
ഉണ്ടോരു ബുദ്ധിയിൽ നിന്നു പിറന്നൊരു
വണ്ടർ ശിശുവാകും എ.. ഐ
എന്തിനും ഏതിനും ഉത്തരം നൽകുന്നു
എല്ലാമറിയുന്ന എ.. ഐ
ആരുവിളിച്ചാലും ഓടിയണയുന്നു
ആരാന്റെ പിള്ളയാം എ.. ഐ
അക്ഷരവൈരികളെയും ഉടനടി
വിജ്ഞാനിയാക്കുന്നു എ.. ഐ
പാട്ടുപാടാൻ കഴിവില്ലാ മനുഷ്യരെ
ഗായകരാക്കുന്നു എ.. ഐ
സപ്തസ്വര ജ്ഞാനമില്ലാത്തവരെയും
ഗാനകൃത്താക്കുന്നു എ.. ഐ
ചൊല്ലിക്കൊടുക്കാൻ മിടുക്കരായുള്ളോർക്ക്
എല്ലാം കൊടുക്കുന്നു എ.. ഐ
തെല്ലിടം ചോദിച്ച ഒട്ടകത്തെ പോലെ
എല്ലാം അടക്കുന്നു എ.. ഐ
ബുദ്ധി പകർന്നൊരു ബുദ്ധിയെക്കാളേറെ
ബുദ്ധി പെരുത്തൊരു എ.. ഐ
പാലുകൊടുത്ത കരങ്ങളെ ലാക്കാക്കി
പാഞ്ഞു വരുന്നിതാ എ.. ഐ
നമുക്കിന്നു പണിതരും എ.. ഐ
- Prasad Nair