Image

ബോള്‍ട്ടന്‍ മലയാളി അസോസിയേഷന്റെ (ബി എം എ) ഓണഘോഷം 'ഓണനിലാവ് 2026' ശനിയാഴ്ച 10.30 ന് ആരംഭിക്കും

റോമി കുര്യാക്കോസ് Published on 25 September, 2026
ബോള്‍ട്ടന്‍ മലയാളി അസോസിയേഷന്റെ (ബി എം എ) ഓണഘോഷം 'ഓണനിലാവ് 2026' ശനിയാഴ്ച 10.30 ന് ആരംഭിക്കും

ബോള്‍ട്ടന്‍: ബോള്‍ട്ടന്‍ മലയാളി അസോസിയേഷന്‍ (ബി എം എ) - യുടെ ഈ വര്‍ഷത്തെ ഓണഘോഷ പരിപാടി സെപ്റ്റംബര്‍ 26, ശനിയാഴ്ച അതിവിപുലമായി സംഘടിപ്പിക്കും.

ബോള്‍ട്ടനിലെ ഇന്ത്യന്‍ സ്‌പോര്‍ട്‌സ് ക്ലബ് ഹാളില്‍ വച്ച് രാവിലെ 10.30 മുതല്‍ വൈകുന്നേരം 6മണി വരെയാണ് പരിപാടിയുടെ സമയക്രമം. പരിപാടിയില്‍ പങ്കെടുക്കുന്നതിനായി  ഒരാള്‍ക്ക് £15 പൗണ്ട് ആണ് പ്രവേശന ഫീസായി നിശ്ചയിച്ചിരിക്കുന്നത്. 5 വയസ്സ് വരെയുള്ള കുട്ടികള്‍ക്ക് പ്രവേശനം സൗജന്യമായിരിക്കും.

കൂട്ടായ്മയിലെ കലാകാരന്മാര്‍ അവതരിപ്പിക്കുന്ന വൈവിധ്യമാര്‍ന്ന കലാവിരുന്നുകള്‍, തിരുവാതിര, ബി എം എ  കൂട്ടായ്മയിലെ കൊച്ചുകുട്ടികളുടെ ഡാന്‍സ് ഷോ, ഗാന - നൃത്ത - നൃത്യങ്ങള്‍, വടംവലി മത്സരം, കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമുള്ള വിനോദ മത്സരങ്ങള്‍, വിഭവ സമൃദ്ധമായ ഓണസദ്യ തുടങ്ങിയവയാണ് മറ്റ് നിറക്കാഴ്ചകള്‍.

പരിപാടിയുടെ ഭാഗമായി ഈ കഴിഞ്ഞ യുകമാ റീജിയണല്‍ / നാഷണല്‍ കായികമേളയില്‍ ബി എം എയെ പ്രതിനിധീകരിച്ച് സമ്മാനം കരസ്തമാക്കിയ അംഗങ്ങള്‍, ബി എം എ കുടുംബങ്ങളില്‍ നിന്നുമുള്ള എ ലെവല്‍ / ജി സി എസ് ഇ പരീക്ഷ വിജയികള്‍ എന്നിവരെ വേദിയില്‍ ആദരിക്കും.

ബി എം എയിലെ കൊച്ചുകുട്ടികളുടെ വിനോദ പരിപാടികളോടെ രാവിലെ 10.30ന് ആരംഭിക്കുന്ന ഓണാഘോഷങ്ങളില്‍ 
താലപ്പൊലിയുടേയും ആര്‍പ്പുവിളികളുടേയും ആരവത്തോടെ 'മാവേലി മന്നന്റെ എഴുന്നുള്ളത്തും വിഭവ സമൃദ്ധമായ പൊന്നോണസദ്യയും  ഗൃഹാതുരത്വം പകരുന്ന ഓര്‍മ്മക്കൂട്ടുകളാകും.  

Venue:
Bolton Indian Sports Club
Hacken Ln Darcy Lever Bolton BL3 1SD

കൂടുതല്‍ വിവരങ്ങള്‍ക്ക്:

അനിയന്‍കുഞ് സഖറിയ (പ്രസിഡന്റ്): +44 7877 981155

റോമി കുര്യാക്കോസ് (ജനറല്‍ സെക്രട്ടറി): +44 7776646163

അഭിലാഷ് പിള്ള (ട്രഷറര്‍): 
+44 7826 544711

ജിസി സോണി (കള്‍ച്ചറല്‍ പ്രോഗ്രാം കോര്‍ഡിനേറ്റര്‍): 
+44 7789680443
 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക