Image

മന്ത്രി ബിന്ദുകൃഷ്ണയെ കൊല്ലം പ്രവാസി അസോസിയേഷന്‍ ഭാരവാഹികള്‍ സന്ദര്‍ശിച്ചു.

Published on 28 September, 2026
മന്ത്രി ബിന്ദുകൃഷ്ണയെ കൊല്ലം പ്രവാസി അസോസിയേഷന്‍ ഭാരവാഹികള്‍ സന്ദര്‍ശിച്ചു.

ഹ്രസ്വ സന്ദര്‍ശനാര്‍ത്ഥം ബഹ്റൈനില്‍ എത്തിയ കേരള തൊഴില്‍, വനിതാ-ശിശു വികസന, മൃഗസംരക്ഷണ, ക്ഷീരവികസന വകുപ്പ് മന്ത്രിയും,  കൊല്ലം എം എല്‍ എ യുമായ ശ്രീമതി ബിന്ദുകൃഷ്ണയെ കൊല്ലം പ്രവാസി അസോസിയേഷന്‍ ഭാരവാഹികള്‍ സന്ദര്‍ശിച്ചു. ബഹ്റൈന്‍ കുടുംബ സൗഹൃദ വേദിയുടെ ഓണാഘോഷ പരിപാടിക്ക്  അതിഥിയായാണ് മന്ത്രി എത്തിയത്. 

കൊല്ലം മണ്ഡലത്തിലെയും പ്രവാസി വിഷയങ്ങളും കൂടിക്കാഴ്ചയില്‍ മന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തി. കൊല്ലം പ്രവാസി അസോസിയേഷന്‍ പ്രസിഡന്റ് നിസാര്‍ കൊല്ലം, ഓര്‍ഗനൈസിംഗ് സെക്രട്ടറി അനൂപ് തങ്കച്ചന്‍, അസിസ്റ്റന്റ്‌റ് ട്രഷറര്‍ സിദ്ധിക് ഷാന്‍ എന്നിവര്‍ കൂടിക്കാഴ്ചയില്‍ പങ്കെടുത്തു. മന്ത്രിക്കു കെപിഎ യുടെ ആദരവും, സംഘടനാ സുവനീറും കൈമാറി.

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക