
ഇംഗ്ലീഷ് എഴുത്തുകാരിയാണണ് മിസ്സിസ് ബെറ്റ്സി വുഡ്മാൻ; 'ജന ബീബീസ് എക്സലന്റ് ഫോർച്യൂൺസ്' ('Jana Bibi's Excellent Fortunes') എന്ന പ്രശസ്ത നോവൽ (ഇന്ത്യയുടെ പശ്ചാതലമായി വരുന്ന ഒരു നോവലാണിത്) ഉൾപ്പെടെയുള്ള അനേകം പുസ്തകങ്ങളുടെ രചയിതാവ്.
1950-കളിൽ, അവരുടെ ബാല്യ-കൗമാര കാലത്ത് മദ്രാസിൽ, തിരുവതാംകൂർ സഹോദരിമാരുടെ അയൽക്കാരായായി താമസിച്ച കാര്യങ്ങളും അന്ന് അയൽക്കാർ ഒപ്പം എടുത്ത പല ചിത്രങ്ങളും അവരുടെ 'ബ്ലോഗിൽ' പ്രസിദ്ധീകരിച്ചിരുന്നു. വാസ്തവത്തിൽ തിരുവതാംകൂർ സഹോദരിമാരുടെ, ഇന്ന് സോഷ്യൽ മീഡിയയിൽ വരുന്ന (സിനിമാ ചിത്രങ്ങൾക്ക് പുറമെയുള്ള) മികച്ച എല്ലാ ചിത്രങ്ങളും ഈ ബ്ലോഗിൽ നിന്ന് ലഭ്യമായവയാണ്.
'ട്രാവൻകൂർ സിസ്റ്റേഴ്സി'നെക്കുറിച്ച്
മിസ്സിസ് ബെറ്റ്സി വുഡ്മാൻ
"1953-ൽ ഞങ്ങൾ ആ തെരുവിലെ (ബ്ലോക്കിലെ) പുതിയ കുട്ടികളായിരുന്നു: മദ്രാസ് (ഇപ്പോൾ ചെന്നൈ) നഗരത്തിലെ 'എഡ്വേർഡ് എലിയറ്റ് റോഡും (ഇപ്പോൾ, ഡോ. രാധാകൃഷ്ണൻ ശാലൈയ്) ആയിരു ആ തെരുവ് - പുതിയ സ്ഥലത്ത് എന്തെല്ലാം ബുദ്ധിമുട്ടുകൾ ഉണ്ടാകേണ്ടതായിരുന്നു - എന്നാൽ ഊഷ്മളമായി ഞങ്ങളെ സ്വാഗതം അരുളിയതിൽ പ്രധാനാ കാരണക്കാർ ഞങ്ങളുടെ അയൽവാസി കുടുംബത്തിലെ അമ്മ, 'സരസ്വതി അമ്മ', അവരുടെ മൂന്ന് പെൺമക്കൾ, 'ലളിത, പത്മിനി, രാഗിണി', അവരുടെ സഹോദരൻ ചന്ദ്രൻ, അവരുടെ കസിന്മാരായ 'അംബിക, സുകുമാരി' എന്നിവരാണ്; ഇവരുടെ ദയാവായ്പാണ് അക്കാലം സുരഭിമാക്കുന്നതിന് പ്രധാന കാരണം.
"അവർ അക്കാലത്തു തന്നെ പ്രശസ്ത നർത്തകിമാരാണ്; ബാലെ പഠിച്ചിട്ടുള്ള എന്റെ അമ്മ അവരുടെ ഗുരുവിൽ നിന്ന് ഭരതനാട്യം പഠിച്ചതും ഓർമ്മയുണ്ട്....
"അക്കാലത്ത് എന്റെ പിതാവ് എടുത്ത ഫോട്ടോകളിൽ മൂന്ന് സഹോദരിമാർ- ഇന്ത്യയുടെ പ്രിയപ്പെട്ട തിരുവിതാംകൂർ സഹോദരിമാർ- അത്ഭുതപ്പെടുത്തും വിധം ഗ്ലാമറസ് ആയിരുന്നു .... എന്നാൽ, യഥാർത്ഥ ജീവിതത്തിലാകട്ടെ, അവർ അയൽവാസിയായ കൂട്ടുകാരികളായ സാധാരണ പെൺകുട്ടികൾ മാത്രം!"
അനുബന്ധം:
മിസ്സിസ് ബെറ്റ്സി വുഡ്മാൻ, നാലു വ്യത്യസ്ത ഭൂഖണ്ഡങ്ങളിൽ നിന്നു വിദ്യാഭ്യാസം നേടിയിട്ടുണ്ട്, സ്മിത്ത് കോളേജിൽ നിന്ന് ബിരുദം നേടിക്കഴിഞ്ഞ്, ബ്രാൻഡീസ് (Brandeis) യൂണിവേഴ്സിറ്റിയിൽ നിന്ന് നരവംശ ശാസ്ത്രത്തിൽ ബിരുദാനന്തര ബിരുദവും നേടിയിട്ടുണ്ട്. അവർ ഒരു നോവലിസ്റ്റ്, ഉപന്യാസകാരി, പൊതു പ്രഭാഷക, അമേച്വർ സംഗീതജ്ഞ, ചരിത്ര ഗവേഷക എല്ലാമായിരുന്നു...
