
ദമ്മാം: നവയുഗം സാംസ്ക്കാരികവേദി വായനവേദിയുടെ പ്രതിമാസ പുസ്തകചര്ച്ച പരിപാടിയായ 'അക്ഷരസദസ്സ്', ദമ്മാമില് അരങ്ങേറി.
ദമ്മാം നവയുഗം ലൈബ്രറി ഹാളില് നടന്ന 'അക്ഷരസദസ്സ്' പരിപാടിയില് വായനവേദി പ്രസിഡന്റ് ശ്രീകുമാര് വെള്ളല്ലൂര് അധ്യക്ഷത വഹിച്ചു.
വായനവേദി സെക്രട്ടറി ബിനു കുഞ്ഞ് റിപ്പോര്ട്ട് അവതരിപ്പിച്ചു.
നവയുഗം മുതിര്ന്ന നേതാവ് ഉണ്ണി പൂച്ചെടിയില് അക്ഷരസദസ്സിന്റെ ഉത്ഘാടനം നിര്വ്വഹിച്ചു.
ഇന്ത്യന് കമ്മ്യുണിസ്റ്റ് പാര്ട്ടിയുടെ അനിഷേധ്യനേതാവായിരുന്ന വെളിയം ഭാര്ഗവനെക്കുറിച്ചുള്ള അനുസ്മരണ പ്രഭാഷണവും അദ്ദേഹം നടത്തി.
തുടര്ന്ന് നവയുഗം വായനവേദി അംഗങ്ങളായ സജീഷ് പട്ടാഴി, അരുണ് വിജയന്, അഖില് രാജ് എന്നിവര് യഥാക്രമം കാക്കനാടന്റെ 'കാലപ്പഴക്കം', എം ടി വാസുദേവ ന് നായരുടെ 'മഞ്ഞ്', തകഴിയുടെ 'രണ്ടിടങ്ങഴി' എന്നീ പുസ്തകങ്ങള് അവതരിപ്പിച്ചു സംസാരിച്ചു.
അക്ഷരസദസ്സിന്റെ അടുത്ത പുസ്തകചര്ച്ച ഒക്ടോബര് 15 വ്യാഴാഴ്ച്ച നടത്താന് തീരുമാനിച്ചു.