Image

ഗാന്ധിജയന്തി സമാധാന ദിനമായി ആചരിച്ച് കൊല്ലം പ്രവാസി അസോസിയേഷന്‍

Published on 03 October, 2026
ഗാന്ധിജയന്തി സമാധാന ദിനമായി ആചരിച്ച്  കൊല്ലം പ്രവാസി അസോസിയേഷന്‍

മനാമ:  കൊല്ലം പ്രവാസി അസോസിയേഷന്‍ (കെപിഎ) മഹാത്മാഗാന്ധിയുടെ 157-ാം ജന്മദിനം സമാധാനദിനമായി ആചരിച്ചു. കെ.പി.എ ഹാളില്‍ സംഘടിപ്പിച്ച പരിപാടിയില്‍ കുട്ടികള്‍ക്കായുള്ള ചിത്രരചനാ മത്സരവും വിവിധ കലാപരിപാടികളും നടന്നു.

ഗാന്ധി ജയന്തി ആഘോഷ പരിപാടികള്‍  മഹാത്മാഗാന്ധി കള്‍ച്ചറല്‍ ഫോറം ബഹ്‌റൈന്‍ പ്രസിഡന്റ് ബാബു കുഞ്ഞിരാമന്‍ ഉദ്ഘാടനം ചെയ്തു. കലുഷിതമായ ലോകത്ത് ഗാന്ധിയന്‍ ചിന്തകള്‍ സമാധാനത്തിന്റെ വാഹകരാണെന്ന് ഉത്ഘാടന പ്രസംഗത്തില്‍ അദ്ദേഹം പറഞ്ഞു. ഗാന്ധിജിയുടെ സമാധാനത്തിന്റെയും അഹിംസയുടെയും സന്ദേശങ്ങള്‍ പുതുതലമുറയിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെയായിരുന്നു പരിപാടി സംഘടിപ്പിച്ചത്.

ചിത്രരചനാ മത്സരത്തിന് ശേഷം കെപിഎ സിംഫണി, ചില്‍ഡ്രന്‍സ് വിംഗ്, സ്പീക്കേഴ്‌സ് ഫോറം എന്നിവയുടെ നേതൃത്വത്തില്‍  വിവിധ കലാപരിപാടികള്‍ അരങ്ങേറി.

കെപിഎ വര്‍ക്കിംഗ് പ്രസിഡന്റ് രാജ് കൃഷ്ണന്‍ അധ്യക്ഷത വഹിച്ച ചടങ്ങിനു ജനറല്‍ സെക്രട്ടറി ജഗത് കൃഷ്ണകുമാര്‍ സ്വാഗതവും ഓര്‍ഗനൈസിംഗ് സെക്രട്ടറി അനൂപ് തങ്കച്ചന്‍ നന്ദിയും രേഖപ്പെടുത്തി. അസിസ്റ്റന്റ് ട്രഷറര്‍ സിദ്ദീഖ് ഷാന്‍, സെക്രട്ടറി വി. എം. പ്രമോദ് എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. കെ.പി.എ പ്രവാസിശ്രീ ചെയര്‍പേഴ്‌സണ്‍ അഡ്വ. പ്രദീപ അരവിന്ദ് മഹാത്മാഗാന്ധിയെക്കുറിച്ച് പ്രത്യേക പ്രഭാഷണം നടത്തി.  കെപിഎയുടെ വിവിധ വിഭാഗങ്ങളിലെ ഭാരവാഹികളും അംഗങ്ങളും കുട്ടികളും പരിപാടിയില്‍ പങ്കെടുത്തു.
 

ഗാന്ധിജയന്തി സമാധാന ദിനമായി ആചരിച്ച്  കൊല്ലം പ്രവാസി അസോസിയേഷന്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക