Image

കരിയറിലെ ആദ്യ 50 കോടിയുമായി പാര്‍വതി തിരുവോത്ത്; പ്രഥമ ദൃഷ്ട്യാ കുറ്റക്കാര്‍ വിജയത്തിലേയ്ക്ക്

Published on 29 September, 2026
 കരിയറിലെ ആദ്യ 50 കോടിയുമായി പാര്‍വതി തിരുവോത്ത്; പ്രഥമ ദൃഷ്ട്യാ കുറ്റക്കാര്‍ വിജയത്തിലേയ്ക്ക്

 

കരിയറില്‍ ആദ്യ അന്‍പത് കോടി ചിത്രവുമായി പാര്‍വതി തിരുവോത്ത്. നടി പ്രധാന വേഷത്തിലെത്തിയ പ്രഥമ ദൃഷ്ട്യാ കുറ്റക്കാര്‍ എന്ന ചിത്രം കഴിഞ്ഞ ദിവസമാണ് അന്‍പത് കോടി ക്ലബ്ബിലെത്തുന്നത്.

സൂപ്പര്‍താരങ്ങളില്ലാതെ പാര്‍വതി സ്വന്തമാക്കുന്ന ആദ്യ അന്‍പത് കോടി ചിത്രം കൂടിയാണിത്. പാര്‍വതി തിരുവോത്ത് ആദ്യമായി പൊലിസ് വേഷത്തില്‍ എത്തുന്ന ചിത്രം ഷഹദ് ആണ് സംവിധാനം ചെയ്തിരിക്കുന്നത്.

പൊലിസ് സ്റ്റേഷന്റെ പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന ത്രില്ലര്‍ സിനിമയുടെ തിരക്കഥ നിര്‍വഹിക്കുന്നത് പൊലിസ് ഉദ്യോഗസ്ഥനായ പി. എസ്.സുബ്രമണ്യവും വിജേഷ് തോട്ടിങ്ങലും ചേര്‍ന്നാണ്. 'ഹെവന്‍' എന്ന സിനിമയ്ക്ക് ശേഷം സുബ്രമണ്യം തിരക്കഥ എഴുതിയ ചിത്രമാണ്  'പ്രഥമ ദൃഷ്ട്യാ കുറ്റക്കാര്‍'.

പാര്‍വതിയും വിജയരാഘവനുമാണ് ചിത്രത്തിലെ പ്രധാന വേഷങ്ങളിലെത്തുന്നത്. പാര്‍വതിക്കും വിജയരാഘവനും പുറമെ, വിനയ് ഫോര്‍ട്ട്, മാത്യു തോമസ്, സിദ്ധാര്‍ഥ് ഭരതന്‍, ഉണ്ണിമായ, അസീസ് നെടുമങ്ങാട് എന്നിവരും ചിത്രങ്ങളില്‍ അഭിനയിക്കുന്നു.

'ലോക' എന്ന സിനിമക്ക് ശേഷം ചമന്‍ ചാക്കോ എഡിറ്റിംഗും 'രേഖാചിത്രം' എന്ന സിനിമക്ക് ശേഷം അപ്പു പ്രഭാകര്‍ കാമറയും മുജീബ് മജീദ് സംഗീതവും നിര്‍വഹിക്കുന്നു.

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക