
'രാക്ഷസ വേട്ട' സിനിമയിലെ നടന്‍ സിദ്ദിഖിന്റെ മാസ് ക്യാരക്ടര്‍ ലുക്ക് പുറത്തുവിട്ടു. സിദ്ദിഖിന്റേത് ഒരു പൊലിസ് വേഷമെന്ന സൂചനയും പോസ്റ്റര്‍ നല്‍കുന്നുണ്ട്.
നീണ്ട ഇടവേളയ്ക്ക് ശേഷം സിദ്ദിഖ് മുഴുനീള ആക്ഷന്‍ ഹീറോയായി എത്തുന്ന ചിത്രം കൂടിയാണിത്. ഛായാഗ്രാഹകനും 'സ്വാമി അയ്യപ്പന്‍' എന്ന ചിത്രത്തിലൂടെ സംവിധായകനായതുമായ വിഷ്ണു വെഞ്ഞാറമൂടാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഡിസ്‌ക്വയര്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ രാജി അരുണാണ് നിര്‍മാണം.
സൈക്കോളജിക്കല്‍ ത്രില്ലര്‍ ജോണറിലാണ് ഈ ചിത്രത്തിന്റെ അവതരണം. നാട്ടില്‍ നടക്കുന്ന ദുരന്തങ്ങളുടെ പിന്നാമ്പുറങ്ങളിലൂടെ കഥ പറയുന്ന ചിത്രം പ്രേക്ഷകരെ തുടക്കം മുതല്‍ അവസാനം വരെ ഉദ്യേഗത്തിന്റെ മുള്‍മുനയില്‍ നിര്‍ത്തും.
സിദ്ദിഖിനൊപ്പം സാജു നവോദയ, കോട്ടയം രമേഷ്, സോഹന്‍ സീനുലാല്‍, മല്ലികാസുകുമാരന്‍, സുധി കോപ്പ, ജസീല പ്രവീണ്‍, രാജേഷ് കൊട്ടാരത്തില്‍, ഹരി ഊതുമൂന്ന്, സുജിത് കോന്നി, സജു പാര്‍ത്ഥസാരഥി, ശ്രീജു സോണി തുടങ്ങിയവരും അണിനിരക്കുന്നുണ്ട്.
ശ്യാം അരവിന്ദമാണ് തിരക്കഥയൊരുക്കിയിരിക്കുന്നത്. സംഗീതം ഷാനുവും പശ്ചാത്തല സംഗീതം സൗരവ് ചെന്നൈയും നിര്‍വഹിക്കുന്നു.
വാഗമണ്‍, തിരുവനന്തപുരം, മുംബൈ എന്നിവിടങ്ങളിലായി ചിത്രീകരണം പുരോഗമിക്കുന്ന 'രാക്ഷസ വേട്ട' വിസ്മയിപ്പിക്കുന്ന ദുരൂഹതകളും മികച്ച ആക്ഷന്‍ രംഗങ്ങളും കൊണ്ട് സമ്പന്നമായിരിക്കുമെന്നാണ് പോസ്റ്റര്‍ നല്‍കുന്ന സൂചന.