Image

ഗുൽമോഹർച്ചോട്ടിലെ വെണ്ണിലാവ് (കഥ: കാട്ടൂർ മുരളി

Published on 03 October, 2026
ഗുൽമോഹർച്ചോട്ടിലെ വെണ്ണിലാവ് (കഥ: കാട്ടൂർ മുരളി

കാക്കക്കൂട്ടത്തെപ്പോലെ കാറിക്കരയുന്ന ടെലിപ്രിൻ്ററിൽനിന്നും വാർന്നുവീഴുന്ന വാർത്തകൾ അരിച്ചുപെറുക്കിയെടുക്കുമ്പോൾ വയറ്റിൽ തീ ആളിപ്പടരുന്നുണ്ടായിരുന്നു. അപ്പോഴാണ് എതിരെയുള്ള ഭിത്തിയിലെ ക്ളോക്കിൽ നോക്കാൻ തോന്നിയത്.

സമയം പത്തേകാൽ. ഇനിയും വൈകിയാൽ രാം അവ്താർ മിശ്രയുടെ ഡാൽചാവലിലെ ഡാലിൽ വെള്ളം കൂടുമെന്ന ബോധോദയത്തിൽ ചാടിയെണീറ്റ് മിത്തൽ ടവറിനു മുന്നിലെ തട്ടുകട ലക്ഷ്യമാക്കി നടന്നു. പതിവുചര്യയാണത്. ഒന്ന് നടുവ് നിവർത്തുകയെന്ന മറ്റൊരു ലക്ഷ്യംകൂടി ആ പോക്കിനുണ്ട്.
"വസന്തം വരികയും പോവുകയും ചെയ്യും, ആ വസന്തത്തെ സ്വന്തമാക്കാൻ അംബാനിക്കോ ടാറ്റാ ബിർളമാർക്കോ കഴിയുമോ?"
>>>കൂടുതല്‍ വായിക്കാന്‍ താഴെ കാണുന്ന പി.ഡി.എഫ് ലിങ്കില്‍ ക്ലിക്കു ചെയ്യുക


കാട്ടൂർ മുരളി

മുംബൈയിൽ ജനനം. മുംബൈയിലും കേരളത്തിലും  വീണ്ടും മുംബൈയിലുമായി വിദ്യാഭ്യാസം. 
സാഹചര്യങ്ങൾക്കനുസൃതമായി പോലീസ് സ്റ്റേഷനിലടക്കം പല തൊഴിലുകൾ ചെയ്തു. പിന്നീട് ബോളിവുഡ് സിനിമയുമായി ബന്ധപ്പെട്ട ഇംഗ്ലീഷ്, ഹിന്ദി, മറാഠി പ്രസിദ്ധീകരണങ്ങളിൽ ഫിലിം ജേര്ണലിസ്റ്റായും തുടർന്ന് കലാകൗമുദി ദിനപത്രത്തിൽ ക്രൈം റിപ്പോർട്ടറായും ജോലി ചെയ്തു. അധോലോക രാജാവായ ഹാജിമസ്താൻ, അരുൺ ഗാവ്ലി, മുംബൈ പൊലീസിലെ വിവാദപുരുഷന്മാരായിരുന്ന ഡി.സി.പി. വൈ. സി. പവാർ, ജോയിന്റ് പോലീസ് കമ്മീഷണർ(ക്രൈം) ഡോ. സത്യപാൽസിംഗ്, മുംബൈ സി.ബി.ഐ. ചീഫ് ഋഷിരാജ് സിംഗ്, ഫിലിം ഡയറക്ടർമാരായ മണികൗൾ, ശ്യാം ബെനേഗൽ, ബസു ഭട്ടാചാര്യ, എം.എസ. സത്യു, പി. കെ. രാമദാസ്(ന്യൂസ്‌പേപ്പർബോയ്) ബാലചന്ദ്രമേനോൻ, ജയരാജ്, നടി സീമ ബിശ്വാസ്(ഫൂലൻദേവി), ശോഭന, നടന്മാരായ പ്രേംജി, നസീറുദിൻഷാ, നാടകപ്രവർത്തകൻ കെ. ടി, മുഹമ്മദ്, സംഗീതസംവിധായകൻ ബോംബെ രവി, ഡെപ്യൂട്ടി മുനിസിപ്പൽ കമ്മീഷണർ ജി. ആർ. ഖൈർനാർ, മറാഠി സാഹിത്യരംഗത്തെ ജ്ഞാനപീഠ ജേതാവായ ഭാൽചന്ദ്ര നേമാഡെ, എഴുത്തുകാരി മല്ലിക ഷെയ്ക്ക്, ഊർമ്മിള പവാർ  എന്നിങ്ങനെ വിവിധ മേഖലകളിലെ പ്രമുഖ വ്യക്തികളുമായി അഭിമുഖം നടത്തിയിട്ടുണ്ട്. കലാകൌമുദിയിൽ അഞ്ചുവർഷം തുടര്ച്ചയായി എഴുതിയ “മുംബൈ മാണൂസ്” എന്ന പ്രതിവാര പംക്തിയിലെ ചില ഭാഗങ്ങൾ അതേ പേരിൽ പുസ്തകരൂപത്തിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. പൂനെ ആസ്ഥാനമായുള്ള പ്രവാസി ശബ്ദം മാസിക പത്രപ്രവർത്തനത്തിന് ഏർപ്പെടുത്തിയ ശ്രീമാൻ സ്മാരക പുരസ്‌കാരം നേടി. 2024 ൽ പുരോഗമന കലാ സാഹിത്യസംഘം(പു.ക.സ.) ഭോപ്പാൽ യൂണിറ്റ് പ്രവാസി എഴുത്തുകാർക്കായി ദേശീയ തലത്തിൽ സംഘടിപ്പിച്ച ചെറുകഥാ മത്സരത്തിൽ  'കാലാപാനി' എന്ന  കഥ ഒന്നാം സമ്മാനം നേടി. കഴിഞ്ഞ പന്ത്രണ്ടു വര്ഷങ്ങളായി മാതൃഭൂമി(മുംബൈ)യുടെ താനെ കല്യാൺ മേഖലയുടെ പ്രാദേശിക ലേഖകനായി പത്രപ്രവർത്തനം തുടരുന്നു.
*****************

 

Join WhatsApp News
Sudhir Panikkaveetil 2026-10-05 23:37:02
ഗുൽമോഹറിലെ വെണ്ണിലാവ് എന്ന ശീർഷകം തന്നെ അതിലെ നായികയുടെ സൗന്ദര്യം പ്രദർശിപ്പിക്കുന്നു. ഈ കഥയുടെ പ്രത്യേകത അവസാന നിമിഷം വരെ ഇതിലെ കേന്ദ്രകഥാപാത്രം ഒരു യുവതിയാണെന്ന് വായനക്കാരെ തെറ്റിധരിപ്പിക്കുകയും, എന്നാൽ സത്യത്തിൽ അതൊരു കുതിരയായിരുന്നു എന്ന് വെളിപ്പെടുത്തുകയും ചെയ്യുന്ന രസകരമായ കഥാസന്ദർഭങ്ങൾ (Plot twists / Riddles) ഇതിൽ ഉണ്ടെന്നുള്ളതാണ്. "ഷോലെയിലെ ധന്നോ എന്ന കുതിരയെപോലെ കുറെയേറെ സിനിമകളിൽ അഭിനയിച്ചിട്ടുള്ള ഒരു താരമാണ് ചാന്ദ്നിയും എന്ന് അവളുടെ കൂടെ കാണാറുള്ള ചെക്കൻ പറയുമ്പോഴും കഥാകൃത്ത് ശ്രദ്ധാലുവാണ്. കുതിരയെ എന്ന് പറയാതെ താരം എന്ന് പറഞ്ഞു വായനക്കാരനെ കുഴപ്പിക്കുന്നു. ഒരു കഥാപാത്രമോ മറ്റെന്തെങ്കിലും രൂപമോ ഒരു മനുഷ്യസ്ത്രീയാണെന്ന് വായനക്കാരെ ബോധപൂർവ്വം വിശ്വസിപ്പിച്ച ശേഷം, യഥാർത്ഥത്തിൽ അതൊരു കുതിരയാണെന്ന് വെളിപ്പെടുത്തുന്നത് എഴുത്തുകാർ ഉപയോഗിക്കുന്ന ഒരു പ്രത്യേക സാങ്കേതികവിദ്യയാണ്. ഇത് വായനക്കാരുടെ ധാരണകളെ വെല്ലുവിളിക്കാനോ അവരുടെ പ്രതീക്ഷകളെ അട്ടിമറിക്കാനോ വേണ്ടി രൂപകൽപ്പന ചെയ്ത 'തെറ്റിദ്ധരിപ്പിക്കൽ' (misdirection) അല്ലെങ്കിൽ 'ഘടനയിലൂന്നിയ വെളിപ്പെടുത്തൽ' (structural reveal) എന്നാണ് ഇതിനെ സാധാരണയായി വിശേഷിപ്പിക്കാറുള്ളത്. എന്റെ ആദ്യവായനയിൽ സിനിമയിൽ ചാൻസ് നഷ്ടപ്പെട്ട ഏതോ എക്സ്ട്രാ നടി ജീവിക്കാൻ വേണ്ടി മുംബയിലെ തെരുവിൽ ആളുകളെ പറ്റിക്കാൻ നിലകൊണ്ടതാണെന്നു തോന്നുകയുണ്ടായി. അത് കഥാകൃത്തിന്റെ ക്രാഫ്റ്റിൽ ഉള്ള വിജയം. കഥാകൃത്തിന്റെ നഗരകാഴ്ചകളിൽ നിന്നും കണ്ടെത്തിയ ചിലതെല്ലാം കലാപരമായി ആവിഷ്ക്കരിച്ചിട്ടുണ്ട് കഥയിൽ. ഈ കഥയിലെ പല വിവരങ്ങളും നഗരത്തിന്റെ ദൈനംദിന രൂപ ഭാവങ്ങളിലേക്ക് നമ്മെ കൊണ്ടുപോകുന്നുണ്ട്. പോപ്പ് കോൺ വറക്കുന്ന മണവും പുകയും അതേപോലെ നിരത്തിലെ വൈവിധ്യങ്ങളുടെ വർണ്ണനയും കഥയെ കൂടുതൽ വിശ്വാസയോഗ്യമാക്കുന്നു. ഗന്ധം പെട്ടെന്നുള്ള വികാരങ്ങളും ഓർമ്മകളും ഉണർത്തുന്നു; അതേസമയം, പശ്ചാത്തല ശബ്ദങ്ങൾ ശാന്തമായ രംഗങ്ങൾക്ക് ജീവൻ പകരുന്നു. കുതിരയാണെന്നു കഥാകൃത്ത് കഥയിൽ ഒരിടത്തും വ്യക്തമാക്കുന്നില്ല എന്നാൽ അത് വായനക്കാരന് അനുമാനിക്കാൻ വിടുന്നു. ഇപ്രകാരമുള്ള ശൈലിയെ കഥകളിലെ സൂചനകൾ എന്നാണ് പറയുന്നത്. അവസാനം വരെ ജിജ്ഞാസയോടെ വികാരഭരിതമായി വായിച്ചുപോകാവുന്ന കഥയാണ് ഗുൽമോഹറിലെ വെണ്ണിലാവ്.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക