
സിനിമയിലെ കൂട്ടുകെട്ടിലൂടെ ശ്രദ്ധനേടിയ നടന് ദിലീപിന്റെയും സംവിധായകന് നാദിര്‍ഷായുടെയും സംരംഭമായ 'ദേ പുട്ട്' റസ്റ്ററന്റ് ശൃംഖല ഇനി തമിഴ്നാട്ടിലേക്കും.
ചെന്നൈ അണ്ണാ നഗറില്‍ ആരംഭിച്ച പുതിയ ഔട്ട്ലെറ്റിന്റെ ഉദ്ഘാടനം പ്രമുഖ വ്യവസായിയും നിര്‍മാതാവുമായ ഗോകുലം ഗോപാലന് നിര്‍വഹിച്ചു.
തെന്നിന്ത്യന്‍ ചലച്ചിത്രമേഖലയിലെ പ്രമുഖ താരങ്ങളുടെ സാന്നിധ്യം കൊണ്ട് ചടങ്ങ് ഒരു താരസംഗമമായി മാറി. മലയാളത്തിന്റെയും തമിഴിന്റെയും പ്രിയ താരങ്ങളായ ശാരദ, ഷീല, സീമ, രാധിക ശരത്കുമാര്, മീന, കലാമാസ്റ്റര്‍, ഗായിക സുജാത, സംവിധായകന് പ്രിയദര്ശന്, നടന് അശോകന് എന്നിവര്‍ ചേര്‍ന്ന് ഭദ്രദീപം കൊളുത്തി ചടങ്ങ് ഉദ്ഘാടനം ചെയ്തു.
ചടങ്ങില്‍ ദിലീപിനൊപ്പം ഭാര്യ കാവ്യ മാധവന്, മകള്‍ മഹാലക്ഷ്മി, നാദിര്‍ഷാ എന്നിവരും സജീവമായി പങ്കെടുത്തിരുന്നു. സിനിമാലോകത്തെ വന്‍നിര താരങ്ങളുടെ സാന്നിധ്യം ചെന്നൈയിലെ പുതിയ 'ദേ പുട്ട്' ഔട്ട്ലെറ്റിന്റെ തുടക്കം അടിപൊളിയാക്കി. പരമ്പരാഗതവും ആധുനികവുമായ 124-ലധികം വൈവിധ്യമാര്‍ന്ന ഭക്ഷണവിഭവങ്ങളാണ് റസ്റ്ററന്റില്‍ ഒരുക്കിയിരിക്കുന്നത്.