Image

ഫോമാ മുന്‍ പ്രസിഡന്‍റ് ബേബി ഊരാളിലിന് തിയോളജിയില്‍ ഡിപ്ലോമ

Published on 20 September, 2026
ഫോമാ മുന്‍ പ്രസിഡന്‍റ് ബേബി ഊരാളിലിന് തിയോളജിയില്‍ ഡിപ്ലോമ

ഹൂസ്റ്റണ്‍: വടവാതൂര്‍ സെമിനാരിയിലെ പൗരസ്ത്യ വിദ്യാപീഠം നടത്തുന്ന ഓണ്‍ലൈന്‍ കോഴ്സ് വഴി തിയോളജിയില്‍ കെസിസിഎന്‍എ- ഫോമാ മുന്‍ പ്രസിഡന്‍റ് ബേബി ഊരാളില്‍ ഡിപ്ലോമ കരസ്ഥമാക്കി. 33 പേരാണ് കോഴ്സില്‍ പങ്കെടുത്തത്. ഹൂസ്റ്റണ്‍ സെന്‍റ് ജോസഫ്സ് സീറോ മലബാര്‍ പള്ളി ആണ് ഇതിന് മുന്‍കൈയെടുത്തത്. മൂന്നു വര്‍ഷംകൊണ്ട് 24 വിഷയങ്ങളാണ് ഇവര്‍ പഠിച്ചത്. 

വടവാതൂര്‍ സെമിനാരിയിലെ പ്രൊഫസര്‍മാരായ വൈദികര്‍ ആണ് ക്ലാസുകള്‍ എടുത്തത്. പ്രസിഡന്‍റ് റവ. ഡോ. പോളി മണിയാട്ടിന്‍റെ നേതൃത്വത്തില്‍ 22-ഓളം പ്രൊഫസര്‍മാരാണ് ക്ലാസുകള്‍ക്ക് നേതൃത്വം നല്‍കിയത്. ചിക്കാഗോ സീറോ മലബാര്‍ രൂപതയുടെ മതബോധന ഡയറക്ടര്‍ റവ. ഡോ. ജോര്‍ജ് ദാനവേലില്‍ ആണ് തിയോളജി പഠനത്തിന് അമേരിക്കയില്‍ നേതൃത്വം നല്‍കുന്നത്. ഹൂസ്റ്റണിലെ ജോണ്‍ പാലക്കമറ്റം ആയിരുന്നു കോ-ഓര്‍ഡിനേറ്റര്‍.



രാവിലെ 11-ന് ദിവ്യബലിയോടുകൂടിയാണ് ഗ്രാജുവേഷന്‍ സെറിമണി ആരംഭിച്ചത്. തുടര്‍ന്ന് സെന്‍റ് ജോസഫ്സ് ഹാളില്‍ ചേര്‍ന്ന കമന്‍സ്മെന്‍റ് സെറിമണിയിലേക്ക് ഗ്രാജുവേറ്റ്ചെയ്ത എല്ലാവരും റവ. ഡോ. ജോര്‍ജ് ദാനവേലില്‍, വികാരി റവ. ഡോ. സെബാസ്റ്റ്യന്‍ വലിയപറമ്പില്‍, ജോണ്‍ പാലക്കാമറ്റം എന്നിവരുടെ നേതൃത്വത്തില്‍ ഹാളിലേക്ക് പ്രവേശിച്ചു.
സിസ്റ്റര്‍ സെവീന, രാജു കാക്കശ്ശേരി, സോഫി ജോബ് എന്നിവര്‍ ചേര്‍ന്നാണ് പ്രാര്‍ത്ഥനാഗാനം ആലപിച്ചത്. തുടര്‍ന്ന് വികാരി റവ. ഡോ. സെബാസ്റ്റ്യന്‍ വലിയപറമ്പില്‍ സ്വാഗതം പറഞ്ഞു. 

ബിഷപ് മാര്‍ ജോയി ആലപ്പാട്ട്, മുന്‍വികാരി ഫാ. ജോണിക്കുട്ടി പുലിശ്ശേരി എന്നിവരുടെ ആശംസാ സന്ദേശങ്ങള്‍ ഓണ്‍ലൈന്‍ ആയി കാണിച്ചു. റവ. ഡോ. പോളി മണിയാട്ട് ഓണ്‍ലൈന്‍ വീഡിയോയിലൂടെ എല്ലാവരെയും അഭിസംബോധന ചെയ്തു. ജോണ്‍ പാലക്കാമറ്റം പ്രോഗ്രാമിനെപ്പറ്റിയും അഗസ്റ്റിന്‍ മൈക്കിള്‍ വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ടിയും സംസാരിച്ചു. റവ. ഡോ. ജോര്‍ജ് ദാനവേലില്‍ ഡിപ്ലോമ സര്‍ട്ടിഫിക്കറ്റുകള്‍ എല്ലാവര്‍ക്കും സമ്മാനിച്ചു. ബേബി ഊരാളില്‍ കൃതജ്ഞത പറഞ്ഞു. ഫാന്‍സിമോള്‍ പള്ളാത്തുമഠം ആയിരുന്നു മാസ്റ്റര്‍ ഓഫ് സെറിമണി.

