒ  അജി ജോർജ് . ഐ ഒ സി ( യുകെ  കേരള   ചാപ്റ്റർ ) ഈസ്റ്റ് ലണ്ടൻ യൂണിറ്റ്  ഭാരവാഹികളായ  പ്രസിഡണ്ട്  ഷൈനു മാത്യു, വൈസ്  പ്രസിഡണ്ട്  ഷിജൻ ജോസ് എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.

ഈ ഗാന്ധിജയന്തി ദിനത്തിൽ, ഗാന്ധിജിയുടെ നല്ല ആശയങ്ങൾ നമ്മുടെ ജീവിതത്തിൽ പിന്തുടരാനും സത്യത്തിന്റെയും സമാധാനത്തിന്റെയും വഴിയിൽ സഞ്ചരിക്കാനും നമുക്ക് പ്രതിജ്ഞ ചെയ്യാം. സുജു കെ ഡാനിയേൽ  തൻ്റെ  സന്ദേശത്തിൽ ആവശ്യപ്പെട്ടു.

ലളിതമായ ജീവിതവും ഉയർന്ന ചിന്തകളും ആയിരുന്നു ഗാന്ധിജിയുടെ പ്രത്യേകത. മറ്റുള്ളവരെ സ്നേഹിക്കാനും ബഹുമാനിക്കാനും അദ്ദേഹം നമ്മെ പഠിപ്പിച്ചു. അഷറഫ് അബ്‌ദുള്ള  പ്രവർത്തകരെ ഓർമ്മിപ്പിച്ചു. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക