Image

'വിവാഹം കഴിക്കുകയാണെങ്കില്‍ ജ്യോതികയെ മാത്രം'; മകന്റെ പ്രണയത്തെക്കുറിച്ച് ശിവകുമാര്‍

Published on 29 September, 2026
 'വിവാഹം കഴിക്കുകയാണെങ്കില്‍ ജ്യോതികയെ മാത്രം'; മകന്റെ പ്രണയത്തെക്കുറിച്ച് ശിവകുമാര്‍

 

കോളിവുഡ് മാതൃകാദമ്പതികളായ സൂര്യയുടെയും ജ്യോതികയുടെയും ഇരുപതാം വിവാഹവാര്‍ഷികത്തിന്റെ നിറവില്‍, മകന്റെ പ്രണയകാല ഓര്‍മകള്‍ പങ്കുവച്ച് മുതിര്‍ന്ന നടന്‍ ശിവകുമാര്‍. ഒരു അവാര്‍ഡ് വേദിയില്‍ സംസാരിക്കുന്‌പോഴാണ് ജ്യോതികയോടുള്ള പ്രണയത്തില്‍ സൂര്യ എത്രത്തോളം ഉറച്ചുനിന്നുവെന്ന് അദ്ദേഹം വെളിപ്പെടുത്തിയത്.

'കാണുന്‌പോള്‍ത്തന്നെ ആരെയും പ്രണയിക്കാന്‍ കഴിയില്ലെന്ന് സൂര്യ പറഞ്ഞിരുന്നു. മുംബൈയില്‍ നിന്നുള്ള ജ്യോതികയുമായി അവന്‍ പ്രണയത്തിലായി. വിവാഹം കഴിക്കുകയാണെങ്കില്‍ അവളെ മാത്രമായിരിക്കുമെന്ന തീരുമാനത്തില്‍ അവന്‍ ഉറച്ചുനിന്നു. നാലു വര്‍ഷത്തോളമാണ് അവന്‍ കാത്തിരുന്നത്...' -ശിവകുമാര്‍ പറഞ്ഞു.

വിവാഹശേഷം തങ്ങളുടെ കുടുംബത്തോടൊപ്പം താമസിച്ച ജ്യോതികയെ അദ്ദേഹം പ്രശംസിച്ചു. സൂര്യയെയും കൂട്ടി മുംബൈയിലേക്കു മാറാന്‍ ജ്യോതികയ്ക്കു കഴിയുമായിരുന്നു. എന്നാല്‍ തങ്ങളോടൊപ്പം ചെന്നൈയിലെ വീട്ടില്‍ തന്നെയാണ് അവള്‍ കഴിഞ്ഞതെന്നും ശിവകുമാര്‍ കൂട്ടിച്ചേര്‍ത്തു.

1999-ല്‍ പുറത്തിറങ്ങിയ 'പൂവെല്ലാം കേട്ടുപ്പാര്‍' എന്ന ചിത്രത്തിലാണ് സൂര്യയും ജ്യോതികയും ആദ്യമായി ഒന്നിച്ചഭിനയിക്കുന്നത്. തുടര്‍ന്ന് 'കാക്ക കാക്ക', ' പേരഴഗന്‍' തുടങ്ങി നിരവധി ഹിറ്റ് ചിത്രങ്ങളില്‍ ഒന്നിച്ച ഇരുവരും 2006-ലാണ് വിവാഹിതരായത്.

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക