Image

ഫോമയുടെ ഇന്നലെ, ഇന്ന്, നാളെ ചര്‍ച്ചയാകുന്നു; സൗഹൃദ സംഗമം ഒക്ടോബര്‍ 16-ന് ചിക്കാഗോയില്‍

Published on 01 October, 2026
ഫോമയുടെ ഇന്നലെ, ഇന്ന്, നാളെ ചര്‍ച്ചയാകുന്നു; സൗഹൃദ സംഗമം ഒക്ടോബര്‍ 16-ന് ചിക്കാഗോയില്‍

ചിക്കാഗോ: ഫോമയുടെ ഇന്നലെകളെ ഓര്‍ത്തെടുക്കാനും ഇന്നത്തെ പ്രവര്‍ത്തനങ്ങളെ വിലയിരുത്താനും നാളെയിലേക്കുള്ള പുതിയ ആശയങ്ങള്‍ പങ്കുവയ്ക്കാനും വേദിയൊരുക്കി ''ഫോമാ സൗഹൃദ സംഗമം 2026'' ഒക്ടോബര്‍ 16-ന് വൈകിട്ട് 5 മണിക്ക് ചിക്കാഗോയിലെ സീറോ മലബാര്‍ ചര്‍ച്ച് ഓഡിറ്റോറിയത്തില്‍ നടക്കും. ഫോമാ മുന്‍ പ്രസിഡന്റുമാരും എക്  സിക്യൂട്ടീവ് അംഗങ്ങളും നേതാക്കളും ഒരേ വേദിയില്‍ സംഗമിക്കുന്നു. സൗഹൃദത്തിനൊപ്പം ഭാവി പ്രവര്‍ത്തനങ്ങളെക്കുറിച്ചും തുറന്ന സംവാദം നടക്കും.

ഫോമാ നേതാക്കളും ഡെലിഗേറ്റുകളും പ്രവര്‍ത്തകരും സുഹൃത്തുക്കളും ഒരുമിക്കുന്ന സംഗമം കേവലം ഒരു ഔപചാരിക പരിപാടിയാകാതെ, പഴയ സൗഹൃദങ്ങള്‍ പുതുക്കാനും പുതിയ ബന്ധങ്ങള്‍ വളര്‍ത്താനും പരസ്പരം ആശയങ്ങള്‍ പങ്കുവയ്ക്കാനുമുള്ള ഹൃദ്യമായ മീറ്റ് ആന്റ് ഗ്രീറ്റ് വേദിയായിരിക്കും.

സംഗമത്തിന്റെ പ്രധാന ഭാഗമായി ''ഫോമയുടെ ഇന്നലെ, ഇന്ന്, നാളെ'' എന്ന ആശയത്തെ മുന്‍നിര്‍ത്തിയുള്ള നേതൃസംവാദവും നടക്കും. ഫോമയുടെ രൂപീകരണം മുതല്‍ സംഘടന പിന്നിട്ട വഴികള്‍, വിവിധ കാലഘട്ടങ്ങളിലെ നേട്ടങ്ങളും അനുഭവങ്ങളും, നിലവിലെ പ്രവര്‍ത്തനങ്ങള്‍, ഭാവിയില്‍ സംഘടന കൈവരിക്കേണ്ട ലക്ഷ്യങ്ങള്‍ എന്നിവയെക്കുറിച്ച് നേതാക്കള്‍ അഭിപ്രായങ്ങളും നിര്‍ദേശങ്ങളും പങ്കുവയ്ക്കും.

ഫോമയെ വിവിധ കാലഘട്ടങ്ങളില്‍ നയിച്ച മുന്‍ പ്രസിഡന്റുമാരും മുന്‍ എക്സിക്യൂട്ടീവ് അംഗങ്ങളും സംഗമത്തില്‍ പങ്കെടുക്കുന്നത് പരിപാടിയുടെ പ്രത്യേകതയായിരിക്കും. സംഘടനയുടെ വളര്‍ച്ചയ്ക്ക് സാക്ഷികളായ മുതിര്‍ന്ന നേതാക്കളുടെ അനുഭവങ്ങളും പുതിയ തലമുറയുടെ കാഴ്ചപ്പാടുകളും ഒരേ വേദിയില്‍ സംഗമിക്കുന്നതിലൂടെ ഫോമയുടെ ഭാവിയിലേക്കുള്ള ക്രിയാത്മകമായ ആശയവിനിമയത്തിന് അവസരമൊരുങ്ങും.

ഓര്‍മ്മകള്‍ പങ്കിടാം, സൗഹൃദം പുതുക്കാം, അനുഭവങ്ങള്‍ കൈമാറാം, നാളത്തെ ഫോമയെക്കുറിച്ച് ഒരുമിച്ച് സംസാരിക്കാം എന്ന സന്ദേശത്തോടെയാണ് സൗഹൃദ സംഗമം സംഘടിപ്പിക്കുന്നത്.

ഫോമാ നേതാക്കളെയും ഡെലിഗേറ്റുകളെയും പ്രവര്‍ത്തകരെയും സുഹൃത്തുക്കളെയും ഒക്ടോബര്‍ 16-ന് വൈകിട്ട് 5 മണിക്ക് ചിക്കാഗോയില്‍ നടക്കുന്ന ''ഫോമാ സൗഹൃദ സംഗമം 2026''-ലേക്ക് സംഘടനയുടെ നാഷണല്‍ പ്രസിഡന്റ് ബേബി മണക്കുന്നേലും പരിപാടിക്ക് ചുക്കാന്‍ പിടിക്കുന്ന സെന്‍ട്രല്‍ റീജിയന്‍ ആര്‍.വി.പി ജോണ്‍സണ്‍ കണ്ണൂക്കാടനും ഹൃദയപൂര്‍വ്വം സ്വാഗതം ചെയ്യുന്നു.
 

Join WhatsApp News
റെജീസ് നെടുങ്ങാടപ്പള്ളിൽ 2026-10-01 16:26:10
ജനറൽ ബോഡി 17 ന് മുൻകൂട്ടി അറിയിച്ചതിനെ തുടർന്ന് കുറേപ്പേർ ടിക്കറ്റെടുത്തു, ഹോട്ടലും എടുത്തു. അപ്പോഴാണ് അടുത്ത പരിപാടി തലേരാത്രി വെച്ചേക്കുന്നത്. ഇതൊക്കെ ഒന്ന് നേരത്തെ അറിയിച്ചുകൂടെ. ഇതൊക്കെ ഫോമായുടെ പൈസ തന്നെ ആയിരിക്കും എന്നോർക്കുമ്പോഴാണ് ഒരു മനോവേദന
അതാണ് പരിപാടി 2026-10-01 20:53:10
വേറെ പണിയൊന്നും ഇല്ലാത്ത കുറെ പ്രാഞ്ചികളുടെ കൂത്താട്ടം, കുറെ ഫോട്ടോ പിടിത്തം, അത് മീഡിയയിൽ കൊടുത്ത് അനന്ദിക്കുക, മറ്റുള്ളവരെ മേനെക്കെടുത്തുകക. അതാണ് പരിപാടി.
ഏട്ടനും ഏടത്തിയും 2026-10-02 05:05:28
ഈ ചർച്ച കൊണ്ട് അമേരിക്കൻ മലയാളിക്ക് വല്ല ഗുണം ഉണ്ടോ? ഇല്ലേയില്ല. Waste of time and energy. ഇന്നലെ, അല്ലെങ്കിൽ ഈ ആമയുടെ തുടക്കം ഒരു വിധം നീതീകരിക്കപ്പെട്ടത് ആയിരുന്നു. . എന്നാൽ പിന്നെ പിന്നെ സംഗതി വഷളായി തുടങ്ങി. ഈ കൊല്ലത്തെ കൺവെൻഷൻ ഗുലുമാലിലും ആയി. delgates, മറ്റ് ചോട്ടാ ബെട ഭാരവാഹികൾ ആർക്ക് വിട്ടുകൊടുക്കാതെ കസേരകളിൽ ഒട്ടിപ്പിടിച്ചിരിപ്പായി. സംഗതി സാധാരണക്കാരിൽ നിന്ന് അകന്നു പോയി. സ്ഥിരം മുഖങ്ങൾ ഒന്നും മാറിയാൽ ഒരുപക്ഷേ രക്ഷപ്പെടുമായിരിക്കും. അതാണ് നാളെ പറ്റി പറയാനുള്ളത്.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക