Image

മണ്ടന്‍മാരുടെ ട്രോളുകളോട് പ്രതികരിക്കരുതെന്ന് സൂര്യ; പരാമര്‍ശം പുതിയ വിവാദത്തില്‍

Published on 29 September, 2026
 മണ്ടന്‍മാരുടെ ട്രോളുകളോട് പ്രതികരിക്കരുതെന്ന് സൂര്യ; പരാമര്‍ശം പുതിയ വിവാദത്തില്‍

 

സമൂഹമാധ്യമങ്ങളിലെ ട്രോളുകളോടും വിമര്‍ശകരോടും പ്രതികരിക്കരുതെന്നും അനാവശ്യ തര്‍ക്കങ്ങളില്‍ ഏര്‍പ്പെടാതെ സ്‌നേഹം മാത്രം പ്രചരിപ്പിക്കണമെന്നും നടന്‍ സൂര്യ.

ഓള്‍ ഇന്ത്യ സൂര്യ ഫാന്‍സ് ക്ലബ്ബ് സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കവെയായിരുന്നു താരത്തിന്റെ പ്രതികരണം.

എന്നാല്‍, സൂര്യയുടെ ഈ പരാമര്‍ശത്തിന് പിന്നാലെ നടന്‍ സോഷ്യല്‍ മീഡിയയിലെ ഒരു വിഭാഗത്തെ 'മണ്ടന്മാര്‍' എന്ന് വിളിച്ച് അധിക്ഷേപിച്ചെന്നാരോപിച്ച് വലിയ തോതില്‍ വിമര്‍ശനങ്ങള്‍ ഉയര്‍ന്നു.

ഇത്തരക്കാരെ അവഗണിക്കാമെങ്കിലും അവരെ അധിക്ഷേപിക്കുന്നത് ശരിയല്ലെന്നാണ് വിമര്‍ശകരുടെ വാദം.

കോളിവുഡില്‍ താരങ്ങളുടെ സിനിമകള്‍ റിലീസ് ചെയ്യുമ്പോഴുള്ള ഫാന്‍ ഫൈറ്റുകളും ട്രോളുകളും പതിവായ പശ്ചാത്തലത്തിലാണ് സൂര്യയുടെ ഈ പരാമര്‍ശം.

അതേസമയം, കറുപ്പ്, വിശ്വനാഥ് ആന്‍ഡ് സണ്‍സ് എന്നീ വിജയങ്ങള്‍ക്ക് ശേഷം ജീത്തു മാധവന്‍ സംവിധാനം ചെയ്യുന്ന 'സീന്‍' ആണ് സൂര്യയുടേതായി റിലീസിനൊരുങ്ങുന്ന പുതിയ ചിത്രം.

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക