Image

മലയാള സിനിമയ്ക്ക് പുതിയ പ്രൊഡക്ഷന്‍ കമ്പനി; സ്വര്‍ണാലയ സിനിമാസിന്റെ ആദ്യ ചിത്രം ദി തേര്‍ഡ് മര്‍ഡര്‍ പ്രേക്ഷകരിലേക്ക്

Published on 01 October, 2026
 മലയാള സിനിമയ്ക്ക് പുതിയ പ്രൊഡക്ഷന്‍ കമ്പനി; സ്വര്‍ണാലയ സിനിമാസിന്റെ ആദ്യ ചിത്രം ദി തേര്‍ഡ് മര്‍ഡര്‍ പ്രേക്ഷകരിലേക്ക്

 

മലയാളത്തില്‍ മികച്ച ചിത്രങ്ങള്‍ നിര്‍മ്മിക്കാന്‍ ഒരു നിര്‍മ്മാണ കമ്പനി കൂടി രംഗത്തെത്തുകയാണ്. സുദര്‍ശനന്‍ കാഞ്ഞിരംകുളം നേതൃത്വം നല്‍കുന്ന സ്വര്‍ണലയാ സിനിമാസാണ് സൈജു കുറുപ്പ്, ഇന്ദ്രന്‍സ്, വിനയ് ഫോര്‍ട്ട് എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളിലെത്തുന്ന ദി തേര്‍ഡ് മര്‍ഡറിന്റെ നിര്‍മ്മാണം. സംവിധായകന്‍ സുനില്‍ ഇബ്രാഹിം ഈ സിനിമയുടെ കഥ പറഞ്ഞപ്പോള്‍ തന്നെ ഈ ചിത്രത്തിന്റെ നിര്‍മ്മാണം ഏറ്റെടുക്കുകയായിരുന്നുവെന്നും , മുഖ്യ വേഷങ്ങളിലെത്തുന്ന സൈജു കുറുപ്പും ഇന്ദ്രന്‍സും വിനയ് ഫോര്‍ട്ടും മറ്റു താരങ്ങളുടെയും മികച്ച പ്രകടനം പ്രേക്ഷകര്‍ക്ക് തിയേറ്റര്‍ എക്‌സ്പീരിയന്‍സ് സമ്മാനിക്കുന്ന ചിത്രമാണിതെന്നും അദ്ദേഹം കൂട്ടി ചേര്‍ത്തു. ഒക്ടോബര്‍ 2നാണു ദി തേര്‍ഡ് മര്‍ഡര്‍ തിയേറ്ററുകളിലേക്കെത്തുന്നത്.

ചിത്രത്തിന്റെ ട്രെയ്ലര്‍ ട്രെന്‍ഡിങ് ലിസ്റ്റില്‍ ഇടം നേടിയിരുന്നു. റോയ്, അരികില്‍ ഒരാള്‍, ചാപ്റ്റേഴ്സ്, വൈ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം സുനില്‍ ഇബ്രാഹിം സംവിധാനം ചെയ്യുന്ന ചിത്രം ദി തേര്‍ഡ് മര്‍ഡര്‍ ഒക്ടോബര്‍ രണ്ടിന് തിയേറ്ററുകളിലേക്കെത്തും. സൈക്കോളജിക്കല്‍ ത്രില്ലര്‍ ജോണറില്‍ ഒരുങ്ങിയ ചിത്രം സ്വര്‍ണാലയ സിനിമാസിന്റെ ബാനറില്‍ സുദര്‍ശനന്‍ കാഞ്ഞിരംകുളമാണ് നിര്‍മ്മാണം.

സൈജു കുറുപ്പ്, ഇന്ദ്രന്‍സ്, വിനയ് ഫോര്‍ട്ട്, ജോണി ആന്റണി, ജിബിന്‍ ഗോപിനാഥ്, ആനന്ദ് മന്മഥന്‍, മണികണ്ഠന്‍ പട്ടാമ്പി, റിയാസ് നര്‍മ്മകല, സജല്‍ സുദര്‍ശനന്‍, അനന്യ, ലിയോണ ലിഷോയ്, ഫറാ ഷിബിലാ എന്നിവരാണ് ദി തേര്‍ഡ് മര്‍ഡറിലെ പ്രധാന കഥാപാത്രങ്ങളിലെത്തുന്നത്. സ്വര്‍ണലയ സിനിമാസാണ് ചിത്രം കേരളത്തിലെ തിയേറ്ററുകളിലേക്കെത്തിക്കുന്നത്.

ദി തേര്‍ഡ് മര്‍ഡറിന്റെ അണിയറപ്രവര്‍ത്തകര്‍ ഇവരാണ്: ഛായാഗ്രഹണം: സ്വരൂപ് ഫിലിപ്പ്, എഡിറ്റര്‍: വി. സാജന്‍, കഥ: എം. എസ്. ഫൈസല്‍ ഖാന്‍,സംഗീതം & പശ്ചാത്തല സംഗീതം: മെജോ ജോസഫ്,പ്രോജക്ട് ഡിസൈനര്‍: ഷിജു തമീന്‍സ്,എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്‌സ്:അരുണ്‍ വി. എസ്., മനാഫ് വള്ളക്കടവ്,പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: ഡിക്‌സണ്‍ പൊടുത്താസ്, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍: സുഹൈല്‍ ഇബ്രാഹിം, അസോസിയേറ്റ് ഡയറക്ടേഴ്‌സ്:എം. ആര്‍. വിബിന്‍, ഷമീര്‍ എസ്,

പ്രൊഡക്ഷന്‍ കോര്‍ഡിനേറ്റര്‍: ജിന്‍സ് ഭാസ്‌കര്‍,പ്രൊഡക്ഷന്‍ ഡിസൈന്‍: എം. ബാവ, മേക്കപ്പ്: അമല്‍ ചന്ദ്രന്‍ സൗണ്ട് ഡിസൈന്‍: എ. ബി. ജുബിന്‍, സൗണ്ട് മിക്‌സിങ് : വിനോദ് പി ശിവറാം, കോസ്റ്റ്യൂംസ്: അക്ഷയ പ്രേംനാഥ് ഡി.ഐ. പ്രൊഡ്യൂസര്‍: രമേഷ് സി. പി. വി.എഫ്.എക്‌സ്: ഐ. വി. എഫ്.എക്‌സ്, കൊച്ചി, പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ്‌സ്:പ്രവീണ്‍ എടവണ്ണപ്പാറ, ദിലീപ് കോതമംഗലം,സ്റ്റില്‍സ് : ഷാലു പേയാട്, പബ്ലിസിറ്റി: ഫണല്‍മീഡിയ, ദുബായ്, പി ആര്‍ ഓ : പ്രതീഷ് ശേഖര്‍.

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക