
മുംബൈ: കോന്‍ ബനേഗാ ക്രോര്‍പതിയുടെ 18-ാം സീസണിന്റെ ചിത്രീകരണത്തിനിടെ അമിതാഭ് ബച്ചന് പരിക്കേറ്റു. ബുധനാഴ്ചത്തെ പരിപാടിക്കിടെ താരംതന്നെയാണ് ഇക്കാര്യം വെളിപ്പടുത്തിയത്. പരിപാടിയുടെ തുടക്കത്തില്‍ സ്റ്റേജിന്റെ മധ്യത്തില്‍നിന്ന് സംസാരിക്കാറുള്ള ബിഗ് ബി ബുധനാഴ്ച തന്റെ സീറ്റില്‍ ഇരുന്നാണ് സംസാരിച്ചത്. ഇതില്‍ ആരാധകര്‍ക്ക് സംശയം തോന്നിയപ്പോഴാണ് കാര്യം തുറന്നു പറഞ്ഞത്.
''എനിക്ക് മുട്ടിന് പരിക്കുണ്ട്. ചിത്രീകരണത്തിനിടെ തെന്നി വീണു. എഴുന്നേറ്റു നില്‍ക്കാന്‍ ചെറിയ ബുദ്ധിമുട്ടുള്ളതുകൊണ്ടാണ് ഇരുന്ന് സംസാരിക്കുന്നത്'' -ബച്ചന്‍ പറഞ്ഞു. പരിക്കു ഗുരുതരമല്ലെന്നും ഉടന്‍ സുഖംപ്രാപിക്കുമെന്നും അദ്ദേഹം ആരാധകര്‍ക്ക് ഉറപ്പുനല്‍കി.