 

Join WhatsApp News
വലിയ കാര്യം 2026-09-20 15:38:47
ഇതു ഇത്ര വലിയ കാര്യമാണോ? എത്രയോ പേർക്ക് ഡോക്ടറേറ്റ് കിട്ടുന്നു. അതിലും വലുതാണോ ഡിപ്ലോമ?
Rejice നെടുങ്ങാ ഡ പ്പളളി®️ 2026-09-20 16:33:07
💥🔥തിയോളജിയ്ക്കും ഡിപ്ലോമായോ????? അതിന് ബയോളജിയും തിയോളജിയും തമ്മിൽ എന്ത്???? ഏശുവിന് ഏതെങ്കിലും തിയോളജി diploma ഉണ്ടായിരുന്നോ??? യഹോവ ഏതു കോളേജിൽ ആണു പഠിച്ചത്???? വെറും 12 ലോക്കൽസ് അല്ലാതെ എന്തെങ്കിലും technical \ accademical അറിവുണ്ടായിരുന്ന ആരെങ്കിലും ഏശുവിനെ അനുഗമിച്ചിരുന്നോ??? 🔹[ലൂക്കോസ് doctor ആണെന്നും പറഞ്ഞ് വരരുതേ; മത്തായി അക്കൗണ്ടന്റ് ആണെന്നും.]🔹 ഒരു പഠിത്തവും ഇല്ലാത്തവർക്ക് പോലും വായിച്ചു ഗ്രഹിക്കാവുന്ന തരത്തിൽ എഴുതപ്പെട്ട ഒരു പുസ്തകത്തെ ഇമ്മാതിരി accademic സിലിബസിൽ കുത്തി തിരുകിയത് പൈശാജീകരായ പുരോഹിതർ തന്നെയാണ്. ബോധമുള്ള ഒരു ഗാലക്സി സൃഷ്ട്ടാവ് ഏതായാലും ഒരു പുസ്തകം എഴുതാൻ മനുഷ്യന് കൂട്ടു നിൽക്കില്ല, ലോക കോളേജിൽ പോയി ബൈബിൾ പഠിക്കാൻ ബോധമുള്ള ഒരാളും പോകുകയുമില്ല. സത്യത്തിലും ആത്മാവിലും ദൈവത്തെ ആരാധിക്കാൻ കോളേജ് ഡിപ്ലോമ വേണോ??? ഡിപ്ലോമ \ doctorate കൊണ്ട് സ്വർഗ്ഗം സന്തോഷിക്കുമോ??? സ്വർഗ്ഗത്തിൽ A+ കിട്ടുമോ??? അതോ സ്വർഗ്ഗത്തിലെ കോളേജിൽ പിള്ളേരെ പഠിപ്പിക്കാനോ?? അതിന് സൺ‌ഡേമണ്ടന്മാർ അവിടെയും ഉണ്ടാകുമോ??? ആാാ... 🫣🫣🤔🤔🤔 ✳️Rejice
ബൈബിൾ മത്തൻ 2026-09-20 18:55:14
വലിയ വലിയ ഡോക്ടർമാരെയും, diploma, ഡിപ്ലോമാറ്റിക്, ആൾക്കാരെയും പേടിച്ചിട്ടും, തട്ടിയും മുട്ടിയും സാധാരണക്കാർക്ക് ഒന്നും വഴിനടക്കാൻ പറ്റാതെ ആയിരിക്കുന്നു. ഇനിയിപ്പോൾ ഇതെല്ലാം പള്ളിയിലും കൊടുക്കലായി. അങ്ങനെ ഡോക്ടറേറ്റ് ഇൻ ബൈബിൾ, അതുപോലെ ഡോക്ടറേറ്റ് ഇൻ രാമായണം അത് ടെമ്പിളിൽ നിന്നും, അതുപോലെ ഡോക്ടറേറ്റ് ഇൻ ഖുർആൻ അത് മോസ്കിൽ നിന്നും ലഭ്യമാകും. ഇനിയിപ്പോ ഏതു മീറ്റിങ്ങിൽ വന്നാലും ഇവരെയൊക്കെ സ്റ്റേജിൽ പിടിച്ചിരുത്തണം, ഇവരുടെയൊക്കെ അസഹ്യമായ വായിട്ടടി നമ്മൾ കേൾക്കണം, അതുപോലെ തന്നെ ഇവിടത്തെ മലയാളി Elected ഓഫീഷ്യൽ വായിട്ടടിയും എവിടെയും തള്ളിക്കയറ്റവും കൊണ്ട് ജനം അസഹ്യം ആയിരിക്കുകയാണ്. വാഴക്കുല ഡോക്ടർമാർ അത് അങ്ങനെ വേറെ.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക