
ധര്‍മന്‍ എന്ന തന്റെ പുതിയ ചിത്രത്തിന്റെ സെറ്റിലേക്ക് സൂപ്പര്‍താരം രജനീകാന്ത് എത്തിയത് ഓട്ടോറിക്ഷയില്‍. മൈസൂരുവിലെ സെറ്റിലേക്കാണ് താരം ഓട്ടോറിക്ഷയില്‍ എത്തിച്ചേര്‍ന്നത്. തങ്ങളുടെ പ്രിയതാരം തികച്ചും ലളിതമായ ഒരു യാത്രാമാര്‍ഗ്ഗം ഉപയോഗിച്ച് സെറ്റില്‍ എത്തുന്നതും തങ്ങളെ അഭിവാദ്യം ചെയ്യുന്നതും കണ്ടത് ആരാധകര്‍ക്ക് വലിയ സന്തോഷം നല്‍കി. സംഭവത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണിപ്പോള്‍.
ഷൂട്ടിംഗ് ലൊക്കേഷന് പുറത്ത് രജനിയെ ഒരുനോക്ക് കാണാനായി നിരവധി ആരാധകരാണ് തടിച്ചുകൂടിയിരുന്നത്. തന്റെ സുരക്ഷാ സംഘത്തോടൊപ്പം ഓട്ടോറിക്ഷയില്‍ എത്തിയ രജനികാന്ത് വാഹനം ഇറങ്ങുന്നതിന് മുന്‍പ് തന്നെ സന്തോഷത്തോടെ ആരാധകരെ കൈവീശി കാണിക്കുകയും അഭിവാദ്യം ചെയ്യുകയും ചെയ്തു. തുടര്‍ന്ന് ആരാധകരെ അകറ്റിനിര്‍ത്താന്‍ സുരക്ഷാ ജീവനക്കാര്‍ ഗേറ്റ് അടയ്ക്കാന്‍ ശ്രമിച്ചെങ്കിലും, ആര്‍പ്പുവിളികള്‍ ഉയര്‍ന്നതോടെ നടന്‍ വീണ്ടും പുറത്തേക്ക് വന്ന് ജനക്കൂട്ടത്തെ അഭിവാദ്യം ചെയ്തു.