
ഇന്ത്യന്‍ സിനിമയില്‍ 25 വര്‍ഷം പൂര്‍ത്തിയാക്കിയ എസ്. എസ്. രാജമൗലി, താന്‍ അവതരിപ്പിക്കുന്ന ഫഹദ് ഫാസില്‍ ചിത്രം 'ഡോണ്ട് ട്രബിള്‍ ദി ട്രബിള്‍'ന്റെ കേരള പ്രീ-റിലീസ് ഇവന്റിനായി കൊച്ചിയിലെത്തിയപ്പോള്‍ അദ്ദേഹത്തെ കാണാനായി മണിക്കൂറുകള്‍ക്കു മുമ്പേ പ്രേക്ഷകര്‍ തടിച്ചുകൂടി. കൊച്ചി ലുലു മാളിലെ വേദി ഇന്നലെ സാക്ഷ്യം വഹിച്ചത് ആവേശം നിറഞ്ഞ ആരാധകക്കൂട്ടത്തിനായിരുന്നു.
ഇന്ത്യന്‍ സിനിമയുടെ പ്രിയ സംവിധായകന്‍ എസ്. എസ്. രാജമൗലി കേരളവുമായുള്ള തന്റെ പ്രിയപ്പെട്ട ഓര്‍മകള്‍ പ്രേക്ഷകരുമായി പങ്കുവെച്ചു. ചിത്രത്തിന്റെ ട്രെയ്ലറിന് പിന്തുണ നല്‍കിയ മോഹന്‍ലാലിനോടും അദ്ദേഹം നന്ദി അറിയിച്ചു.
''എന്റേതായ ഒരു ചിത്രം എന്ന രീതിയില്‍ മറ്റൊരു ഭാഷയിലേക്ക് എത്തിക്കാന്‍ ഈ ചിത്രത്തിലൂടെ സാധിച്ചു. സിനിമയില്‍ ഞാനെടുത്ത ഇടവേളകള്‍ കൂടി കണക്കിലെടുത്താല്‍ എന്റെ സിനിമാജീവിതത്തിനും 25 വര്‍ഷം പൂര്‍ത്തിയാകുകയാണ്. 66-ലധികം ചിത്രങ്ങള്‍, എന്നെ ചേര്‍ത്തുനിര്‍ത്തിയ ഓരോ പ്രേക്ഷകനും നന്ദി. 'ഡോണ്ട് ട്രബിള്‍ ദി ട്രബിള്‍' മലയാളി പ്രേക്ഷകര്‍ക്ക് ആസ്വദിക്കാന്‍ കഴിയുന്ന രീതിയില്‍ പൂര്‍ണമായും ഒരു മലയാള ചിത്രമായാണ് ഓരോ മലയാളി പ്രേക്ഷകനിലേക്കും എത്തുന്നത്. ഈ സിനിമ കുടുംബസമേതം കണ്ട് വിജയിപ്പിക്കണം,'' ചിത്രത്തിലെ നായകന്‍ ഫഹദ് ഫാസില്‍ വേദിയില്‍ പറഞ്ഞു.