Image

വഴിപോക്കന്റെ ബൈക്ക്, സുഹൃത്തുക്കളുടെ വസ്ത്രങ്ങള്‍; 38 വര്‍ഷം പഴക്കമുള്ള ഫോട്ടോഷൂട്ടുമായി സുരേഷ് കൃഷ്ണ

Published on 29 September, 2026
 വഴിപോക്കന്റെ ബൈക്ക്, സുഹൃത്തുക്കളുടെ വസ്ത്രങ്ങള്‍; 38 വര്‍ഷം പഴക്കമുള്ള ഫോട്ടോഷൂട്ടുമായി സുരേഷ് കൃഷ്ണ

 

38 വര്‍ഷങ്ങള്‍ക്ക് മുന്‍പെടുത്ത ചിത്രം പങ്കുവച്ച് നടന്‍ സുരേഷ് കൃഷ്ണ. സിനിമാ മോഹവുമായി നടന്ന ചെറുപ്പക്കാരന്‍ സുഹൃത്തുക്കളുടെ സഹായത്തോടെ പകര്‍ത്തിയ ചിത്രങ്ങളാണിതെന്ന് അദ്ദേഹം ഇന്‍സ്റ്റാഗ്രാമില്‍ കുറിച്ചു.

ഇതിപ്പോള്‍ കാണുമ്പോള്‍ സന്തോഷവും സങ്കടവും കൂടിക്കലര്‍ന്ന ചില ഓര്‍മപ്പെടുത്തലുകള്‍ മനസിലൂടെ കടന്നുപോകുന്നുവെന്നും അദ്ദേഹം പറഞ്ഞു.

''ഈ ഫോട്ടോകള്‍ക്ക് 38 വര്‍ഷം പഴക്കം ഉണ്ട്... സിനിമ മോഹമായി നടന്ന ഒരു ചെറുപ്പക്കാരന്‍ ഒരു ഫോട്ടോ ഷൂട്ട് സുഹൃത്തുക്കളുടെ സഹായത്തോടെ നടത്തുന്നു... ഇത് ഇപ്പോള്‍ കാണുമ്പോള്‍ മുഖത്ത് ഒരു ചെറു പുഞ്ചിരി ഉണ്ടെങ്കിലും ചില ഓര്‍മപ്പെടുത്തല്‍ മനസ്സില്‍ കൂടി കടന്നു പോകുന്നു, അതില്‍ സന്തോഷവും സങ്കടവും ഓക്കെ കൂടി കലര്‍ന്നത്.

ക്രെഡിറ്റ്‌സ്:  

ഫോട്ടോ എടുത്തത്: പ്രിയപ്പെട്ട സുഹൃത്തുക്കള്‍

കോസ്റ്റ്യൂം: പല സുഹൃത്തുക്കളുടെ

ബൈക്ക്: ഒരു വഴിപോക്കന്റെ

മേക്കപ്പ് ആന്‍ഡ് സ്‌റ്റൈല്‍സ്: അതൊക്കെ അന്ന് വലിയ ചിലവാ

ഫിലിം റോള്‍ ആന്‍ഡ് ഫോട്ടോ: കടം.''

തുടക്കകാലത്ത് വില്ലന്‍ വേഷങ്ങളിലൂടെ അറിയപ്പെട്ട സുരേഷ് ഇന്ന് മലയാളത്തില്‍ കൊമേഡിയനായും സഹനടനായും തിളങ്ങുകയാണ്. ഗിരീഷ് എ.ഡി.-നിവിന്‍ പോളി കൂട്ടുകെട്ടിലിറങ്ങിയ ബ്ലോക് ബസ്റ്റര്‍ ചിത്രം 'ബെത്ലഹേമി'ല്‍ സുരേഷ് കൃഷ്ണയുടെ പ്രകടനം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക