Image

ആശ്രയം ബഹ്റൈൻ സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു.

Published on 27 September, 2026
ആശ്രയം ബഹ്റൈൻ സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു.

 

മനാമ: ബഹ്റൈൻ മലയാളി അസോസിയേഷനായ ആശ്രയം ബഹ്റൈനും മനാമ അൽ ഹിലാൽ മെഡിക്കൽ സെന്ററും സംയുക്തമായി സംഘടിപ്പിച്ച സൗജന്യ മെഡിക്കൽ ക്യാമ്പ് വൻ വിജയമായി. മുന്നൂറ്റമ്പതോളം പ്രവാസികൾ പങ്കെടുത്ത ക്യാമ്പിൽ വിപുലമായ ആരോഗ്യ പരിശോധനകളും ബോധവൽക്കരണ സെമിനാറുകളും ഉൾപ്പെടുത്തിയിരുന്നു.

പ്രമുഖ ഡോക്ടർമാർ നയിച്ച ആരോഗ്യ സെമിനാറുകൾ ക്യാമ്പിന്റെ പ്രധാന ആകർഷണമായി. സെമിനാറിൽ പങ്കെടുത്തവർക്കായി പ്രത്യേക ക്ലാസുകൾ സംഘടിപ്പിക്കുകയും അവരുടെ ആരോഗ്യപരമായ സംശയങ്ങൾക്ക് ഡോക്ടർമാർ മറുപടി നൽകുകയും ചെയ്തു.

തുടർന്ന് നടന്ന യോഗത്തിൽ പ്രസിഡൻ്റ് അഷറഫ് കൊറ്റാടത്ത് അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി രാജേഷ് മാവേലിക്കര സ്വാഗതവും, രക്ഷാധികാരി സെയ്ദ് ഹനീഫ് അൽഹിലാൽ ഗ്രൂപ്പിനുള്ള ഉപഹാരം കൈമാറുകയും ചെയ്തു.

ആശ്രയം ബഹ്റൈനിലെ ഭാരവാഹികളും അംഗങ്ങളും ക്യാമ്പിന്റെ സജീവ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. ചാരിറ്റി & നോർക്ക കോ-ഓർഡിനേറ്ററും മെഡിക്കൽ ക്യാമ്പ് കോ-ഓർഡിനേറ്ററുമായ അനീഷ്‌ ആലപ്പുഴ, വൈസ് പ്രസിഡൻ്റുമാരായ ഷാജി സെബാസ്റ്റ്യൻ, അലീന, ജോയിൻ്റ് സെക്രട്ടറി ആതിര പ്രശാന്ത്, മെമ്പർഷിപ്പ് കോ-ഓർഡിനേറ്റർ ജോബി പുളിങ്കുന്ന് എന്നിവർ പരിപാടികൾ ഏകോപിപ്പിച്ചു.

കൂടാതെ എക്സിക്യൂട്ടീവ് അംഗങ്ങളായ ഹൈദ്രോസ്, ജാക്ക്സൺ, ഷിഹാബുദീൻ, മുതിരി, മുസ്തഫ, അബ്ദുള്ള, സബ് കമ്മിറ്റി അംഗങ്ങളായ ഉസൈബ, ഫാത്തിമ, ഉമ്മർ പി എം, ഷംല, മൊയ്തീൻ, ആശാ മുരളീധരൻ, ആശ്രയം അംഗങ്ങളായ താജുന്നിസ, ദിവിൻ എന്നിവരും ക്യാമ്പിന്റെ സുഗമമായ നടത്തിപ്പിന് നേതൃത്വം നൽകി.

മെഡിക്കൽ ക്യാമ്പ് വൻ വിജയമാക്കി തീർത്ത മുഴുവൻ പ്രവാസി സഹോദരങ്ങൾക്കും സ്ഥാപനങ്ങൾക്കും, ക്യാമ്പുമായി സഹകരിച്ച അൽഹിലാൽ മാനേജ്മെൻ്റിനും ട്രഷറർ അജ്മൽ കായംകുളം നന്ദി രേഖപ്പെടുത്തി.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക