Image

തിരുശേഷിപ്പുകൾ (കവിത : രമണി അമ്മാൾ )

Published on 04 October, 2026
തിരുശേഷിപ്പുകൾ (കവിത : രമണി അമ്മാൾ )

കാലത്തിന്റെ ചുളിവുവീണ താളുകളിൽ 

മാഞ്ഞുപോകാതെ കിടക്കുന്ന ചില വരികളുണ്ട്,

നമ്മളിവിടെ ജീവിച്ചിരുന്നുവെന്ന നിശ്ശബ്ദ സാക്ഷ്യങ്ങൾ…!

പടിവാതിൽക്കൽ കാത്തുനിന്നൊരു നിഴൽ,

പാതിവഴിയിൽ മാഞ്ഞുപോയ കാല്പാടുകൾ,

മുറ്റത്തു കൊഴിഞ്ഞുവീണ മാമ്പൂക്കൾ…

ഓർമ്മയുടെ ഉള്ളറകളിൽ മണമുണർത്തുന്നു.

മയിൽപ്പീലിയൊളിപ്പിച്ച പുസ്തകത്താളിലുംപൊടിപിടിച്ച ചിത്രച്ചട്ടയിലും

പഴയൊരു പൂക്കാലം പുഞ്ചിരിച്ചുനിൽക്കുന്നു…!

പിരിഞ്ഞുപോയവർ തിരികെ വരില്ല.

കടന്നുപോയ കാലവും തിരിച്ചുപിടിക്കാനാവില്ല, എങ്കിലും

ഹൃദയത്തിന്റെ ആഴങ്ങളിലവർ ബാക്കിവെച്ച

സ്നേഹത്തിന്റെ ചൂടണയാതെ

കിടക്കുന്നു...

നമ്മുടേതെന്ന് കരുതിയവയെല്ലാം

കാലം കവർന്നുകൊണ്ടുപോകുമ്പോൾ,

നമ്മൾ മറ്റൊരാളുടെ ഹൃദയത്തിൽ

ബാക്കിവെച്ചുപോകുന്ന

ഒരു നന്മയുടെ ഓർമ്മ മാത്രം:

അതാകുന്നു ജീവിതത്തിന്റെ

ഏറ്റവും വിലയേറിയ തിരുശേഷിപ്പ്…!

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക