Image

'അഭിപ്രായങ്ങള്‍ വേറെയാകാം, ലക്ഷ്യം ഒന്നുതന്നെ'; അഭിഷേകുമായുള്ള ബന്ധത്തെക്കുറിച്ച് ബച്ചന്‍

Published on 29 September, 2026
 'അഭിപ്രായങ്ങള്‍ വേറെയാകാം, ലക്ഷ്യം ഒന്നുതന്നെ'; അഭിഷേകുമായുള്ള ബന്ധത്തെക്കുറിച്ച് ബച്ചന്‍

 

ബോളിവുഡ് ഇതിഹാസതാരം അമിതാഭ് ബച്ചന്‍ മകന്‍ അഭിഷേകുമായുള്ള ബന്ധത്തെക്കുറിച്ചും തലമുറകള്‍ തമ്മിലുള്ള പരസ്പര ബഹുമാനത്തെക്കുറിച്ചും മനസുതുറന്നു. രണ്ടു തലമുറകള്‍ക്കു വ്യത്യസ്ത കാഴ്ചപ്പാടുകള്‍ ഉണ്ടാകാമെങ്കിലും ലക്ഷ്യം ഒന്നുതന്നെയായിരിക്കുമെന്ന സന്ദേശമാണ് അദ്ദേഹം തന്റെ ബ്ലോഗിലൂടെ പങ്കുവച്ചത്.

അച്ഛനും മകനും ഒരേ വേദിയിലിരിക്കുന്നു; അവരുടെ ആശയങ്ങള്‍ വ്യത്യസ്തമായിരിക്കാം... എന്നാല്‍ ലക്ഷ്യം ഒന്നുതന്നെയാണ്' - ബച്ചന്‍ കുറിച്ചു. പുതിയ തലമുറയുടെ തീരുമാനങ്ങളെയും കാഴ്ചപ്പാടുകളെയും ബഹുമാനിക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ചും ബച്ചന്‍ ഓര്‍മിപ്പിച്ചു. പരസ്പര സ്‌നേഹത്തിലും ബഹുമാനത്തിലും ഊന്നിയുള്ള ആശയവിനിമയം പൊതുവായ ലക്ഷ്യങ്ങളിലേക്കെത്തുമെന്നും ബച്ചന്‍ പറഞ്ഞു.

നിലവില്‍ 'കോന്‍ ബനേഗ ക്രോര്‍പതി' (കെബിസി) യുടെ 18-ാം സീസണിന്റെ തിരക്കുകളിലാണ് അമിതാഭ് ബച്ചന്‍.

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക