Image

മുതിർന്ന പൗരന്മാർക്ക് $100 വീതം നൽകുമെന്നു ട്രംപ് (പിപിഎം)

Published on 04 October, 2026
മുതിർന്ന പൗരന്മാർക്ക് $100 വീതം നൽകുമെന്നു ട്രംപ് (പിപിഎം)

രാജ്യത്തെ 20 മില്യൺ മുതിർന്ന പൗരന്മാർക്കു ഓരോരുത്തർക്കും $100നടുത്ത പണം നൽകുമെന്നു പ്രസിഡന്റ് ട്രംപ് വെള്ളിയാഴ്ച്ച പ്രഖ്യാപിച്ചു. മെഡിക്കെയർ പാർട്ട് ബി ഗഡു അടയ്ക്കാനുള്ള സഹായമാണ് നൽകുന്നതെന്നു ട്രംപ് പറഞ്ഞു.

നവംബർ 3 ഇടക്കാല തിരഞ്ഞെടുപ്പിന് ഒരു മാസം മാത്രം ബാക്കി നിൽക്കെയാണ് ഈ പ്രഖ്യാപനം.

ഒക്ടോബറിൽ തന്നെ $90 ഗുണഭോക്താക്കളുടെ അക്കൗണ്ടിൽ എത്തുമെന്നു വൈറ്റ് ഹൗസ് അറിയിച്ചു. അത്തരം സൗകര്യം ഇല്ലാത്തവർക്കു ചെക്കുകൾ അയക്കും.

ഈ പണം വരുന്നത് മെഡിക്കെയർ ഇമ്പ്രൂവ്മെൻറ് ഫണ്ടിൽ നിന്നാണെന്നു ട്രംപ് വ്യക്തമാക്കി. ഡെമോക്രാറ്റുകൾ ആ ഫണ്ട് ദുരുപയോഗം ചെയ്തതായി അദ്ദേഹം ആക്ഷേപിച്ചു.

റിപ്പബ്ലിക്കൻ പാർട്ടി തിരഞ്ഞെടുപ്പിൽ ജയിച്ചു കോൺഗ്രസിന്റെ നിയന്ത്രണം പിടിച്ചാൽ മുതിർന്നവർക്കു $500 വീതം നൽകുമെന്നു ട്രംപ് നേരത്തെ പ്രഖ്യാപിച്ചിരുന്നു. ശനിയാഴ്ച്ച വീഡിയോ സന്ദേശത്തിൽ ട്രംപ് ആ വാഗ്‌ദാനം ആവർത്തിച്ചു. ട്രംപിന്റെ നയങ്ങളോടുള്ള എതിർപ്പാണ് പാർട്ടിക്കു യഥാർഥത്തിൽ വെല്ലുവിളി.  

Trump "nearly $100" checks will be sent to 20 million seniors
 

Join WhatsApp News
ഹർഷൻ 2026-10-04 02:41:15
ഇത്തരം പ്രഖ്യാപനങ്ങൾ, ആനുകൂല്യങ്ങൾ, തെരഞ്ഞെടുപ്പ് അടുത്ത് നിൽക്കെ കൊടുത്താലും കൊടുത്തില്ലെങ്കിലും ഒരുതരം കൈക്കൂലി അല്ലേ. അത് ഒരുതരം ഇല്ലീഗൽ ആക്ഷൻ അല്ലേ. കാശുകൊടുത്ത വോട്ടു വാങ്ങൽ അല്ലെങ്കിൽ മെഡിക്കൽ അല്ലേ, vote buy അല്ലേ? ഇത്തരം തരികിട പണികൾ എത്രകാലമായി ട്രംപും, മോഡിയും ഒക്കെ ചെയ്തുകൊണ്ടിരിക്കുന്നു.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക